കണ്ണുതള്ളി ഉപഭോക്താക്കൾ; മൊബൈല്‍ ഫോണ്‍ സേവനദാതാക്കളായ എയര്‍ടെല്‍, ഐഡിയ-, വോഡഫോണ്‍ തുടങ്ങിയവയുടെ പുതുക്കിയ കോള്‍ – ഡാറ്റ നിരക്കുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍

മൊബൈല്‍ ഫോണ്‍ സേവനദാതാക്കളായ എയര്‍ടെല്‍, ഐഡിയ-, വോഡഫോണ്‍ തുടങ്ങിയവയുടെ പുതുക്കിയ കോള്‍ – ഡാറ്റ നിരക്കുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍. കോള്‍, ഡേറ്റ നിരക്കുകള്‍ ഇന്ന് മുതല്‍ വര്‍ധിപ്പിക്കുകയാണ്. സൗജന്യ കോളുകള്‍ക്കും നിയന്ത്രണം ഏർപ്പെടുത്തും. 45 ശതമാനം വരെയാണ് നിരക്കുകളിലെ വര്‍ധന. മൊബൈൽ സേവനദാതാക്കളായ വൊഡാഫോൺ–ഐഡിയ, എയർടെൽ എന്നിവയുടെ കോള്‍, ഡേറ്റ നിരക്കുകളിൽ 50% വരെയാണു വർധന.
റിലായന്‍സ് ജിയോ നിരക്കുകള്‍ വെള്ളിയാഴ്ച മുതലാണ് നിലവില്‍ വരിക. ബി.എസ്.എന്‍.എല്ലിന്റെ പുതിയ നിരക്കും ഉടന്‍ വരും. പുതിയ നിരക്ക് അനുസരിച്ച് വോഡഫോണ്‍ ഐഡിയ, എയര്‍ടെല്‍ എന്നിവയുടെ വിവിധ പ്ലാനുകളില്‍ 50 പൈസ മുതല്‍ 2.85 രൂപ വരെ പ്രതിദിന നിരക്ക് വര്‍ധിക്കും.
നാലു വർഷം മുൻപു ജിയോ രംഗത്തുവരുന്നതായി പ്രഖ്യാപിച്ചതിനുശേഷം ആദ്യമായാണു മൊബൈൽ കമ്പനികൾ നിരക്കുകളിൽ കാര്യമായ മാറ്റം വരുത്തുന്നത്. വൊഡാഫോൺ–ഐഡിയ, എയർടെൽ എന്നിവയുടെ വിവിധ പ്ലാനുകളിലായി പ്രതിദിനം 50 പൈസ മുതൽ 2.85 രൂപ വരെയാണു വർധന. മറ്റു മൊബൈലുകളിലേക്കു വിളിക്കുന്ന ‘പരിധിയില്ലാത്ത’ കോളുകൾക്കും നിയന്ത്രണം ഉണ്ട്. 28 ദിവസ പ്ലാനുകളിൽ 1000 മിനിറ്റും (പ്രതിദിനം 35 മിനിറ്റ്) 84 ദിവസ പ്ലാനുകളിൽ 3000 മിനിറ്റും (പ്രതിദിനം 35 മിനിറ്റ്) 365 ദിവസ പ്ലാനുകളിൽ 12000 മിനിറ്റും (പ്രതിദിനം 32 മിനിറ്റ്) ആണ് ഇനി സൗജന്യം. ഇതിനു ശേഷമുള്ള കോളുകൾക്കു മിനിറ്റിനു 6 പൈസ വീതം ഈടാക്കും.
രണ്ട് ദിവസം, 28 ദിവസം, 84 ദിവസം,365 ദിവസം എന്നിങ്ങനെ കാലാവധിയുളള പാക്കുകളാണ് മാറുന്നത്.നിലവില്‍ മൊബൈല്‍ ഫോണ്‍ സേവനദാതാക്കള്‍ തന്നുകൊണ്ടിരിക്കുന്ന പരിധിയില്ലാത്ത കോളുകളുടെ പാക്കേജും നിയന്ത്രണവിധേയമാകും. അതേസമയം എയര്‍ടെല്ലിന്റെ ഏറ്റവും ജനപ്രീതിയുള്ള 19 രൂപയുടെ അടിസ്ഥാന പ്ലാന്‍ മാറ്റമില്ലാതെ തുടരും. 199 രൂപയുടെ പ്ലാനിനു പകരം 249 രൂപയുടെ പ്ലാനാണ് ഇനി ലഭിക്കുക. അണ്‍ലിമിറ്റഡ് കോളുകള്‍, ദിവസം 1.5 ജിബി ഡേറ്റ, ദിവസം 100 എസ്എംഎസ് എന്നിവയാണ് ഈ പ്ലാനില്‍ ലഭിക്കുക.
