വിഫലമായത് നാലര ദിവസത്തെ പ്രയത്‌നം... കുഴല്‍ക്കിണറില്‍ വീണ കുഞ്ഞിന്റെ പോസ്റ്റുമോര്‍ട്ടം കഴിഞ്ഞു.... മൃതദേഹം തിരുച്ചിറപ്പള്ളി ഫാത്തിമ്മ പൂതൂരിലെ പള്ളിയില്‍ കൊണ്ടു വന്നു... സങ്കടം താങ്ങാനാകാതെ ഉറ്റവര്‍

നാലരദിവസത്തെ പ്രയത്‌നം വിഫലമായി. ദിവസങ്ങള്‍ നീണ്ട രക്ഷാപ്രവര്‍ത്തനങ്ങളും പ്രാര്‍ത്ഥനകളും വിഫലമാക്കി സുജിത് വില്‍സണ്‍ യാത്രയായി. തിരുച്ചിറപ്പള്ളിയില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ടരവയസ്സുകാരന്‍ മണപ്പാറ സ്വദേശി സുജിത്ത് വില്‍സണ്‍ മരണത്തിന് കീഴടങ്ങി. മൃതദേഹം കുഴല്‍ക്കിണറിലൂടെ തന്നെ പുറത്തെടുത്തു. കുട്ടിയെ രക്ഷിക്കാനായി നാലര ദിവസത്തോളം നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിഫലമായി. അഴുകിയ നിലയിലാണ് മൃതദേഹം പുറത്തെടുത്തത്. ബലൂണ്‍ ടെക്‌നോളജിയും എയര്‍ ലോക്കിങ് സാങ്കേതിക സംവിധാനവും ഉപയോഗിച്ചാണ് മൃതദേഹം പുറത്ത് എടുത്തത്. മണപ്പാറയിലെ ആശുപത്രിയിലേക്ക് ശരീരം മാറ്റി.
വെള്ളിയാഴ്ച വൈകിട്ടാണ് സുജിത്ത് കുഴല്‍ക്കിണറില്‍ വീണത്. 25 അടി താഴ്ചയിലേക്കായിരുന്നു കുട്ടി വീണത്. എന്നാല്‍ രക്ഷാ പ്രവര്‍ത്തനത്തിനിടയില്‍ 85 അടി താഴ്ചയിലേക്ക് പോകുകയായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ വരെ കുട്ടി പ്രതികരിച്ചിരുന്നു. ഇതോടെ കുട്ടിക്ക് ഓക്സിജന്‍ നല്‍കിയും മറ്റും ജീവന്‍ നില നിര്‍ത്താനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു. അത്യാധുനിക ഉപകരണങ്ങള്‍ കൊണ്ടുവന്നും സമാന്തരമായി കിണര്‍ കുഴിച്ചും കുട്ടിയെ രക്ഷിക്കാന്‍ ശ്രമം നടത്തിയിരുന്നെങ്കിലും എല്ലാ ശ്രമങ്ങളും പാഴാകുകയായിരുന്നു.
ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് മരണം സ്ഥിരീകരിച്ചത്. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള വിദഗ്ദ്ധര്‍ എത്തിയായിരുന്നു മരണം സ്ഥിരീകരിച്ചത്. രാത്രി 10 മണിയോടെ തന്നെ ദുര്‍ഗ്ഗന്ധം വമിക്കുന്നുണ്ടായിരുന്നു. ശരീരം അഴുകിയ നിലയിലായിരുന്നു പുറത്തെടുക്കുമ്പോള്‍. പോസ്റ്റുമോര്‍ട്ടം കഴിഞ്ഞു. തിരുച്ചിറപ്പള്ളി ഫാത്തിമ്മ പൂതൂരിലെ പള്ളിയില്‍ കൊണ്ടു വന്നു.. ഉറ്റവരെല്ലാം സങ്കടം താങ്ങാനാകാതെ പൊട്ടിക്കരഞ്ഞു. നാടൊന്നാകെ സങ്കടക്കടലായി മാറി.
https://www.facebook.com/Malayalivartha