ഐഎന്‍എക്സ് മീഡിയ കേസില്‍ ചിദംബരത്തിന്റെ ജാമ്യാപേക്ഷയില്‍ സുപ്രീംകോടതി വിധി ഇന്ന്.... ജാമ്യം നിഷേധിച്ച ഡല്‍ഹി ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് പി ചിദംബരം നല്‍കിയ ഹര്‍ജിയിലാണ് ഇന്ന് വിധി പറയുക

ഐഎന്‍എക്സ് മീഡിയ കേസില്‍ ചിദംബരത്തിന്റെ ജാമ്യാപേക്ഷയില്‍ സുപ്രീംകോടതി വിധി ഇന്ന്. ജാമ്യം നിഷേധിച്ച ഡല്‍ഹി ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് പി ചിദംബരം നല്‍കിയ ഹര്‍ജിയിലാണ് ഇന്ന് വിധി പറയുക. ജസ്റ്റിസ് ആര്‍ ഭാനുമതി അധ്യക്ഷനായ ബഞ്ചാണ് ഹര്‍ജിയില്‍ വിധി പറയുക.ചിദംബരത്തിനെതിരെ തെളിവുകള്‍ ഉണ്ടെന്നാണ് ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ഡല്‍ഹി ഹൈക്കോടതി പറഞ്ഞത്. ഐഎന്‍എക്‌സ് മീഡിയ കമ്പനിക്ക് ചട്ടങ്ങള്‍ ലംഘിച്ച് വിദേശ നിക്ഷേപം സ്വീകരിക്കാന്‍ ചിദംബരം ഇടപെട്ടതിനുള്ള തെളിവുണ്ടെന്നും ഡല്‍ഹി ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
അതേസമയം ആരോപണങ്ങള്‍ മാത്രമല്ലാതെ തനിക്കെതിരെ ഒരു തെളിവും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പക്കല്‍ ഇല്ലെന്നാണ് ചിദംബരത്തിന്റെ വാദം.
"
https://www.facebook.com/Malayalivartha
























