രാജ്യവ്യാപകമായി പൗരത്വ രജിസ്റ്റര്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്
രാജ്യവ്യാപകമായി പൗരത്വ രജിസ്റ്റര്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ. പൗരത്വ രജിസ്റ്റര്‍ അനിവാര്യമാണ്. ഈ പ്രവര്‍ത്തനത്തില്‍ നിന്നും സര്‍ക്കാറിനെ പിന്തിരിപ്പിക്കാന് ആര്‍ക്കും കഴിയില്ല. രാജ്യത്ത് കഴിയുന്ന സ്വദേശികളെയും വിദേശികളെയും തിരിച്ചറിയേണ്ടതുണ്ടെന്നും അദ്ദേഹം ഝാര്‍ഖണ്ഡില്‍ നടത്തിയ തെരഞ്ഞെടുപ്പ് റാലിയില്‍ പറഞ്ഞു. പൗരത്വ നിയമം, ആര്‍ടിക്കിള്‍ 370 റദ്ദാക്കല്‍, രാമക്ഷേത്ര നിര്‍മാണം തുടങ്ങി മോദി സര്‍ക്കാറിന്റെ നേട്ടങ്ങള്‍ സ്വര്‍ണ ലിപികളാല്‍ എഴുതണം.
നിയമപരമായ രീതിയില്‍ തന്നെ സര്‍ക്കാര്‍ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കും. എന്നാല്‍ വിഷയത്തില്‍ രാഷ്ട്രീയം കലര്‍ത്താനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. അവര്‍ ഈ വിഷയത്തെ മുസ്ലിം-ഹിന്ദു പ്രശ്നം മാത്രമായാണ് കാണുന്നതെന്നും രാജ്നാഥ് സിങ് കുറ്റപ്പെടുത്തി.
https://www.facebook.com/Malayalivartha