ബ്രണ്ണൻ കോളേജിലെ ഊരിപ്പിടിച്ച കത്തിയല്ല പൗരത്വ നിയമം, നടപ്പിലാക്കിയേ പറ്റൂ; കാരണമിതാണ്; ഇല്ലെങ്കിൽ പണി പാളും

പൗരത്വ ഭേദഗതി ബില്... രാജ്യമുഴുവൻ..രാജ്യാതിർത്തിക്കുമപ്പുറം ,ചർച്ച ചെയ്യപ്പെടുന്ന വപ്രധാന വിഷയങ്ങളിലൊന്ന്. ബില് ലോക്‌സഭയ്ക്കു പിന്നാലെ രാജ്യസഭയും പാസ്സാക്കുകയും . അധികം താമസിയാതെ രാഷ്ട്രപതി ഒപ്പ് വച്ച് നിയമമാവുകയും ചെയ്തു.പൗരത്വ നിഷേധത്തിനെതിരേ പ്രതിഷേധം ശക്തമായതോടെ പ്രതിപക്ഷ രാഷ്ട്രീയകക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ 1955 ലെ പൗരത്വനിയമം ഭേദഗതി ചെയ്ത് രൂപം നൽകിയ 2019ലെ പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ചു.
കേരളമടക്കം അഞ്ചു സംസ്ഥാനങ്ങളാണ് ഈ നിലപാടുമായിമുന്നോട്ടു വന്നത്.വിവാദമായ പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ രൂക്ഷമായ ഭാഷയിലാണ് പിണറായി വിജയൻ പ്രതികരിച്ചത്. കേരളത്തിൽ ഈ നിയമം നടപ്പാക്കില്ലെന്നുംഅദ്ദേഹം ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു.കേന്ദ്രസർക്കാരിന്റേത് കരിനിയമമാണ്. സാധ്യമായ വേദികളിലെല്ലാം ഇതിനെ ചോദ്യം ചെയ്യും. ബിൽ ഭരണഘടനാ വിരുദ്ധമായതിനാൽ കേരളത്തിൽ നടപ്പാക്കില്ലെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്.
എന്നാൽ ഈ വിഷയത്തില്‍ കേന്ദ്രം പാസാക്കിയ നിയമത്തോട് മുഖം തിരിഞ്ഞു നില്‍ക്കാന്‍ പിണറായിക്ക് സാധിക്കില്ലെന്ന വാദവും ഉയരുന്നുണ്ട്.. മുഖ്യമന്ത്രിയുടേത് വെറും രാഷ്ട്രീയ നിലപാട് മാത്രമാണ്. അതിനപ്പുറം യാതൊരു നിലനില്‍പ്പും ഈ പ്രസ്താവനക്കില്ല എന്നും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്.അതേസമയം പൗരത്വബില്ലിനെതിരെ കേരളത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും ഒരുമിച്ച് കൈകോർത്തു മുന്നോട്ടു പോകാനാണ് ധാരണ.
മുഖ്യമന്ത്രീയും മന്ത്രിമാരും പ്രതിപക്ഷ കക്ഷി നേതാക്കളുമെല്ലാം ഒത്തൊരുമിച്ചു തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ സത്യാഗ്രഹം നടത്താനാണ് നിലവിലെ ധാരണ.
സംസ്ഥാനം യോജിച്ചാലും ഇല്ലെങ്കിലും പാർലമെന്റ് പാസാക്കുന്ന നിയമം രാജ്യത്തിനാകെ ബാധകമാണ്. ഏതെങ്കിലും കേന്ദ്രനിയമം നടപ്പാക്കാൻ സംസ്ഥാനം തടസ്സംനിൽക്കുകയോ അത് നടപ്പാക്കാൻവരുന്ന ഉദ്യോഗസ്ഥനെ തടയുകയോ ചെയ്താൽ സംസ്ഥാനത്തിന് കർശന നിർദേശം നൽകാൻ കേന്ദ്രത്തിന് അധികാരമുണ്ട്. പാര്‍ലമെന്റ് പാസാക്കുന്ന നിയമം സംസ്ഥാനങ്ങള്‍ക്ക് ബാധകമാണെന്ന് ഭരണഘടനയുടെ 256-ാം അനുച്ഛേദം നിഷ്‌കര്‍ഷിക്കുന്നു.
257-ല്‍ കേന്ദ്രനിയമം നടപ്പാക്കാന്‍ സംസ്ഥാനഭരണം തടസ്സംനില്‍ക്കാന്‍ പാടില്ലെന്നും വ്യക്തമാക്കുന്നു.
