2010ലെ വിധിയില്‍ നിര്‍ണായക പിഴവുകള്‍; തര്‍ക്കഭൂമി മൂന്നായി വിഭജിച്ച ഹൈക്കോടതിയുടെ തീരുമാനം തെറ്റ്; സുപ്രീം കോടതിയുടെ നിരീക്ഷണം ഇങ്ങനെ

അയോധ്യ തര്‍ക്ക ഭൂമി വിഷയത്തില്‍ സുപ്രീം കോടതി നിര്‍ണായക വിധി പറഞ്ഞിരിക്കുകയാണ്. എന്നാല്‍ കോടതിയുടെ ഏറ്റവും വലിയ നിരീക്ഷണം 2010ല്‍ അയോധ്യ കേസില്‍ അലഹബാദ് ഹൈക്കോടതി വിധി തള്ളിക്കളഞ്ഞതാണ്. തര്‍ക്കഭൂമി മൂന്നായി വിഭജിച്ച ഹൈക്കോടതിയുടെ തീരുമാനം തെറ്റാണെന്ന് സുപ്രീം കോടതി വിലയിരുത്തി. മൂന്നിലൊരു ഭാഗം സുന്നി വഖഫ് ബോര്‍ഡിനും ബാക്കിയുള്ളത് നിര്‍മോഹി അഖാരയ്ക്കും രാം ലല്ലയ്ക്കുമാണ് അലഹബാദ് ഹൈക്കോടതി തുല്യമായി വീതിച്ച് നല്‍കിയത്. ഈ വിധിയാണ് സുപ്രീം കോടതി തള്ളിയത്.
തര്‍ക്കം നടന്ന 2.77 ഏക്കറിന്റെ ഭൂമി മൊത്തമായും രാമക്ഷേത്ര നിര്‍മാണത്തിനായി വിട്ടുനല്‍കാന്‍ സുപ്രീം കോടതിയില്‍ വിധിയില്‍ പറഞ്ഞു. ക്ഷേത്ര നിര്‍മാണത്തിനായി പ്രത്യേക ട്രസ്റ്റ് രൂപീകരിക്കാനും കോടതി ആവശ്യപ്പെട്ടു. അഞ്ച് ഏക്കര്‍ ഭൂമി പള്ളി നിര്‍മിക്കുന്നതിനായും സുപ്രീം കോടതി അനുവദിച്ചിട്ടുണ്ട്. 2010 ഓഗസ്റ്റ് മൂന്നിനാണ് അലഹബാദ് ഹൈക്കോടതി അയോധ്യ തര്‍ക്ക ഭൂമി വിഷയത്തില്‍ വിധി പ്രസ്താവിച്ചത്.
മൂന്ന് ജഡ്ജിമാരും പ്രത്യേകമാണ് ഹൈക്കോടതിയില്‍ വിധി പറഞ്ഞത്. 8000 പേജുള്ള വിശദമായ വിധി പ്രസ്താവവും ഈ കേസിലുണ്ടായിരുന്നു. അടുത്ത മൂന്ന് മാസത്തേക്ക് തല്‍സ്ഥിതി തുടരണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. അതിന് ശേഷം അളവുകളെടുത്ത് ഭൂമി വീതിക്കാമെന്നും അഭിപ്രായപ്പെട്ടിരുന്നു. കൃത്യമായ തെളിവുകള്‍ നിരത്തി ഭൂമിക്ക് മേലുള്ള അവകാശം സ്ഥാപിക്കാന്‍ മൂന്ന് വിഭാഗത്തിനും സാധിച്ചില്ലെന്ന് കോടതി വിധിയില്‍ അഭിപ്രായപ്പെട്ടു. മുസ്ലീങ്ങള്‍ ഈ ഭൂമി ബാബറുടേതാണെന്ന് സ്ഥാപിക്കുന്നതില്‍ പരാജയപ്പെട്ടെന്ന് കോടതി പറഞ്ഞു.
അതേസമയം ഹിന്ദുക്കള്‍ക്ക് ഇവിടെ ക്ഷേത്രമുണ്ടെന്ന് തെളിയിക്കാനായിട്ടില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. ക്ഷേത്രം തകര്‍ത്താണ് മുസ്ലീം പള്ളി നിര്‍മിച്ചതെന്ന് കണ്ടെത്താനായിട്ടില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. ഈ നിര്‍ണായക വിധിയാണ് സുപ്രീം കോടതി ഇപ്പോള്‍ തെറ്റാണെന്ന് വിലയിരുത്തിയിരിക്കുന്നത്.
അയോധ്യാ കേസിൽ സുപ്രീംകോടതി അന്തിമ വിധി പ്രഖ്യാപനം നടത്തുമ്പോൾ വിധിയെ ഒറ്റക്കെട്ടായി അംഗീകരിച്ച് രാജ്യം. കോടതി വിധി അംഗീകരിക്കുന്നുവെന്നാണ് എല്ലാ കക്ഷികളുടേയും പ്രതികരണം. വിധി നടപ്പാക്കാൻ അടിയന്തര നടപടി എടുക്കുമെന്ന് കേന്ദ്രം പറഞ്ഞു..
തര്‍ക്കഭൂമിയിൽ ഹിന്ദുക്കൾക്ക് ക്ഷേത്രം പണിയാൻ അവകാശം നൽകുകയും അതോടൊപ്പം മുസ്ലിങ്ങൾക്ക് പള്ളി പണിയാൻ സ്ഥലം അനുവദിക്കുകയും ചെയ്ത മാതൃകാപരമായ വിധിയാണ് സുപ്രീം കോടതി പ്രസ്താവിച്ചത് ..അയോധ്യക്കേസില്‍ ഏകകണ്‌ഠനെയാണ് അഞ്ച് ജഡ്ജിമാരും വിധി പറഞ്ഞത്... ഭക്തരുടെ വിശ്വാസം അംഗീകരിക്കാതിരിക്കാന്‍ ആവില്ല എന്ന് പറഞ്ഞ കൊടത്തു ശ്രീരാമന് നിയമ വ്യക്തിത്വം ഉണ്ട് ;എന്നാൽ രാമജന്മഭൂമിക്ക് നിയമവ്യക്തിത്വം ഇല്ല എന്ന് പറഞ്ഞു. അതേസമയം തർക്കഭൂമിയിൽ ക്ഷേത്രം ഉണ്ടായിരുന്നതായുള്ള ആര്‍ക്കിയോളജിക്കല്‍ സര്‍വെ റിപ്പോര്‍ട്ട് തള്ളിക്കളയാനാവില്ല... അതുകൊണ്ട് തന്നെ ശൂന്യ സ്ഥലത്താണ് പള്ളി പണിതത് എന്ന വാദം നിലനിൽക്കില്ല. ക്ഷേത്രം പോളി ച്ചാണ് പള്ളി പണിതത് എന്ന് ഇവിടെ വ്യക്തമാണെന്ന് കോടതി ചൂണ്ടിക്കാട്ടി
പന്ത്രണ്ടാം നൂറ്റാണ്ടിലെ ക്ഷേത്ര നിര്‍മാണം തെളിഞ്ഞിട്ടുണ്ട്. ഹിന്ദുക്കള്‍ അയോധ്യയെ രാമന്റെ ജന്മഭൂമിയായി കരുതുന്നു. അയോധ്യയിലാണ് രാമൻ ജനിച്ചതെന്ന ഹിന്ദു വിശ്വാസം തള്ളാനാകില്ല..ബാബറി മസ്ജിദ് തുറസായ സ്ഥലത്തല്ലെന്ന് കണ്ടെത്തിയത് നിർണ്ണായകമായി; മറ്റൊരു നിർമ്മിതിക്ക് മുകളിലായിരുന്നു പള്ളിയെന്ന് വിധിപ്രസ്താവത്തിൽ പറഞ്ഞു ; ഖനനത്തില്‍ കണ്ടെത്തിയ അവശിഷ്ടങ്ങള്‍ക്ക് ക്ഷേത്രത്തിന്റെ സ്വഭാവം ഉണ്ട്, ക്ഷേത്രം പൊളിച്ചാണ് പള്ളി പണിതതെന്ന് ഇതിൽ നിന്ന് വ്യക്തമാണെന്ന് കോടതി കണ്ടെത്തി
തർക്കഭൂമിയിൽ ക്ഷേത്രം നിർമ്മിക്കാൻ കേന്ദ്ര സർക്കാർ മൂന്ന് മാസത്തിനകം ട്രസ്റ്റ് രൂപീകരിക്കണം; അവർക്ക് തർക്ക ഭൂമി കൈമാറണം; അവിടെയാണ് രാമക്ഷേത്രം നിർമ്മിക്കേണ്ടത് ; മസ്ജിദ് നിർമ്മിക്കാൻ തർക്ക ഭൂമിക്ക് പുറത്ത് അഞ്ച് ഏക്കർ ഭൂമിയും നൽകണം: മൂന്നുമാസത്തിനുള്ളിൽ ഇതിനായി കേന്ദ്രം പദ്ധതി തയാറാക്കണം. സുന്നി വഖഫ് ബോർഡിന് ഭൂമിയിൽ കൈവശാവകാശം തെളിയിക്കാനായില്ല. കോടതി തീരുമാനം വിശ്വാസം അനുസരിച്ചല്ല. നിയമം അനുസരിച്ചാണെന്നും വിധിയിൽ എടുത്തു പറയുന്നുണ്ട്... അതെ സമയം വിശ്വാസങ്ങൾക്ക് പ്രാധാന്യം നൽകുമെന്നും വിധിയിൽ സൂചിപ്പിക്കുന്നു
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ച് ഓഗസ്ത് ഏഴ് മുതല്‍ ഒക്ടോബര്‍ ഏഴ് വരെ 40 പ്രവര്‍ത്തി ദിനങ്ങളില്‍ തുടര്‍ച്ചയായി വാദം കേട്ടു. മധ്യസ്ഥശ്രമത്തിലൂടെ അയോധ്യ തര്‍ക്കം തീര്‍ക്കാന്‍ ആദ്യം ഭരണഘടന ബെഞ്ച് ശ്രമിച്ചെങ്കിലും ഒത്തുതീര്‍പ്പില്‍ എത്താന്‍ സാധിച്ചില്ല. അതിനായി റിട്ട. ജസ്റ്റിസ് ഖലീഫുള്ള അധ്യക്ഷനായ മൂന്നംഗ സമിതിക്ക് രൂപ നല്‍കി. മധ്യസ്ഥ ശ്രമം പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി സുന്നി വഖഫ് ബോര്‍ഡ് ഒഴികെയുള്ള കക്ഷികള്‍ കോടതിയിലെത്തിയതോടെയാണ് കേസില്‍ വാദം കേള്‍ക്കാനുള്ള തീരുമാനം ചീഫ് ജസ്റ്റിസ് എടുത്തത്.
രാവിലെ 10.30ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജഡ്ജിമാരായ എസ്.എ ബോബ്‌ഡെ, ഡി.വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, എസ്.അബ്ദുള്‍ നസീര്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് അരമണിക്കൂറോളം നീണ്ട വിധി പ്രസ്താവന ആരംഭിച്ചത്. ...
https://www.facebook.com/Malayalivartha