മാപ്പ് പറയില്ല ;എന്റെ പേര് രാഹുൽ ഗാന്ധി 'രാഹുൽ സവർക്കർ' എന്നല്ല; രാജ്യത്തിന്റെ സാമ്പത്തികാവസ്‌ഥ തകർത്തതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദ്ദേഹത്തിന്റെ 'അസിസ്റ്റന്റ്' കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമാണ് മാപ്പ് പറയേണ്ടത്; നിലപാട് കടുപ്പിച്ച് രാഹുൽ

രാജ്യത്തെ സ്ത്രീകള്‍ക്കെതിരെ വര്‍ധിച്ചു വരുന്ന കുറ്റകൃത്യങ്ങളുടെ പശ്ചാത്തലത്തില്‍ രാഹുൽ ഗാന്ധി നടത്തിയ റേപ്പ് ഇന്‍ ഇന്ത്യ പരാമര്‍ശത്തില്‍ രാഹുലിനെതിരെ ഇന്നലെ ലോക്സഭയില്‍ ബിജെപി രംഗത്ത് വന്നിരുന്നു. പരാമര്‍ശത്തില്‍ താന്‍ മാപ്പ് പറയണം എന്നായിരുന്നു ബിജെപിയുടെ ആവശ്യം. എന്നാല്‍ വിഷയത്തിൽ ബിനിലപാട് കടുപ്പിച്ചിരിക്കുകയാണ് രാഹുൽ ഗാന്ധി.
തന്റെ പേര് രാഹുൽ ഗാന്ധി എന്നാണെന്നും 'രാഹുൽ സവർക്കർ' എന്നല്ലെന്നും അതുകൊണ്ടുതന്നെ മാപ്പ് പറയില്ലെന്നും രാഹുൽ ഗാന്ധി ആഞ്ഞടിച്ചു. ഡൽഹിയിലെ രാംലീല മൈതാനത്ത് നടന്ന 'ഭാരത് ബച്ചാവോ(ഭാരതത്തെ രക്ഷിക്കൂ)' റാലിയിൽ ജനങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുൽ.
കേന്ദ്ര സർക്കാരിന്റെ 'വിഘടനവാദപരവും ആപത്കരവുമായ' നയങ്ങളോടുള്ള പ്രതികരണമായാണ് കോൺഗ്രസ് റാലി സംഘടിപ്പിച്ചത്. താനല്ല, രാജ്യത്തിന്റെ സാമ്പത്തികാവസ്‌ഥ തകർത്തതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദ്ദേഹത്തിന്റെ 'അസിസ്റ്റന്റ്' കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമാണ് മാപ്പ് പറയേണ്ടതെന്നും രാഹുൽ പറഞ്ഞു.
'രാജ്യത്തിന്റെ ജി.ഡി.പി ഇപ്പോൾ നാല് ശതമാനം മാത്രമാണ്. അത് ജി.ഡി.പി കണക്കാക്കുന്നതിനുള്ള ബി.ജെ.പിയുടെ പുതിയ രീതി പ്രകാരമാണ്. സാമ്പ്രദായിക രീതി അനുസരിച്ചാണെങ്കിൽ ഇപ്പോൾ 2.5 ശതമാനമാണ് ജി.ഡി.പിയുടെ യഥാർത്ഥ നില - രാഹുൽ പറഞ്ഞു. അധികാരത്തിൽ തുടരാൻ മോദി എന്തും ചെയ്യുമെന്നും കാശ്മീരും വടക്കുകിഴക്കൻ സംസ്ഥാനങ്ങളും കത്തുകയാണെന്നും രാഹുൽകൂട്ടിചേർത്തു. റാലിയിൽ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയുംമൻമോഹൻ സിംഗ്, പ്രിയങ്ക ഗാന്ധി വദ്ര, പി. ചിദംബരം, സച്ചിൻ പൈലറ്റ്, ജ്യോതിരാദിത്യ സിന്ധ്യ, ഭൂപീന്ദർ സിംഗ് ഹൂഡ എന്നീ പ്രമുഖ കോൺഗ്രസ് നേതാക്കളും പങ്കെടുത്തു.
ആയിരക്കണക്കിനാളുകളാണ് രാം ലീല മൈതാനിയില്‍ നടന്ന ഭാരത് ബച്ചാവോ പരിപാടിയില്‍ പങ്കെടുക്കാനായി എത്തിയത്. സമീപവര്‍ഷങ്ങളില്‍ കോണ്‍ഗ്രസ് തലസ്ഥാനത്ത് സംഘടിപ്പിച്ച ഏറ്റവും വലിയ പരിപാടിയാണിത്.
ബലാത്സംഗത്തിന്റെ തലസ്ഥാനമായി ഇന്ത്യ മാറിയെന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തിനെതിരെയായിരുന്നു കഴിഞ്ഞ ദിവസം രാജ്യസഭയില്‍ ബഹളം ഉണ്ടായത്. പരാമര്‍ശം നടത്തിയ രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടാണ് ഭരണപക്ഷ അംഗങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇന്ത്യയിലെ ഓരോ സ്ത്രീകളുടെ പേരിലും രാഹുല്‍ മാപ്പ് പറയണമെന്ന് ഗിരിരാജ് സിങ് ആവശ്യപ്പെട്ടു.
നരേന്ദ്ര മോദിയും ബിജെപിയും പൗരത്വ ബില്ലിനെതിരായ പ്രതിഷേധത്തില്‍നിന്നു ശ്രദ്ധതിരിക്കാനാണു ശ്രമിക്കുന്നതെന്നു രാഹുല്‍ പ്രതികരിച്ചിരുന്നു. 'ഞാന്‍ പറഞ്ഞത് എന്താണെന്നു വിശദീകരിക്കാം. പ്രധാനമന്ത്രി എപ്പോഴും മെയ്ക്ക് ഇന്‍ ഇന്ത്യയെക്കുറിച്ചാണു പറയുന്നത്. എന്നാല്‍ പത്രം തുറക്കുമ്പോള്‍ അതേക്കുറിച്ചുള്ള വാര്‍ത്തകള്‍ക്കു പകരം ബലാത്സംഗ വാര്‍ത്തകളാണു കാണുന്നത്രാ എന്ന് രാഹുല്‍ വ്യക്തമാക്കി.
ബിജെപിക്ക് മറുപടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഴയ പ്രസംഗത്തിന്റെ വിഡിയോയും രാഹുല്‍ ട്വീറ്റ് ചെയ്തു. ഡല്‍ഹിയെ ബലാത്സംഗ തലസ്ഥാനമാക്കി മാറ്റിയതിനു മാപ്പു പറയണമെന്നു മോദി പറയുന്ന വിഡിയോയാണു പോസ്റ്റ് ചെയ്തിരിക്കുന്നത്. വടക്കുകിഴക്കു സംസ്ഥാനങ്ങളിലെ സംഘര്‍ഷത്തിനും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ തകര്‍ത്തതിനും ഈ പ്രസംഗത്തിനും മോദി മാപ്പു പറയണമെന്നും രാഹുല്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha



