ജിയോയുടെ വരവോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ വൊഡാഫോൺ–ഐഡിയ, എയർടെൽ എന്നിവ നിരക്കുവർധനയ്ക്കു നേരത്തേ തീരുമാനമെടുത്തിരുന്നു. മൊബൈല്‍ നിരക്കില്‍ വന്‍വര്‍ധന വരുത്തിയ ടെലികോം കമ്പനികളുടെ നയത്തില്‍ ടെലികോം റെഗുലേറ്ററി അതോറിട്ടി(ട്രായ്) ഇടപെടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ടെലികോം കമ്പനികള്‍ക്ക് അടിസ്‌ഥാനനിരക്ക് നിര്‍ണയിക്കാനും ട്രായ് ഉദ്ദേശിക്കുന്നില്ല എന്നാണ് സൂചന. വൊഡാഫോണ്‍-ഐഡിയയ്‌ക്ക് 1.17 ലക്ഷം കോടി രൂപയാണ് കടം. സെപ്‌റ്റംബറില്‍ അവസാനിച്ച പാദത്തില്‍ മൊത്തം നഷ്‌ടം 50,921 കോടി രൂപയുടേതാണ്. സുപ്രീം കോടതി വിധിയേത്തുടര്‍ന്ന് സ്‌പെക്ര്‌ടം, ലൈന്‍സ് ഫീസ് എന്നീ ഇനങ്ങളില്‍ സര്‍ക്കാരിലേക്ക് 44,150 കോടി രൂപ അടയ്‌ക്കേണ്ട സാഹചര്യമാണ് വൊഡാഫോണ്‍-ഐഡിയയ്‌ക്ക് വന്‍തിരിച്ചടിയായത്. സെപ്‌റ്റംബറില്‍ അവസാനിച്ച പാദത്തില്‍ എയര്‍ടെല്ലിന്റെ നഷ്‌ടം 23,045 കോടിയാണ്. ഇരുകമ്പനികളുടേയും മൊത്തം നഷ്‌ടം 73000 കോടി രൂപ. പൊതുമേഖലാ സ്‌ഥാപനമായ ബി.എസ്.എന്‍.എല്ലിന് 2019 സാമ്പത്തികവര്‍ഷത്തില്‍ 14000 കോടി രൂപയുടെ നഷ്‌ടമെന്നാണ്‌കണക്കാക്കല്‍. അതേസമയം താരിഫ് യുദ്ധം നടത്തി ടെലികോം മേഖലയെ കീഴ്‌മേല്‍ മറിച്ച റിലയന്‍സ് ജിയോ ആകട്ടെ 990 കോടി രൂപ ലാഭവും നേടി.
നിരക്കുവര്‍ധനവുകള്‍ ഇങ്ങനെ:
എയര്‍ടെല്‍
148 രൂപയുടെ പ്ലാന്‍ അണ്‍ലിമിറ്റഡ് വോയിസ് കോള്‍, 2 ജിബി ഡേറ്റ, 300 എസ്.എം.എസ്, 28 ദിവസത്തേയ്ക്ക്
248 രൂപയുടെ പ്ലാന്‍ അണ്‍ലിമിറ്റഡ് കോള്‍, ദിവസവും 100 എസ്.എം.എസ്, ദിവസവും 1.5 ജിബി ഡേറ്റാ എന്നിവ 28 ദിവസത്തേയ്ക്ക്
298 രൂപയുടെ പ്ലാന്‍ അണ്‍ലിമിറ്റഡ് കോള്‍, ദിവസവും 100 എസ്.എം.എസ്, 2 ജിബി ഡേറ്റാ 84 ദിവസത്തേയ്ക്ക്
598 രൂപയുടെ പ്ലാന്‍ 82 ദിവസത്തേക്ക് അണ്‍ലിമിറ്റഡ് വോയിസ് കോളും ഡാറ്റയും
698 രൂപ 84 ദിവസത്തേക്ക് അണ്‍ലിമിറ്റഡ് വോയിസ് കോളും ഡാറ്റയും
1699 രൂപയുടെ വാര്‍ഷിക പ്ലാന്‍ 2398 രൂപയിലേക്ക് വര്‍ധിപ്പിക്കുകയും ചെയ്തു.
