Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

സ്വയം പ്രഖ്യാപിത ആള്‍ദൈവം നിത്യാനന്ദ അഹമ്മദാബാദിലെ ആശ്രമത്തിൽ തന്റെ മൂന്ന് മക്കളെ അന്യായമായി തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന പരാതിയുമായി പിതാവ് രംഗത്ത്; തനിക്ക് നിത്യാനന്ദയുടെ ആശ്രമത്തില്‍ തുടരാന്‍ തന്നെയാണ് ആഗ്രഹം, തന്റെ മാതാപിതാക്കള്‍ക്കൊപ്പം പോവാന്‍ താല്‍പര്യമില്ല, താന്‍ സ്വതന്ത്രയാണെന്നും തന്റെ തീരുമാനപ്രകാരമാണ് പ്രവര്‍ത്തിക്കുന്നതെന്നും മകളുടെ വീഡിയോ

19 NOVEMBER 2019 03:30 PM IST
മലയാളി വാര്‍ത്ത

സ്വയം പ്രഖ്യാപിത ആള്‍ദൈവം നിത്യാനന്ദ അഹമ്മദാബാദിലെ ആശ്രമത്തിൽ തന്റെ മൂന്ന് മക്കളെ അന്യായമായി തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന പരാതിയുമായി പിതാവ് രംഗത്ത്. ഇതേതുടര്‍ന്ന് അന്യായമായി തടവില്‍ പാര്‍പ്പിക്കല്‍, തട്ടിക്കൊണ്ടു പോകല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി ആശ്രമ അധികൃതര്‍ക്കെതിരെ വിവേകാനന്ദ് പൊലീസ് കേസെടുത്തു. കര്‍ണാടക സ്വദേശിയായ ജനാര്‍ദനന്‍ ശര്‍മ്മയാണ് പരാതി നല്‍കിയത്. തന്റെ 12 വയസ്സുകാരനായ മകനെയും 15കാരിയായ മകളെയും 19കാരിയായ മകളെയും നിത്യാനന്ദയുടെ ആശ്രമത്തില്‍ അന്യായമായി തടഞ്ഞുവെച്ചിരിക്കുകയാണെന്നാണ് പരാതി.

പരാതിയെ തുടര്‍ന്ന് മകനെയും ഒരു മകളെയും പൊലീസ് സ്‌റ്റേഷനിലെത്തിച്ച് ആനന്ദ് ശര്‍മ്മയെ കാണിച്ചു. എന്നാല്‍ 19കാരിയായ മകള്‍ നന്ദിതയെ ആശ്രമത്തിനുള്ളില്‍ പൊലീസിന് കണ്ടെത്താന്‍ കഴിയാത്തതിനാല്‍ പിതാവിന് കാണാന്‍ കഴിഞ്ഞില്ല. ആശ്രമ അധികൃതര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസ് എന്നെ സഹായിച്ചു. എന്റെ മക്കളെ ബാംഗ്ലൂരില്‍ നിന്ന് അഹമ്മദാബാദ് ആശ്രമത്തിലെത്തിച്ചത് എന്നെ അറിയിക്കാതെയാണ്. ഇപ്പോള്‍ ഞങ്ങള്‍ ഇവിടെ നിന്നു പോവുന്നത് എന്റെ മകളെ കാണാനാവാതെയാണ്. എന്ത് ആത്മീയ കാര്യമാണിത്?- ആനന്ദ് ശര്‍മ്മ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇതിനുപിന്നാലെ മകൾ നന്ദിത ലൈവ് വീഡിയോയുമായി രംഗത്തെത്തി. തനിക്ക് നിത്യാനന്ദയുടെ ആശ്രമത്തില്‍ തുടരാന്‍ തന്നെയാണ് ആഗ്രഹം. തന്റെ മാതാപിതാക്കള്‍ക്കൊപ്പം പോവാന്‍ താല്‍പര്യമില്ല. താന്‍ സ്വതന്ത്രയാണെന്നും തന്റെ തീരുമാനപ്രകാരമാണ് പ്രവര്‍ത്തിക്കുന്നതെന്നും വീഡിയോയില്‍ പറയുന്നു.

ഇതിന് മുമ്പും നിത്യാനന്ദ സ്വാമിയും ആശ്രമവും വിവാദത്തിൽ നിറഞ്ഞിരുന്നു. ലൈംഗിക വിവാദത്തില്‍ പെട്ട സ്വാമി നിത്യാനന്ദയുടെ ആശ്രമത്തില്‍ രഹസ്യ പരിശീലനം എന്ന പേരില്‍ പീഡനം നടക്കുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. പീഡനത്തിന് ഒത്താശ ചെയ്യുന്നത് നടി രഞ്ജിതയാണെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി മുന്‍ ശിഷ്യ കനേഡിയന്‍ യുവതിയായ സാറാ സ്റ്റെഫാനി ലാന്‍ഡറിയയാണ്  ലൈംഗിക ആരോപണവുമായി രംഗത്ത് വന്നത്.

