മകൻറെ ചികിത്സക്കായി കൊച്ചുമക്കൾ വിൽപ്പനക്ക്: മുത്തശ്ശി അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത കൊച്ചുമക്കളെ വിറ്റ മുത്തശ്ശി അറസ്റ്റില്‍. തമിഴ്‌നാട്ടിലെ തിരുവാരൂർ ജില്ലയിലാണ് സംഭവം നടന്നത്. വിജയലക്ഷ്മി എന്ന സ്ത്രീയാണ് തന്റെ പതിമൂന്നും പതിനാലും വയസ്സുള്ള പേരക്കുട്ടികളെ ഇരുപതിനായിരം രൂപയ്ക്കു വിറ്റത്. മകന്റ്റെ ചികിത്സാ ചെലവുകൾക്ക് വേണ്ടിയാണ് തന്റെ ചെറുമക്കളെ വിറ്റതെന്ന് വിജയലക്ഷ്മി മൊഴി നൽകിയതായി പൊലീസ് പറഞ്ഞു.
കഴിഞ്ഞ നവംബര്‍ 20നാണ് കുട്ടികളെ കാണാതായത്. ഇടനിലക്കാരന്‍ മുഖേന ഓരോ കുട്ടിക്ക് 10,000 രൂപവീതം വാങ്ങിയായിരുന്നു വില്‍പന. രഹസ്യ വിവരത്തെ തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ ഉദ്യോഗസ്ഥരും പൊലീസും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവങ്ങളുടെ ചുരുളഴിയുന്നത്. പെണ്‍കുട്ടികളെ തിരുപ്പൂരിലെ സ്വകാര്യ ഫാക്ടറിയില്‍ നിന്നുമാണ് കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha



