ഐഡിയ,- വേഡഫോണ്‍
49 രൂപയുടെ പ്ലാന്‍ 38 രൂപയുടെ ടോക്ക്ടൈമും 100 എംബി ഡേറ്റയും 28 ദിവസത്തേയ്ക്ക് ലഭിക്കും. സെക്കന്‍ഡിന് 2.5 പൈസവീതം ഈടാക്കും
79 രൂപയുടെ പ്ലാന്‍ 64 രൂപയുടെ ടോക്ക്ടൈമും 200 എംബി ഡേറ്റയും 28 ദിവസത്തേയ്ക്ക് ലഭിക്കും. സെക്കന്‍ഡിന് ഒരു പൈസ വീതം നിരക്ക്
149 രൂപയുടെ പ്ലാന്‍ അണ്‍ലിമിറ്റഡ് വോയിസ് കോള്‍, 2 ജിബി ഡേറ്റ, 300 എസ്.എം.എസ് എന്നിവ 28 ദിവസത്തേയ്ക്ക്
249 രൂപയുടെ പ്ലാന്‍ അണ്‍ലിമിറ്റഡ് വോയിസ് കോള്‍, ദിവസവും 1.5 ജിബി ഡേറ്റാ, ദിവസവും 100 എസ്.എം.എസ് എന്നിവ 28 ദിവസത്തേയ്ക്ക്
299 രൂപയുടെ പ്ലാന്‍ അണ്‍ലിമിറ്റഡ് വോയിസ് കോള്‍, ദിവസവും 2 ജിബി ഡേറ്റ, ദിവസവും 100 എഎസ്.എം.എസ് എന്നിവ 28 ദിവസത്തേയ്ക്ക്
399 രൂപയുടെ പ്ലാന്‍ അണ്‍ലിമിറ്റഡ് വോയിസ് കോള്‍, ദിവസവും മൂന്ന് ജിബി ഡേറ്റ, ദിവസവും 100 എസ്.എം.എസ് എന്നിവ 28 ദിവസത്തേയ്ക്ക്
379 രൂപയുടെ പ്ലാന്‍ അണ്‍ലിമിറ്റഡ് വോയിസ് കോള്‍, ആറ് ജിബി ഡേറ്റ, 1000 എസ്.എം.എസ്എന്നിവ 84 ദിവസത്തേയ്ക്ക്
599 രൂപയുടെ പ്ലാന്‍ അണ്‍ലിമിറ്റഡ് വോയിസ് കോള്‍, ദിവസവും 1.5 ജിബി ഡേറ്റ, ദിവസവും 100 എസ്.എം.എസ് എന്നിവ 84 ദിവസത്തേയ്ക്ക്
699 രൂപയുടെ പ്ലാന്‍ അണ്‍ലിമിറ്റഡ് വോയിസ് കോള്‍, ദിവസവും രണ്ട് ജിബി ഡേറ്റ, ദിവസവും 100 എസ്.എം.എസ്
1499 രൂപയുടെ പ്ലാന്‍ അണ്‍ലിമിറ്റഡ് വോയിസ് കോള്‍, 24 ജിബി ഡേറ്റ, 3600 എസ്.എം.എസ് എന്നിവ ഒരു വര്‍ഷത്തേയ്ക്ക്
2399 രൂപയുടെ പ്ലാന്‍ അണ്‍ലിമിറ്റഡ് വോയിസ് കോള്‍, ദിവസവും 1.5 ജിബി ഡേറ്റ, ദിവസവും 100 എസ്.എം.എസ് എന്നിവ ഒരു വര്‍ഷത്തേയ്ക്ക്
https://www.facebook.com/Malayalivartha
























