ഭാര്യയെയും അനുജത്തിയെയും വെടിവച്ച് കൊന്ന ശേഷം സൈനികന്‍ ജീവനൊടുക്കി

ഗുജറാത്തില്‍ സൈനികനായ വിഷ്ണുകുമാര്‍ ശര്‍മ്മ മക്കള്‍ക്ക് മുന്നിലിട്ട് ഭാര്യയെയും അനുജത്തിയെയും വെടിവച്ച് കൊന്ന ശേഷം സ്വയം ജീവനൊടുക്കി. പട്‌നയ്ക്കടുത്ത് സെയ്ദാബാദില്‍ ഓടുന്ന കാറില്‍ വച്ചാണ് ഈ ക്രൂരകൃത്യം ചെയ്തത്.
ഡെങ്കിപ്പനി ബാധിച്ചതിനാല്‍ കൂടുതല്‍ മെച്ചപ്പെട്ട ചികിത്സയ്ക്കായി പട്‌നയിലേക്ക് കുടുംബാംഗങ്ങളുമായി വരികയായിരുന്നു ഇയാള്‍. രണ്ട് മാസമായി കുടുംബത്തോടൊപ്പമുണ്ടായിരുന്ന ഇയാളുടെ സ്വഭാവത്തില്‍ വലിയ വ്യത്യാസങ്ങള്‍ ശ്രദ്ധിച്ചിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.
കാറിനുള്ളില്‍ വച്ച് ഭാര്യയുമായി വലിയ വാഗ്വാദം ഉണ്ടായെന്നും ഇതേത്തുടര്‍ന്നാണ് കൊലപാതകമെന്നുമാണ് വിഷ്ണുവിന്റെ അച്ഛന്‍ പൊലീസിന് മൊഴിനല്‍കിയത്.
' ആന്റിയെ ആദ്യം വെടിവച്ചു, പിന്നെ അമ്മയെയും. നിയന്ത്രണം വിട്ട് അച്ഛന്‍ സ്വയം വെടിയുതിര്‍ത്തുവെന്നും' ഏഴുവയസുകാരനായ മകന്‍ പൊലീസിനോട് വെളിപ്പെടുത്തി. മൂന്ന് പേരുടെയും മൃതദേഹങ്ങള്‍ പൊലീസെത്തി പരിശോധനയ്ക്ക് ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. സൈനികന്റെ തോക്കും ഐഡന്റിന്റി കാര്‍ഡും പൊലീസ് കണ്ടെടുത്തു.
https://www.facebook.com/Malayalivartha
























