മദ്യത്തിനൊപ്പം 50 മുട്ട കഴിച്ചാൽ 200 രൂപ സമ്മാനം; പന്തയം ഏറ്റെടുത്ത യുവാവ് മരിച്ചു
മദ്യത്തിനൊപ്പം 50 മുട്ട കഴിച്ചാല്‍ 2000 രൂപ നല്‍കാമെന്ന സുഹൃത്തിന്റെ പന്തയം ഏറ്റെടുത്ത യുവാവിന് ദാരുണാന്ത്യം. ലഖ്നൗവിലെ പിപിഗഞ്ച് മാര്‍ക്കറ്റിലാണ് സംഭവം നടന്നത്. അതോടൊപ്പം തന്നെ നാല്‍പ്പത്തി രണ്ട് വയസ്സുള്ള സുഭാഷ് യാദവാണ് മരിച്ചത്.
സുഭാഷ് യാദവും സുഹൃത്തും തമ്മില്‍ മദ്യപിച്ചിരിക്കുമ്ബോളായിരുന്നു ഇത്തരത്തിൽ പന്തയം വച്ചത്. മദ്യത്തിനൊപ്പം 50 മുട്ട കഴിച്ചാല്‍ 2000 രൂപ നല്‍കാമെന്നായിരുന്നു സുഹൃത്ത് വാഗ്ദാനം നൽകിയിരുന്നത്. ബെറ്റ് ഏറ്റെടുത്ത യുവാവ് മുട്ട കഴിക്കാന്‍ തുടങ്ങിയിരുന്നു. 42 മുട്ടകള്‍ കഴിച്ച് കഴിഞ്ഞപ്പോഴേക്കും ബോധരഹിതനായി താഴേക്ക് വീഴുകയാണ് ഉണ്ടായത്.
പ്രദേശവാസികള്‍ ഇയാളെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല എന്നാണ് ലഭിക്കുന്ന വിവരം. മദ്യവും മുട്ടയും ഒരുമിച്ച് വലിയ അളവില്‍ കഴിച്ചതാണ് മരണകാരണമെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത് തന്നെ. അതോടൊപ്പം തന്നെ സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha