21 കഷ്ണങ്ങളായി ചിന്നിച്ചിതറി ഇന്ത്യയുടെ സ്വപ്നം; വിക്രം ലാൻഡറെ കണ്ടെത്തിയ ചെന്നൈ സ്വദേശി വെളിപ്പെടുത്തിയത്

ഐഎസ്‌ആര്‍ഒയുടേയും ഇന്ത്യയുടേയും വലിയ സ്വപ്‌നവുമായായിരുന്നു ചന്ദ്രയാന്‍ 2 വാനിൽ പറന്നുയർന്നത്. എന്നിരുന്നാൽ തന്നെയും സുരക്ഷിതമായി ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്താന്‍ ചന്ദ്രയാന് സാധിച്ചില്ല. ഓര്‍ബിറ്റുമായുളള ബന്ധം നഷ്ടപ്പെട്ട് ചന്ദ്രനില്‍ ഇടിച്ചിറങ്ങിയ വിക്രം ലാന്‍ഡറിനുളള അന്വേഷണത്തിലായിരുന്നു ശാസ്ത്ര ലോകം ഇതുവരെയും പ്രവർത്തിച്ച് പോന്നിരുന്നത്. എന്നാൽ എല്ലാ പ്രയത്നങ്ങൾക്കുമൊടുവിൽ വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായുള്ള വാർത്തയാണ് പുറത്തേക്ക് വരുന്നത്.
അങ്ങനെ ലോകമെമ്പാടുമുള്ള ജനത കാത്തിരുന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തതാണ് നാസയെ സഹായിച്ചിരിക്കുന്നത് ചെന്നൈ സ്വദേശിയായ ഷണ്‍മുഖ സുബ്രഹ്മണ്യന്‍ എന്ന യുവാവാണ്. 33 കാരനായ ഷണ്‍മുഖ എന്‍ജിനീയറാണ് ഇതിനായി എത്തിയത് തന്നെ. ലാന്‍ഡര്‍ ഇടിച്ചിറങ്ങുന്നതിന് മുന്‍പും ശേഷവും ഉളള ചിത്രങ്ങള്‍ നാസ നേരത്തെ പുറത്ത് വിട്ടിരുന്നത്. എല്‍ആര്‍ ഓര്‍ബിറ്റര്‍ ക്യാമറ പകര്‍ത്തിയ ചിത്രങ്ങളാണിവ എന്നാണ് നാസ വ്യക്തമാക്കിയിരുന്നത്.
അങ്ങനെ ഈ ചിത്രങ്ങള്‍ താരതമ്യം ചെയ്ത് വിശകലനം നടത്തി വിക്രം ലാന്‍ഡറിനെ കണ്ടെത്താന്‍ നാസ പൊതുജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഇത് പ്രകാരമാണ് ഷണ്‍മുഖവും വിക്രം ലാന്‍ഡറിനെ കണ്ടെത്താനുളള അന്വേഷണത്തില്‍ പങ്കാളിയായി മാറിയിരിക്കുന്നത്. തന്റെ സ്വന്തം ലാപ്‌ടോപ്പില്‍ ദിവസങ്ങളോളം രണ്ട് ചിത്രങ്ങളും താരതമ്യം ചെയ്ത് പഠനം നടത്തിയാണ് വിക്രം ലാന്‍ഡറിന്റെ അവശിഷ്ടത്തെ ഈ യുവാവ് കണ്ടെത്തിയത് തന്നെ.
ഇതേതുടർന്ന് കണ്ടെത്തിയ വിവരങ്ങള്‍ നാസയെ ട്വീറ്റ് വഴിയും ഇ മെയില്‍ വഴിയും ഷണ്‍മുഖം അറിയിച്ചു. തുടര്‍ന്നാണ് ഷണ്‍മുഖം കണ്ടെത്തിയത് വിക്രം ലാന്‍ഡര്‍ തന്നെയാണെന്ന് നാസ സ്ഥിരീകരിച്ചതെന്നാണ് ലഭ്യമാകുന്ന വിവരം. അങ്ങനെ വിക്രം ലാന്‍ഡറിനെ കണ്ടെത്താന്‍ സഹായിച്ചതിന് ഷണ്‍മുഖത്തെ നാസ അഭിനന്ദിച്ചു. നാസയ്ക്ക് പോലും കണ്ടെത്താന്‍ സാധിക്കാത്ത നിഗമനങ്ങളാണ് ഷണ്‍മുഖത്തിന്റെത് എന്ന് നാസ ശാസ്ത്രജ്ഞയായ നോഹ പെട്രോ പ്രതികരിക്കുകയുണ്ടായി. ചന്ദ്രോപരിതലത്തില്‍ സോഫ്ട് ലാന്‍ഡിംഗ് നടത്താന്‍ ഐഎസ്‌ആര്‍ഒ ഉദ്ദേശിച്ചിരുന്ന സ്ഥലത്ത് നിന്നും 700 മീറ്റര്‍ അകലെയാണ് വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിരിക്കുന്നതായി പഠനങ്ങൾ തെളിയിക്കുന്നത്. 21 കഷണങ്ങളായി ചിന്നിച്ചിതറിയ നിലയിലാണ് വിക്രം ലാന്‍ഡറുളളത് തന്നെ.
https://www.facebook.com/Malayalivartha
























