വീണ്ടും ഉന്നാവോ....ഉത്തര്‍പ്രദേശിലെ ഫത്തേപുരിലും മാനഭംഗത്തിനിരയായ പെണ്‍കുട്ടിക്കു നേരേ കൊടുംക്രൂരത.... പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തി മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി..... 90 ശതമാനത്തോളം പൊള്ളലേറ്റ പെണ്‍കുട്ടിയെ ആശുപപത്രിയിലേക്ക് മാറ്റി, കുട്ടി വീട്ടില്‍ ഒറ്റയ്ക്കായിരുന്ന സമയത്താണ് സംഭവം
ഉത്തര്‍പ്രദേശിലെ ഫത്തേപുരിലും മാനഭംഗത്തിനിരയായ പെണ്‍കുട്ടിക്കു നേരേ കൊടുംക്രൂരത. ഫത്തേപുരിലെ ഹുസൈന്ഹജില് പെണ്‍കുട്ടിയെ മാനഭംഗം ചെയ്തു തീകൊളുത്തി. പെണ്‍കുട്ടിയുടെ അടുത്ത ബന്ധുവാണ് മാനഭംഗപ്പെടുത്തി തീകൊളുത്തിയത്. ശരീരത്തില്‍ 90 ശതമാനത്തോളം പൊള്ളലേറ്റ നിലയിലാണ് പെണ്‍കുട്ടി. കുട്ടിയെ കാണ്‍പുരിലെ ആശുപത്രിയിലേക്ക് മാറ്റി. മണ്ണെണ്ണയൊഴിച്ചാണ് പ്രതി പെണ്‍കുട്ടിയെ തീ കൊളുത്തിയത്.
വീട്ടില്‍ ഒറ്റയ്ക്കായിരുന്ന പെണ്‍കുട്ടിയെ ബന്ധു മാനഭംഗപ്പെടുത്തിയെന്ന് പിതാവ് പറഞ്ഞു. പിതാവിന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അഞ്ചു സംഘങ്ങളായി തിരിഞ്ഞാണ് പോലീസ് അന്വേഷണം.ഡിസംബര്‍ ആദ്യവാരം ഉത്തര്‍പ്രദേശിലെ ഉന്നാവോയിലും സമാനമായ സംഭവം അരങ്ങേറിയിരുന്നു. ഉന്നാവോയില്‍ മാനഭംഗത്തിനിരയായ പെണ്‍കുട്ടി കേസിന്റെ ആവശ്യത്തിനായി കോടതിയിലേക്കു പോകും വഴി പ്രതികളുള്‍പ്പെടെയുള്ള അഞ്ചംഗസംഘം തട്ടിക്കൊണ്ടുപോയി തീ കൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടി ചികിത്സയിലിരിക്കെ മരിച്ചു.
"
https://www.facebook.com/Malayalivartha