21-കാരന് രാജസ്ഥാനിലെ ഏറ്റവും പ്രായം കുറഞ്ഞ ജഡ്ജിയായി
രാജസ്ഥാന് ജുഡീഷ്യല്‍ സര്‍വീസസ് (ആര്.ജെ.എസ്) പരീക്ഷയില്‍ 21-കാരന് ചരിത്രം സൃഷ്ടിച്ചു.
ഇത്രയും പ്രായം കുറഞ്ഞ ഒരാള്‍ സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ജഡ്ജി പരീക്ഷ പാസാകുന്നത്. ജയ്പൂര്‍ സ്വദേശിയാണ് 21-കാരനായ മായങ്ക് പ്രതാപ് സിംഗ്.
ആര്.ജെ.എസ് പരീക്ഷ എഴുതുന്നതിനുള്ള കുറഞ്ഞ പ്രായം മുന്‍പ് 23 ആയിരുന്നു. ഈ വര്‍ഷം ജനുവരിയിലാണ് ഹൈക്കോടതി അത് 21 ആയി കുറച്ചത്.
മാനസരോവര്‍ സ്വദേശിയായ മായങ്ക് രാജസ്ഥാന് യൂണിവേഴ്സിറ്റിയില്‍ നിന്നാണ് ഈ വര്‍ഷം ഏപ്രിലില്‍ നിയമബിരുദം നേടിയത്.
https://www.facebook.com/Malayalivartha