ഏതെങ്കിലും കേന്ദ്രനിയമം നടപ്പാക്കാന്‍ സംസ്ഥാനം തടസ്സംനില്‍ക്കുകയോ അത് നടപ്പാക്കാന്‍വരുന്ന ഉദ്യോഗസ്ഥനെ തടയുകയോ ചെയ്താല്‍ സംസ്ഥാനത്തിന് കര്‍ശന നിര്‍ദ്ദേശം നല്‍കാന്‍ കേന്ദ്രത്തിന് അധികാരമുണ്ട്. എന്നിട്ടും തടസ്സംതുടര്‍ന്നാല്‍ സംസ്ഥാനസര്‍ക്കാരിനെ പിരിച്ചുവിടാന്‍പോലും ഇത് കാരണമാക്കാമെന്നാണ് നിയമവിദഗ്ധരുടെ അഭിപ്രായം.
കേന്ദ്രനിയമം നടപ്പാക്കില്ലെന്ന നിലപാട് സത്യപ്രതിജ്ഞാലംഘനവും ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുന്നതുമാകുമെന്ന വ്യാഖ്യാനവും നിയമജ്ഞര്‍ ഉയര്‍ത്തുന്നു. പൗരത്വത്തിനായുള്ള അപേക്ഷയ്ക്ക് സംസ്ഥാനസര്‍ക്കാര്‍ തടസ്സംനിന്നാല്‍ അപേക്ഷകന് കോടതിവഴി നിയമപരമായ പരിരക്ഷ ലഭിക്കുകയും ചെയ്യും.പൗരത്വ ബില്ലിലെ ഭരണഘടനാവിരുദ്ധ വ്യവസ്ഥ ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കാന്‍ സംസ്ഥാനസര്‍ക്കാരിന് അവകാശമുണ്ട്.
പുതിയ പൗരത്വനിയമത്തിന്റെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കേണ്ട ഒരു കേസ് ഉടനടി കേരളത്തില്‍ വരാനുള്ള സാധ്യത കുറവാണു.അയല്‍രാജ്യങ്ങളില്‍നിന്ന് മതപരമായ വിവേചനംമൂലം പലായനം ചെയ്യേണ്ടിവന്ന നിശ്ചിത ന്യൂനപക്ഷവിഭാഗങ്ങള്‍ കേരളത്തില്‍ വന്ന് താമസിക്കുന്നില്ലെന്നാണ് പ്രാഥമികമായ വിലയിരുത്തല്‍.
ഇതിനിടെ പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്ന വിഷയത്തിൽ സംസ്ഥാനങ്ങളുടെ നിലപാട് തള്ളി കേന്ദ്ര സർക്കാർ രംഗത്തെത്തിയിട്ടുണ്ട്.. കേന്ദ്ര പട്ടികയിൽ ഉൾപ്പെട്ട വിഷയം നടപ്പാക്കൽ നിർത്തിവക്കാൻ ഒരവകാശവും സംസ്ഥാനങ്ങൾക്കില്ലെന്ന് സംസ്ഥാനങ്ങളെ അറിയിക്കാനാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം.
. പശ്ചിമ ബംഗാൾ, കേരളം, പഞ്ചാബ്, മധ്യപ്രദേശ്തു ടങ്ങിയ സംസ്ഥാനങ്ങൾ പൗരത്വ ഭേദഗതി നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ ഈ നടപടി.
നിയമം നടപ്പാക്കില്ലെന്ന് ആദ്യം പ്രഖ്യാപിച്ചത് കേരള മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു.
തുടർന്ന് മമത ബാനർജി, ക്യാപ്റ്റൻ അമരിന്ദർ സിംഗ്, കമൽനാഥ് തുടങ്ങിയവരും രംഗത്തെത്തി.
തങ്ങൾ ഭരണത്തിലുള്ള സംസ്ഥാനങ്ങളിൽ നിയമം നടപ്പാക്കില്ല എന്നായിരുന്നു എല്ലാ മുഖ്യമന്ത്രിമാരുടെയും പ്രസ്താവന.ഈ സാഹചര്യത്തിലാണ് ആഭ്യന്തര മന്ത്രാലയം നിലപാട് വ്യക്തമാക്കിയത്.
കേന്ദ്രനിയമം നടപ്പാക്കാന്‍ ഏതെങ്കിലും സംസ്ഥാനം തടസ്സംനിന്നാല്‍ സംസ്ഥാനസര്‍ക്കാരിനെ പിരിച്ചുവിടാനുള്ള 356-ാം വകുപ്പ് പ്രയോഗിക്കാനുള്ള കാരണമായിപ്പോലും അത് മാറാം.പൗരത്വ ഭേദഗതി ബില്ലിന്റെ മാസ്റ്റർ ബ്രെയിൻ അമിത്ഷാ ആണ് എന്നതിനാൽ വേണ്ടിവന്നാൽ സംസ്ഥാന സര്കാക്കറിനെ പിരിച്ചു വിട്ടു കേന്ദ്ര തീരുമാനങ്ങൾ നടപ്പിലാക്കാൻ ഷാ മടിക്കില്ലെന്ന കാര്യവും ഉറപ്പാണ്.
https://www.facebook.com/Malayalivartha



























