ഇരട്ട കൊലപാതകം നടത്തിയ കുപ്രസിദ്ധ പ്രതി ഒടുവില്‍ പൊലീസ് പിടിയിലായപ്പോൾ പുറത്തു വന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ ; കൊലപാതകങ്ങൾ നടത്തിയത് പഞ്ചാമൃതത്തില്‍ സയനൈഡ് ചേര്‍ത്ത്; ജോലിക്കു ശേഷം വില്ലനായി ശരവണൻ ;പിടിയിലായത് കുപ്രസിദ്ധ മോഷ്ടാവ് ;നിയന്ത്രണളുണ്ടെങ്കിലും സയനൈഡ് ഇപ്പോഴും സുലഭം

സയനൈഡ് കൊലപാതക പരമ്പരയുടെ വാർത്തകൾ കുറച്ചൊന്നുമല്ല മാധ്യമങ്ങളിൽ ഇടംപിടിച്ചത്.മാധ്യമങ്ങളിൽ മാത്രമല്ല മനുഷ്യ മനസുകളെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൂടത്തായി കൊലപാതക പരമ്പര. ആ ഞെട്ടൽ മാറുന്നതിനുമുന്നെയാണ് തമിഴ്‌നാട്ടിൽ സയനൈഡ് നൽകിയുള്ള കൊലപാതകം ചർച്ചയാകുന്നത്. പഞ്ചാമൃതത്തിൽ സയനൈഡ് ചേർത്ത് നൽകി ഭാര്യ പിതാവിനെയും ഭാര്യയുടെ സഹോദരീ പുത്രിയെയും കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തപ്പോൾ ലഭിച്ചത് ഞെട്ടിപ്പിക്കുന്നവിവരങ്ങൾ
പഞ്ചാമൃതത്തില്‍ സയനൈഡ് ചേര്‍ത്ത് ഇരട്ട കൊലപാതകം നടത്തിയ കുപ്രസിദ്ധ പ്രതി ഒടുവില്‍ പൊലീസ് പിടിയിലായപ്പോഴാണ് ഞെട്ടിപ്പിക്കുന്നവിവരങ്ങൾ പുറത്തു വന്നത്.. ഭാര്യാപിതാവടക്കം രണ്ടുപേരെ കൊലപ്പെടുത്തുകയും കവര്‍ച്ച നടത്തുകയും ചെയ്ത തമിഴ്‌നാട് വില്ലുപുരം വാന്നൂര്‍ കോട്ടക്കരയില്‍ ശരവണന്‍ (54) ആണ് അറസ്റ്റിലായത്. കേരളത്തിലുടനീളംവൻ കവർച്ചകളാണ് ഇയാൾ നടത്തിയിട്ടുള്ളത്.
കേരളത്തിലെ വിവിധ ജില്ലകളില്‍ 60 കവര്‍ച്ചകളാണ് ഇയാള്‍ നടത്തിയത്. വില്ലുപുരത്തു നിന്നു 450 കിലോമീറ്ററോളം ബസില്‍ സഞ്ചരിച്ച് തൃശൂര്‍ അടക്കമുള്ള ജില്ലകളിലെത്തി മോഷണം നടത്തി മടങ്ങുകയായിരുന്നു രീതി.
കൊലക്കേസില്‍ ശിക്ഷ കഴിഞ്ഞിറങ്ങിയ ശരവണന്‍ 15 മാസത്തിനകമാണ് 60 മോഷണക്കേസുകളും നടത്തിയിട്ടുള്ളത്. സയനൈഡ് കൊലക്കേസില്‍ 2002ലാണ് ശരവണന്‍ പൊലീസ് പിടിയിലായത്. 2 വര്‍ഷത്തിനു ശേഷം ആദ്യമായി പരോളില്‍ പുറത്തിറങ്ങിയപ്പോള്‍ പാലക്കാട്ടു മാത്രം ഇയാള്‍ 15 തവണ മോഷണം നടത്തി.
സയനൈഡിന്റെ ഉപയോഗം കൃത്യമായി അറിയാമായിരുന്ന സ്വര്‍ണപ്പണിക്കാരനായ ശരവണന്‍ ഭാര്യയുടെ കുടുംബത്തോടുള്ള വിരോധം തീര്‍ക്കാന്‍ കണ്ടെത്തിയ മാര്‍ഗമായിരുന്നു സയനൈഡ്. വില്ലുപുരം സവേര പാളയത്തെ ഭാര്യവീട്ടിലെത്തിയ ശേഷം പഞ്ചാമൃതത്തില്‍ സയനൈഡ് കലര്‍ത്തി ഭാര്യാപിതാവ് ആദിമുളാചാരിക്കും ഭാര്യയുടെ സഹോദരീപുത്രിക്കും നല്‍കി.
ഭാര്യാപിതാവും പതിമൂന്നുകാരിയായ പെണ്‍കുട്ടിയും കൊല്ലപ്പെട്ടു. 2001 ഓഗസ്റ്റ് 30ന് ആയിരുന്നു സംഭവം. പ്രതി നാടുവിട്ടുപോയതോടെയാണ് പൊലീസിസ് സംശയം ഉടലെടുത്തത്. 8 മാസത്തിനു ശേഷം അറസ്റ്റിലായി. സ്വര്‍ണപ്പണിക്കു കരുതിവച്ചിരുന്ന സയനൈഡാണ് ഉപയോഗിച്ചതെന്ന് ഇയാള്‍ പിന്നീടു പൊലീസിനു പറഞ്ഞു.
സയനൈഡ് ലഭ്യതയ്ക്കു നിയന്ത്രങ്ങൾ ഉണ്ടെങ്കിലും പലവഴിയി ലൂടെയും ആവശ്യക്കാർക്ക് സയനൈഡ് ലഭ്യമാക്കുന്നുണ്ട്.
കൂടത്തായിയിലെ കൊലപാതക പരമ്പരകൾക്കായി ജോളി ഉപയോഗിച്ചതും സയനൈഡ് ആണ്. ഈ കൊലപാതകങ്ങൾ പുറത്തറിഞ്ഞതിനു ശേഷമാണു സയനൈഡ് എന്ന വില്ലൻ ചർച്ച വിഷയമായത്.ഇപ്പോഴിതാ കൂടത്തായിക്ക് ശേഷം മറ്റൊരു കൊലപാതകവും നടുക്കമായിമാറിയിരിക്കുന്നു.
https://www.facebook.com/Malayalivartha
























