കാമുകി മറ്റൊരാളുമായി സംസാരിച്ചു നില്‍ക്കുന്നത് കണ്ട് പ്രകോപിതനായി മുഖത്ത് അടിച്ചു വീഴ്ത്തി; കാമുകന്റെ അടിയേറ്റ് തത്ക്ഷണം യുവതി മരിച്ചു

കാമുകന്റെ അടിയേറ്റ് കാമുകിയ്ക്ക് ദാരുണാന്ത്യം. മുംബൈ മാന്‍ഖര്‍ഡ് റെയില്‍വേ സ്‌റ്റേഷന് സമീപമാണ് സംഭവം. സീത പ്രധാന്‍ എന്ന 35കാരിയാണ് കാമുകൻ പൂജാരി യെല്ലപ്പയുടെ അടിയേറ്റ് മരിച്ചത്. സംഭവ ദിവസം സീത മറ്റൊരാളുമായി സംസാരിച്ച് നിൽക്കുകയായിരുന്നു.
ഇത് കണ്ട് നിന്ന കാമുകൻ നേരെ ചെന്ന്സീതയുടെ മുഖത്തടിക്കുകയായിരുന്നു. ഉടന്‍ കുഴഞ്ഞു വീണ സീതയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. അപകടമരണത്തിന് കേസെടുത്തിട്ടുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ മരണ കാരണം വ്യക്തമാവൂവെന്നുപോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha
























