ജമ്മു കശ്മീരില്‍ വീണ്ടും പ്രദേശവാസികള്‍ക്ക് നേരെ ആക്രമണവുമായി ഭീകരര്‍... ഭീകരര്‍ നടത്തിയ വെടിവയ്പ്പില്‍ പ്രദേശവാസി കൊല്ലപ്പെട്ടു

ജമ്മു കശ്മീരില്‍ വീണ്ടും പ്രദേശവാസികള്‍ക്ക് നേരെ ആക്രമണവുമായി ഭീകരര്‍. ഭീകരര്‍ നടത്തിയ വെടിവെയ്പില്‍ പ്രദേശവാസി കൊല്ലപ്പെട്ടു. അനന്തനാഗിലെ ബിജ്ബെറ പ്രദേശത്താണ് ആക്രമണം നടന്നത്. സോപോര്‍ പ്രദേശത്ത് ഗ്രനേഡ് ആക്രമണം നടത്തി മണിക്കൂറുകള്‍ക്ക് ശേഷമാണ് അടുത്ത ആക്രമണം നടത്തിയതായുള്ള വിവരങ്ങള്‍ പുറത്തു വരുന്നത്.
സോപോരില്‍ ഭീകരര്‍ നടത്തിയ ഗ്രനേഡ് ആക്രമണത്തില്‍ 19 പ്രദേശ വാസികള്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ ആറ് പേരുടെ നില അതീവ ഗുരുതരമാണ്. കഴിഞ്ഞ ഏതാനും നാളുകളായി പ്രദേശവാസികള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ ഭീകരര്‍ തുടരുകയാണ്.
"
https://www.facebook.com/Malayalivartha