ജെഎന്‍യുവില്‍ സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് അന്ത്യശാസനം നല്‍കി അധികൃതര്‍

ഹോസ്റ്റല്‍ ഫീസ് വര്‍ധന പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് അന്ത്യശാസനവുമായി ജെഎന്‍യു അധികൃതര്‍. ഈ മാസം 12ന് ആരംഭിക്കുന്ന സെമസ്റ്റര്‍ പരീക്ഷ എഴുതിയില്ലെങ്കില്‍ പുറത്താക്കുമെന്നാണ് മുന്നറിയിപ്പ്. അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കണം. ഗവേണഷവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഉടന്‍ സമര്‍പ്പിക്കണം.
ഇത് പൂര്‍ത്തിയാക്കിയില്ലെങ്കില്‍ റോള്‍ ഔട്ടാക്കും എന്നാണ് അധികൃതരുടെ മുന്നറിയിപ്പ്.14സെന്ററുകളിലുള്ള വിദ്യാര്‍ത്ഥികള്‍ പരീക്ഷ ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചിരുന്നു. വിദ്യാര്‍ഥി യൂണിയന്‍ ജനറല്‍ ബോഡിയിലാണ് തീരുമാനമായത്.വിദ്യാര്‍ഥി സമരം തുടരുന്നതിനാല്‍ ഒരുമാസമായി ക്യാമ്ബസ് അടച്ചിട്ടിരിക്കുകയാണ്. ഹോസ്റ്റല്‍ ഫീസ് ക്രമാതീതമായി വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ചാണ് വിദ്യാര്‍ഥി യൂണിയന്റെ നേതൃത്വത്തില്‍ സമരം നടക്കുന്നത്. ക്യാമ്ബസിന് പുറത്തേക്ക് വ്യാപിച്ച സമരത്തിന് നേരെ പൊലീസ് നടത്തിയ ലാത്തിചാര്‍ജ് വിവാദമായിരുന്നു.
https://www.facebook.com/Malayalivartha
























