തമിഴ്നാട്ടിലും പോണ്ടിച്ചേരിയിലും ശക്തമായ മഴ... കനത്ത മഴയിലും കാറ്റിലും പെട്ട് രണ്ടുസ്ത്രീകളും ഒരു കുട്ടിയുമുള്‍പ്പെടെ പതിമൂന്ന് മരണം

തമിഴ്നാട്ടിലും പോണ്ടിച്ചേരിയിലും മഴ ശക്തമായി തുടരുന്നു. ഇതുവരെ കനത്ത മഴയിലും കാറ്റിലും പെട്ട് ഒരു സ്ത്രീ ഉള്‍പ്പെടെ 13 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്.തമിഴ്നാട്ടില്‍ ആറു ജില്ലകളില്‍ ഇന്നും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൂത്തുക്കുടി, തിരുവള്ളൂര്‍, രാമനാഥപുരം, തിരുനെല്‍വേലി, കാഞ്ചീപുരം, കടല്ലൂര്‍, എന്നിവിടങ്ങളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്.
തമിഴ്നാട്ടിലും പോണ്ടിച്ചേരരിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈ, അണ്ണ സര്‍വ്വകലാശാലകളുടെ ഇന്ന് നടക്കാനിരുന്ന പരീക്ഷയും മാറ്റി. അടുത്ത രണ്ടു ദിവസം കൂടി മഴ ശക്തമായി തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നത്.
"
https://www.facebook.com/Malayalivartha
























