ഒന്നിച്ച് ജീവിക്കാൻ കഴിയാതെ ഒന്നിച്ച് ജീവനൊടുക്കാൻ കമിതാക്കൾ; വിസമ്മതിച്ച യുവതിയെ കൊന്ന് യുവാവ് ആത്മഹത്യചെയ്തു

ഇന്നത്തെ കാലത്ത് പ്രണയത്തിന്റെ പേരിൽ അരുംകൊലയൊക്കെയും നടത്തിവരുന്ന കാഴ്ചകളാണ് കാണുവാൻ സാധിക്കുന്നത്. പ്രണയാഭ്യർഥന നിരസിച്ചാൽ ആസിഡ് ഒഴിച്ചും തീ കത്തിച്ചും കൊലപ്പെടുത്തുന്നത് വളരെ സാധാരണയായുള്ള കാഴ്ചയായി മാറിക്കഴിഞ്ഞിരിക്കുകയാണ്. അത്തരം ഒരു സംഭവമാണ് ഇപ്പോൾ ബിവർത്തയായി പുറത്തേക്ക് വരുന്നത്.
ഒന്നിച്ച് ജീവനൊടുക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് യുവാവ് കാമുകിയെ കൊലപ്പെടുത്തിയ വാർത്തയാണ് പുറത്തേക്ക് വരുന്നത്. ഉത്തര്‍പ്രദേശിലെ ആഗ്രയിലായിലാണ് ഇരുപത്തിയൊന്നുകാരനായ യുവാവ് കാമുകിയെ കൊലപ്പെടുത്തിയിരിക്കുന്നത്. തുടര്‍ന്ന് രണ്ടു ദിവസത്തിന് ശേഷം യുവാവ് പോലീസ് സ്‌റ്റേഷനിലെത്തി കുറ്റം സമ്മതിക്കുകയും ചെയ്യുകയുണ്ടായി.
എന്നാൽ വിഷം കഴിച്ച ശേഷമാണ് ഇയാള്‍ സ്‌റ്റേഷനിലേയ്ക്ക് എത്തിയത്. ഇതേതുടർന്ന് പോലീസുകാര്‍ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകും വഴി ഇയാള്‍ മരണത്തിന് കീഴടങ്ങി.മധ്യപ്രദേശിലെ മൊറീന ജില്ലയിലെ ചിച്ചാവാലി സ്വദേശി ഹേത് സിങ് തോമറാണ് കൊല നടത്തിയ ശേഷം ജീവനൊടുക്കിയിരുന്നത്.
https://www.facebook.com/Malayalivartha
























