ശക്തി തെളിയിച്ച് ഇന്ത്യ ;നുഴഞ്ഞുകയറ്റക്കാരെയും ജമ്മുകശ്മീരിലെ തീവ്രവാദികളെയും നേരിടാൻ ഇന്ത്യൻ കരസേനക്ക് നവീനശൈലിയിലുള്ള അമേരിക്കൻ തോക്കുകൾ

നീണ്ട 15 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് പാക് അതിർത്തി നിയന്ത്രണ രേഖയിലെ നുഴഞ്ഞുകയറ്റക്കാരെയും ജമ്മുകശ്മീരിലെ തീവ്രവാദികളെയും നേരിടാൻ ഇന്ത്യൻ കരസേനക്ക് നവീനശൈലിയിലുള്ള അമേരിക്കൻ തോക്കുകൾ. ഇന്ത്യയുമായി കരാറിൽ ഒപ്പുവെച്ച അമേരിക്കൻ ആയുധ നിർമാതാക്കളിൽ നിന്ന് സ്നിപ്പർ റൈഫിളുകളും മറ്റ് വെടികോപ്പുകളും എത്തിത്തുടങ്ങി.
പാകിസ്ഥാൻ, ചൈന അതിർത്തികളിലുള്ള ഇന്ത്യൻ സൈനികർക്കാണ് പതിനഞ്ച് വർഷത്തിന് ശേഷം ഉഗ്രശേഷിയുള്ള പടക്കോപ്പുകൾ ലഭിച്ചിരിക്കുന്നത്. അമേരിക്കൻ നിർമിതമായ ഈ റൈഫിളുകൾ മുൻനിരയിലുള്ള സൈനികർക്കാണ് ലഭിക്കുക. 72,400 സിഗ് - 716 റൈഫിളുകളാണ് അമേരിക്കയുടെ കൈയിൽ നിന്നും വാങ്ങാനായി ഇന്ത്യ കരാറുണ്ടാക്കിയത്. അമേരിക്കൻ ആയുധ നിർമാതാക്കളാണ് സിഗ് സോയർ. ഇതിന്റെ ആദ്യ ഘട്ടമായf 10,000 റൈഫിളുകൾ ഇന്ത്യക്ക് ലഭിച്ചിരിക്കുന്നത്. ഇതിൽ 66,000 റൈഫിളുകൾ ഇന്ത്യൻ കരസേനക്ക് വേണ്ടിയാണ്. നാവിക സേനക്ക് 2,000 റൈഫിളുകളും ഇന്ത്യൻ വ്യോമസേനക്ക് 4,000 റൈഫിളുകളുമാണ് നൽകുക.
638 കോടി രൂപയാണ് ഈ കരാറിലൂടെ ഇന്ത്യയ്ക്ക് ചിലവായിരിക്കുന്നത്. 2020ഓടെ മുഴുവൻ തോക്കുകളും അമേരിക്ക ഇന്ത്യയ്ക്ക് കൈമാറും. കൈയിലൊതുങ്ങുന്ന തരത്തിലുള്ള ഈ തോക്കുകളുടെ റേഞ്ച് 500 മീറ്ററാണ്. ഇതുകൂടാതെ റഷ്യൻ നിർമിതമായ കലഷ്‌നിക്കോവ് റൈഫിളുളുകളും സൈനികർക്ക് ലഭിക്കും. 13 ലക്ഷം സൈനികർക്കാണ് അടുത്ത ഘട്ടത്തിൽ ഈ തോക്കുകൾ ലഭിക്കുക. ഈ തോക്കുകൾ ഉത്തർ പ്രദേശിലെ ആയുധ നിർമാണ ഫാക്ടറിയായ കോർവ ഓർഡിനൻസിലാണ് നിർമ്മിക്കുക. പേരുകേട്ട എ.കെ 47 തോക്കുകളുടെ മറ്റൊരു പതിപ്പായ എ.കെ 203യുടെ 7,45,000തോക്കുകൾ സൈന്യത്തിനായി നിർമിച്ചുനൽകാനാണ് പദ്ധതി. റഷ്യയുമായുള്ള കരാറിന്റെ ഭാഗമായി നിർമിക്കുക ഈ തോക്കുകൾക്ക് 12, 000 കോടി രൂപയാണ് ചിലവാകുക. ഇതുകൂടാതെ 210 ഇസ്രായേലി സ്പൈക്ക് ആന്റി ടാങ്ക് ഗൈഡഡ് മിസൈലുകളും 12 ലോഞ്ചറുകളും, മറ്റ് പടക്കോപ്പുകളും വാങ്ങാനും ഇന്ത്യൻ സൈന്യത്തിന് പദ്ധതിയുണ്ട്. 2005 മുതൽ പുതിയ തോക്കുകൾക്ക് അപേക്ഷ നൽകി കാത്തിരിക്കുകയായിരുന്നു ഇന്ത്യൻ സൈന്യം.