നിത്യാനന്ദയുടെ ആശ്രമത്തില്‍ കൊച്ചുകുട്ടികളെ പീഡനത്തിനിരാക്കുന്നുവെന്നും അതിന് മുന്‍കൈയെടുക്കുന്ന നടിയും നിത്യാനന്ദയുടെ സഹായിയുമായ രഞ്ജിതയാണെന്നും കനേഡിയന്‍ സ്വദേശിയായ സാറാ സ്റ്റെഫാനി ലാന്‍ഡറിയ വ്യക്തമാക്കിരുന്നു. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് സാറാ വെളിപ്പെടുത്തല്‍ നടത്തിയിരുന്നത്.
താന്‍ ഏഴ് വര്‍ഷത്തോളം നിത്യാനന്ദയുടെ ആശ്രമത്തിലെ അന്തേവാസിയായിരുന്നു. ശ്രീ നിത്യാനന്ദ സ്വരൂപ പ്രിയാനന്ദ എന്നായിരുന്നു ആശ്രമത്തിലെ പേര്. അവിടെ വച്ച്‌ പതിമൂന്ന് വയസുള്ള ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയുമാണ് പീഡനത്തെക്കുറിച്ച്‌ തന്നോട് പറഞ്ഞതെന്ന് സാറ വീഡിയോയില്‍ പറഞ്ഞിരുന്നു.  രഹസ്യ പരിശീലനങ്ങള്‍ എന്ന പേരിലാണ് കുട്ടികളെ ക്രൂരമായി പീഡിപ്പിക്കുന്നത്. കുടിവെള്ളം പോലും കൊടുക്കാതെ പട്ടിണിക്കിട്ടും പണിയെടുപ്പിച്ചുമാണ് കുട്ടികളെ പീഡനത്തിന് സമ്മതിപ്പിക്കുന്നതെന്നും സാറ പറഞ്ഞു. ഇക്കാര്യങ്ങളൊക്കെ രഞ്ജിതയോട് പറഞ്ഞെങ്കിലും അവര്‍ ഒരു നടപടിയും എടുത്തില്ല. ഒടുവില്‍ അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നെന്ന് സാറ പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (13 minutes ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (19 minutes ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (2 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (3 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (3 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (3 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (3 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (3 hours ago)

കൊല്ലത്ത് ജുവലറിയില്‍ വന്‍ മോഷണം; ജീവനക്കാരന്‍ കടത്തിയത് 22 ലക്ഷം രൂപയുടെ സ്വര്‍ണം  (4 hours ago)

ഇന്ന് ഗൾഫ് രാജ്യങ്ങളിൽ മലയാളികൾക്ക് ലഭ്യമായ ചില പ്രധാന തൊഴിൽ അവസരങ്ങളും, അവയ്ക്ക് എങ്ങനെ അപേക്ഷിക്കാമെന്നും നോക്കാം  (4 hours ago)

ഞാൻ ഇവിടെ തന്നെ ഉണ്ടേ.. തോമസിന്റെ കൈ പിടിച്ച് 'പിണറായി...!വിജയന്റെ പക..തോമസിന്റെ പ്രതികാരം  (4 hours ago)

പുതിയ മുല്ലപ്പെരിയാർ ഡാം..! ഇടിച്ച് നിരത്തി വിജയിയുടെ പ്രഖ്യാപനം..! CM സതീശന്റെ ആഗ്രഹം നടത്തിക്കില്ലെന്ന്  (4 hours ago)

പിഎം ശ്രീ പദ്ധതിയെ എതിര്‍ത്തവര്‍ ഇന്ന് നടപ്പാക്കാന്‍ ശ്രമിക്കുന്നു: പിഎം ശ്രീയില്‍ യുഡിഎഫ് സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ്  (4 hours ago)

വീണ ഇന്നലെ വന്ന 40 ലക്ഷത്തിന്റെ 'ഇന്നോവ ഹൈക്രോസ്....ജികേഷ്, സണ്‍ ഓഫ് നാരായണന്‍ വിജയന്റെ ബന്ധു  (4 hours ago)

ED-യെ മുട്ട എറിഞ്ഞ ബിനു 'ജാമ്യത്തിനുവേണ്ടി കോടതിയിൽ, എടുത്ത് തറയിലടിക്കും..! പിണറായിക്ക് ഇവറ്റകളെ 'ഓർമ്മയേയില്ല'  (4 hours ago)

Malayali Vartha Recommends