അസം കത്തുന്നു; രണകക്ഷിയിലെ പ്രധാന പാര്‍ട്ടികളായ ബിജെപിയും അസം ഗണ പരിഷത്തും നിയമത്തെച്ചൊല്ലി തമ്മിൽ തല്ലിൽ; ബിജെപി നേതാക്കള്‍ പാര്‍ട്ടി വിട്ടു

പൗരത്വ നിയമ ഭേദഗതിക്കെതിരെ അസമില്‍ പ്രതിഷേധം കത്തുകയാണ്. അസം ജനതക്കൊപ്പം രാഷ്ട്രീയ രംഗവും ഇളകിമറിയുന്ന സാഹചര്യമാണ് നിലവിൻ. ഭരണകക്ഷിയിലെ പ്രധാന പാര്‍ട്ടികളായ ബിജെപിയും അസം ഗണ പരിഷത്തും നിയമത്തെച്ചൊല്ലി തമ്മിൽ തല്ലുകയാണ്. നിയമത്തിനെതിരെയുള്ള ജനരോഷം മനസ്സിലാക്കാന്‍ സര്‍ക്കാറിന് സാധിച്ചില്ലെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു.
കേന്ദരം ഭരിക്കുന്ന ബിജെപി സർക്കാരിന്റെ നിർണായക നീക്കത്തിൽ പ്രതിഷേധിച്ച് ബിജെപി അസം ഘടകത്തില്‍ നിന്ന് നിരവധി നേതാക്കളാണ് പാര്‍ട്ടി വിട്ടത്.
മുതിര്‍ന്ന ബിജെപി നേതാവും അസം പെട്രോകെമിക്കല്‍ ലിമിറ്റഡ് ചെയര്‍മാനുമായ ജഗദീഷ് ഭുയന്‍ പാര്‍ട്ടി അംഗത്വവും ബോര്‍ഡ് സ്ഥാനവും രാജിവെച്ചതായി അറിയിച്ചു. ‘പൗരത്വനിയമം അസം ജനതയ്‌ക്കെതിരാണെന്നും അതുകൊണ്ട് താൻ രാജിവെക്കുന്നു എന്നും അദ്ദേഹം അറിയിച്ചു. ഞാനും നിയമത്തിനെതിരെ ജനങ്ങള്‍ക്കൊപ്പം രംഗത്തിറങ്ങുമെന്ന് രാജിവെച്ച ശേഷം അദ്ദേഹം പറഞ്ഞു.
അസമിലെ പ്രശസ്തന നടനും അസം സിനിമ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ ജതിന്‍ ബോറയും രവി ശര്‍മ്മയും ബി.ജെ.പി വിട്ടു. ‘അസം ജനതയാണ് എന്നെ ഞാനാക്കിയത്. എന്‍റെ ജനതക്ക് വേണ്ടി ഞാന്‍ സ്ഥാനങ്ങള്‍ രാജിവെക്കുകയാണ്’എന്നാണ് ജതിന്‍ ബോറ വ്യക്തമാക്കിയത്. മുന്‍ സ്പീക്കര്‍ പുലകേഷ് ബറുവയും ബിജെപിയില്‍ നിന്ന് രാജിവെച്ചിരുന്നു. ജമുഗുരിഹട്ട്, പദ്മ ഹസാരിക മണ്ഡലങ്ങളിലെ ബിജെപി എംഎല്‍എമാരും രാജിവെക്കുമെന്ന് അറിയിച്ചു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉയരുന്ന സംശയങ്ങളും ആശങ്കകളും പ്രതിഷേധങ്ങളും അടിസ്ഥാനരഹിതമല്ലെന്ന് അസം സ്പീക്കര്‍ ഹിതേന്ദ്ര നാഥ് ഗോസ്വാമിയും വ്യക്തമാക്കിയിരുന്നു. അസം ഗണ പരിഷത്തില്‍ നിന്നും പ്രവര്‍ത്തകരും നേതാക്കളും രാജിവെച്ചു. അനധികൃത കുടിയേറ്റത്തിനെതിരെ പോരാടിയാണ് അസമില്‍ പാര്‍ട്ടി വളര്‍ന്നത്. അതുകൊണ്ട് ഇപ്പോള്‍ സര്‍ക്കാറിന്‍റെ ഭാഗമായ പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കുകയാണെന്ന് നേതാക്കള്‍ പറഞ്ഞു.
രണ്ടുയുവാക്കളുടെ മരണത്തിനിടയാക്കിയ പോലീസ് വെടിവെപ്പിനും അക്രമാസക്തമായ പ്രതിഷേധങ്ങൾക്കും സാക്ഷ്യംവഹിച്ച അസമിലെ അന്തരീക്ഷം വെള്ളിയാഴ്ച താരതമ്യേന സമാധാനപൂർണമായിരുന്നു. തലസ്ഥാനമായ ഗുവാഹാട്ടിയിൽ മാത്രമാണ് ഭേദഗതിചെയ്ത പൗരത്വ നിയമത്തിനെതിരേ വെള്ളിയാഴ്ച വലിയരീതിയിലുള്ള പ്രതിഷേധങ്ങളുണ്ടായത്.
ഈ നിയമം അസമിൽ നടപ്പാക്കാൻ തങ്ങളൊരുകാലത്തും അനുവദിക്കില്ലെന്നും നിയമം അടിച്ചേൽപ്പിക്കാനുള്ള നീക്കത്തിനെതിരേ സുപ്രീംകോടതിയിൽ ഹർജി നൽകിയിട്ടുണ്ടെന്നും ഓൾ അസം സ്റ്റുഡന്റ്സ് യൂണിയൻ(ആസു) മുഖ്യ ഉപദേശകൻ സമുജ്ജ്വൽ ഭട്ടാചാര്യ പറഞ്ഞു. സമാധാനപരമായ പ്രതിഷേധം തുടരും.
ഞായറാഴ്ചമുതൽ വൈകീട്ട് അഞ്ചുവരെ നീളുന്ന സത്യാഗ്രഹം നടത്തുമെന്നും ഭട്ടാചാര്യ പറഞ്ഞു. രാത്രികാല പ്രതിഷേധം കഴിഞ്ഞദിവസങ്ങളിൽ അക്രമത്തിൽ കലാശിച്ചതിനാലാണ് വൈകുന്നേരത്തോടെ സമരം അവസാനിപ്പിക്കാൻ വിദ്യാർഥിനേതാക്കൾ തീരുമാനിച്ചത്. വിദ്യാർഥിസംഘടനകളും കലാകാരന്മാരുമുൾപ്പെടെയുള്ളവർ സമാധാനപരമായ പ്രതിഷേധമുറ സ്വീകരിച്ചപ്പോൾ, ഇരുട്ടിന്റെ മറവിൽ വാഹനങ്ങളും മറ്റും കത്തിക്കുന്ന രഹസ്യ സംഘങ്ങളും അസമിൽ വ്യാപകമായിരുന്നു.
https://www.facebook.com/Malayalivartha



