തദ്ദേശീയമായി നിർമ്മിക്കുന്ന ആയുധങ്ങൾക്ക് പുറമെയാണിത്. സൈനികർക്ക് ആധുനിക ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് നൽകുന്നതിനുള്ള നടപടിയും പ്രതിരോധ വകുപ്പ് സ്വീകരിച്ചിട്ടുണ്ട്.സൈനികരുടെ എണ്ണത്തിൽ ലോകത്തെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ.യു.പി.എ സർക്കാരിന്റെ കാലത്ത് നിലച്ച ആയുധ വിപണിക്കാണ് എൻ.ഡി.എ ഭരണത്തിലിപ്പോൾ ചൂട് പിടിച്ചിരിക്കുന്നത്. ലോകത്തിലെ നമ്പർ വൺ യുദ്ധവിമാനമായ റാഫേലും അറ്റാക്ക് ഹെലികോപ്റ്ററായ അപ്പാച്ചെയും ഇതിനകം ഇന്ത്യയിലെത്തി കഴിഞ്ഞിട്ടുണ്ട്. ഏത് പുതുതലമുറ യുദ്ധ വിമാനത്തെയും മിസൈലിനെയും തകർക്കാൻ കഴിയുന്ന എസ് 400 ട്രയംഫും ഇപ്പോൾ റഷ്യ ഇന്ത്യക്ക് കൈമാറാൻ പോകുകയാണ്. 42,000 കോടിയുടെ ഈ ഇടപാട് അമേരിക്കയുടെ എതിർപ്പ് മറികടന്നാണ് ഇന്ത്യ നടത്തിയിരിക്കുന്നത്. ഒരു കാലത്തും ഉണ്ടാകാത്ത തരത്തിലുള്ള ആയുധ സമാഹരണമാണ് രാജ്യമിപ്പോള്‍ നടത്തികൊണ്ടിരിക്കുന്നത്.
കശ്മീരില്‍ നിരന്തരം കേട്ട വെടിയൊച്ചകള്‍ക്ക് കടിഞ്ഞാണിടാന്‍ കഴിഞ്ഞതും കേന്ദ്ര സര്‍ക്കാറിന്റെ കടുത്ത നിലപാട് മൂലമാണ്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതിനെതിരായ പ്രതിഷേധവും നിലച്ചു.
അതിര്‍ത്തി കടന്ന് ഒരാക്രമണം നടത്താന്‍ പാക്ക് ഭീകരര്‍ പോലും പേടിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. ബാലക്കോട്ടെ തിരിച്ചടി അത്ര മാത്രം ഭീകരരെ തകര്‍ത്തിട്ടുണ്ട്. പ്രതികരണം ഭീഷണിയില്‍ മാത്രം ഒതുങ്ങിയെങ്കിലും ഇന്ത്യയിപ്പോള്‍ ജാഗ്രതയില്‍ തന്നെയാണ്.
https://www.facebook.com/Malayalivartha



























