നിസ്സാര കാര്യത്തിന് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ കഠിനമായി മര്‍ദ്ദിച്ച അധ്യാപികക്കെതിരെ കേസ്

ബംഗുളൂരുവില്‍ പതിനൊന്നുകാരിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ക്രൂരമായി മര്‍ദ്ദിച്ച അധ്യാപികക്കെതിരെ പരാതി. കുട്ടിയുടെ അമ്മ നല്‍കിയ പരാതിയില്‍ അധ്യാപികക്കെതിരെ കേസെടുത്തു. ബംഗുളൂരു ബസവേശ്വര നഗറില്‍ താമസിക്കുന്ന ഗീതശ്രീയെന്ന യുവതിയാണ് തന്റെ മകളെ ചെറിയ ഒരു കാര്യത്തെ ചൊല്ലി അധ്യാപിക മര്‍ദ്ദിച്ചതെന്ന് പരാതി നല്‍കിയത്.
പരാതിയില്‍ , കുട്ടിയുടെ വലത് കൈയ്്ക്കും തോളിനും സാരമായി പരിക്കേറ്റിട്ടുണ്ടെന്ന് പറയുന്നു. ഇക്കാര്യം ചോദിക്കുന്നതിനായി സ്‌കൂളില്‍ എത്തിയെങ്കിലും പരാതി നല്‍കിയാല്‍ കൂടുതല്‍ ഭവിഷ്യത്തുകള്‍ അനുഭവിക്കേണ്ടിവരുമെന്ന് മറ്റ് അധ്യാപകര്‍ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു.
കുട്ടിയെ ചികിത്സക്കായി സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും യുവതി പോലീസിനെ അറിയിച്ചു. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കുട്ടിയെ മര്‍ദ്ദിച്ച അധ്യാപികക്കെതിരെ കേസെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha
























