Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' പരിശോധനക്കിടെ മൂന്ന് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ പ്രധാനപ്രതിയായ യുവാവ് സൈനികൻ..കാറിലുണ്ടായിരുന്നവർ കടുത്ത ലഹരിയിലായിരുന്നുവെന്നും തെളിഞ്ഞു..


തമിഴ്‌നാടിനെയാകെ നടുക്കിയ ആ ദുരന്തഭൂമിയിലേക്ക് മുഖ്യമന്ത്രി ജോസഫ് വിജയ്.. ഇരകളുടെ കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലി.. ഈ മാസം പത്തിന് വിജയ് കരൂരിൽ എത്തും..


കേരളത്തിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത..ഇടിമിന്നലിനും മണിക്കൂറിൽ 40-50 km വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..സീസണിലെ ആദ്യ ന്യൂനമർദമാണ് ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടിരിക്കുന്നത്..


കേതന്‍ അഗര്‍വാള്‍ കൊലപാതകക്കേസ്.. സിയ ഗോയല്‍ ഒരു പബ്ബിലിരുന്ന് മദ്യപിക്കുന്നതും ഫോണിലൂടെ അസഭ്യവര്‍ഷം നടത്തുന്ന ഒരു പഴയ വീഡിയോ പുറത്തുവന്നു..ബോധമില്ലാതെ സിയാ..


ഖമേനിയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് ഇന്ന് തുടക്കമാകും..ശവസംസ്‌കാര ചടങ്ങുകളില്‍ നിന്ന് മൊജ്താബ വിട്ടുനില്‍ക്കും..മൊജ്തബ പ്രത്യപക്ഷപ്പെട്ടാല്‍ മൊസാദ് ലക്ഷ്യമിടുമെന്ന ഭയമാണ് ഇതിന് പിന്നില്‍..

ഇന്ത്യയെ ഭയക്കണം; സ്വന്തം പൗരന്മാർക്ക് മുന്നറിയിപ്പുമായി ബ്രിട്ടനും അമേരിക്കയും

15 DECEMBER 2019 12:07 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രമുഖ എനര്‍ജി ഡ്രിങ്ക് ബ്രാന്‍ഡുകള്‍ക്ക് നോട്ടീസ് നല്‍കി എഫ്എസ്എസ്എഐ

ഓണ്‍ലൈന്‍ വഴി രാജ്യവ്യാപകമായി കഞ്ചാവ് വിതരണം ചെയ്തിരുന്ന സംഘത്തെ പിടികൂടി

തമിഴ്‌നാടിനെയാകെ നടുക്കിയ ആ ദുരന്തഭൂമിയിലേക്ക് മുഖ്യമന്ത്രി ജോസഫ് വിജയ്.. ഇരകളുടെ കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലി.. ഈ മാസം പത്തിന് വിജയ് കരൂരിൽ എത്തും..

കേതന്‍ അഗര്‍വാള്‍ കൊലപാതകക്കേസ്.. സിയ ഗോയല്‍ ഒരു പബ്ബിലിരുന്ന് മദ്യപിക്കുന്നതും ഫോണിലൂടെ അസഭ്യവര്‍ഷം നടത്തുന്ന ഒരു പഴയ വീഡിയോ പുറത്തുവന്നു..ബോധമില്ലാതെ സിയാ..

പ്രൊമിത്യൂസ് ഇന്നൊവേഷൻ കോൺക്ലേവ് 2026; 17 സ്റ്റാർട്ടപ്പുകളിലായി 13.5 കോടിയിലധികം രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചു

ഇന്ത്യയുടെ തെരുവുകൾ പ്രതിഷേധാഗ്നിയിൽ കത്തിനിൽക്കുമ്പോൾ പൗരത്വ ബില്ലിൽ പുകഞ്ഞു വിദേശ രാജ്യങ്ങളും. ഇന്ത്യ സന്ദര്‍ശിക്കാനുദ്ദേശിക്കുന്ന തങ്ങളുടെ പൗരന്മാരോട് ജാഗ്രത പാലിക്കണമെന്നാവശ്യപ്പെട്ട് എത്തിയിരിക്കുകയാണ് അമേരിക്കയും ബ്രിട്ടനും.

ഇന്ത്യയുടെ  ചില ഭാഗങ്ങളില്‍ പൗരത്വ ബില്ലിനെതിരായ പ്രക്ഷോഭങ്ങള്‍ നടക്കുകയാണ്. വടക്കുകിഴക്കന്‍ ഇന്ത്യയില്‍ അക്രമാസക്തമായ പ്രകടനങ്ങളുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അസം, ത്രിപുര എന്നിവിടങ്ങളില്‍ ഇത്തരം പ്രകടനങ്ങള്‍ നടക്കുന്നുണ്ട്. ഗുവാഹത്തില്‍ അനിശ്ചിതകാല നിരോധനാജ്ഞ നിലവിലുണ്ട്. മൊബൈല്‍ സേവനങ്ങള്‍ മരവിപ്പിച്ചിരിക്കുകയാണ്. പലയിടങ്ങളിലും യാത്രാസൗകര്യങ്ങളില്ലാത്ത അവസ്ഥയുണ്ട്," എന്നും യുകെ തങ്ങളുടെ പൗരന്മാര്‍ക്ക് നല്‍കിയ ജാഗ്രതാ നിര്‍ദ്ദേശത്തിൽ  പറയുന്നു.
യാത്ര ഒഴിവാക്കാനാകില്ലെന്നാണെങ്കില്‍ പ്രാദേശിക മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ ശ്രദ്ധിക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നുണ്ട് . യുഎസ്സും സമാനമായ നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്. കൂടെ, അസമിലേക്കുള്ള ഔദ്യോഗിക യാത്രകള്‍ മരവിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

അതിനിടെ മതന്യൂനപക്ഷങ്ങളുടെ അവകാശം സംരക്ഷിക്കണമെന്ന് ഇന്ത്യയോട് അമേരിക്ക പോലും ആവശ്യപ്പെട്യൂണാൻ അവസത്തയിലേക്കാണ് കാര്യങ്ങൾ എത്തിനിൽക്കുന്നത്.. . ഭരണഘടനയും ജനാധിപത്യ മൂല്യങ്ങളും അനുസരിച്ച് മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ഇന്ത്യൻ ഭരണകൂടം തയാറാവണമെന്ന് യുഎസ് ആവശ്യപ്പെട്ടിട്ടുണ്ട്.. ഇന്ത്യയിലെ വടക്ക്- കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുന്നതിൽ ജാഗ്രത പാലിക്കണമെന്ന്  അമേരിക്കൻ പൗരന്മാർക്ക്  ഇന്ത്യയിലെ അമേരിക്കൻ എംബസി നിർദേശം നൽകിയതിനു പിന്നാലെയാണ് ഇന്ത്യയോട് ഈ വിഷയം പരിഹരിക്കാൻ അമേരിക്ക ആവശ്യപെട്ടിട്ടുള്ളതും.

ഇന്ത്യൻ ഭരണഘടനക്കും ജനാധിപത്യ മൂല്യങ്ങൾക്കും അനുസൃതമായി മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ അമേരിക്ക ഇന്ത്യയോട് അഭ്യർത്ഥിക്കുന്നുവെന്ന് വിദേശകാര്യ വക്താവ് വാഷിംഗ്ടണിൽ പറയുകയുണ്ടായി.. പൗരത്വ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട സംഭവവികാസങ്ങൾ തങ്ങൾ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്നും മതസ്വാതന്ത്ര്യത്തോടുള്ള ബഹുമാനവും നിയമപ്രകാരമുള്ള തുല്യ പരിഗണനയും രണ്ട് ജനാധിപത്യ രാജ്യങ്ങളുടെയും അടിസ്ഥാന തത്വങ്ങളാണെന്നും വിദേശകാര്യ വക്താവ് കൂട്ടിച്ചേർത്തു.

അതിനിടെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പശ്ചിമ ബംഗാളിൽ പ്രക്ഷോഭം കനക്കുകയാണ്.. പ്രതിഷേധത്തിനിടെ പ്രക്ഷോഭകർ അഞ്ച് ആളില്ലാ ട്രെയിനുകൾക്ക്  തീയിട്ടു. ഹൗറ ജില്ലയിലെ സംക്രയിൽ റെയിൽവേ സ്റ്റേഷൻ സമുച്ചയത്തിന്റെ ഒരു ഭാഗത്തിനും പ്രക്ഷോഭകർ തീവെച്ചു നശിപ്പിച്ചു.

പ്രക്ഷോഭം ശക്തമായതിനെ തുടർന്ന് പോരാഡംഗ, ജങ്ഗിപുർ, ഫറാക്ക എന്നീ റെയിൽവേ സ്റ്റേഷനുകളിലെ പാളങ്ങളിൽ പ്രതിഷേധക്കാർ കുത്തിയിരിപ്പ് പ്രതിഷേധം നടത്തി. ഇതിനു പുറമേ മൂന്ന് സർക്കാർ ബസുകൾ ഉൾപ്പെടെ പതിനഞ്ചു ബസുകൾക്ക്് തീയിട്ടു. മുഖ്യമന്ത്രി മമത ബാനർജിയും ഗവർണർ ജഗദീപ് ധൻഖറും സമാധാനത്തിനായി അഭ്യർഥിച്ചിട്ടും പ്രതിഷേധം തുടരുകയാണ്.

അതേസമയം, ബംഗാൾ ഒഴികെയുള്ള പ്രദേശങ്ങളിലെ സ്ഥിതിഗതികൾ ശാന്തമാകുന്നുണ്ട്എന്നാണ് പുറത്തു വരുന്ന റിപോർട്ടുകൾ. ഗുഹാഹട്ടിയിൽ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ രാവിലെ ഒൻപത് മുതൽ വൈകിട്ട് നാല് വരെ കർഫ്യു ഇളവ് ചെയ്തിട്ടുണ്ട്. എന്നാൽ, ഇന്റർനെറ്റ്‌സേവനങ്ങൾ ഡിസംബർ 16വരെ നിർത്തിവച്ചിരുക്കുകയാണ്.

അതെസമയം ജനങ്ങള്‍ പുറത്തിറങ്ങരുതെന്നതു പോലുള്ള നിയന്ത്രണങ്ങള്‍ നീക്കിയതായി മഹാന്ത പറഞ്ഞു. സാധനങ്ങള്‍ വാങ്ങാനും മറ്റുമായി ജനങ്ങള്‍ക്ക് പുറത്തിറങ്ങാവുന്നതാണ്. സ്ഥിതിഗതികള്‍ നിയന്ത്രണത്തിലായതിനു ശേഷം മാത്രമേ ഇന്റര്‍നെറ്റ് കണക്ഷന്‍ പുനസ്ഥാപിക്കുകയുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞദിവസങ്ങളില്‍ കര്‍ഫ്യൂ ഭേദിച്ച് ആയിരങ്ങളാണ് അസമിന്റെ തെരുവുകളിലേക്കിറങ്ങി സമരം നടത്തിയത്. 'സാമൂഹ്യവിരുദ്ധരാ'ണ് ഈ സമരങ്ങളുടെയെല്ലാം പിന്നില്‍ എന്നാണ് പൊലീസ് തലവന്റെ വിലയിരുത്തല്‍. ഈ സാമൂഹ്യവിരുദ്ധരെ പിടികൂടുന്നുണ്ടെന്നും കൂടുതല്‍പ്പേരെ ഇനിയും പിടികൂടുമെന്നും ഒക്കെയുള്ള നിലപാടിലാണ് ഭരണകൂടം.

കഴിഞ്ഞദിവസം ജാമിയ മില്ലിയ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ നടത്തിയ ശക്തമായ പ്രതിഷേധം പൊലീസ് നടപടിയില്‍ കലാശിച്ചിരുന്നു. 50 വിദ്യാര്‍ത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. യൂണിവേഴ്‌സിറ്റി ക്യാമ്പസിന് മുന്നില്‍ വിദ്യാര്‍ത്ഥികളെ തടയാന്‍ പൊലീസ് ബാരിക്കേഡുകള്‍ സ്ഥാപിച്ചിരുന്നു. പ്രതിഷേധവുമായി തെരുവിലിറങ്ങിയ വിദ്യാര്‍ത്ഥികളെ ലാത്തിച്ചാര്‍ജ്ജ് ചെയ്തും കണ്ണീര്‍വാതകം ഉപയോഗിച്ചുമാണ് പൊലീസ് നേരിട്ടത്.

അതെസമയം പൗരത്വ ഭേദഗതി ബില്ലിനെ വിമര്‍ശിച്ച് യുഎന്‍ ഹ്യൂമണ്‍ റൈറ്റ്‌സ് കമ്മീഷന്‍ കഴിഞ്ഞദിവസം രംഗത്തെത്തി. മൗലികമായി ഇത് വിവേചനപരമാണ് എന്ന് യുഎന്‍ ഹ്യൂമണ്‍ റൈറ്റ്‌സ് കമ്മീഷന്‍ ചൂണ്ടിക്കാട്ടി. പൗരത്വ ഭേദഗതി ബില്ലിനെതിരെ (സിഎബി) രാജ്യത്ത് പ്രതിഷേധം വ്യാപകമായിരിക്കുന്നതിന് ഇടയിലാണ് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടല്‍. ഇന്ത്യയുടെ പുതിയ പൗരത്വ ഭേദഗതി ബില്ലിന്റെ സ്വഭാവം അടിസ്ഥാനപരമായി വിവേചനസ്വഭാവമുള്ളതാണ്. അടിച്ചമര്‍ത്തപ്പെടുന്ന ന്യൂനപക്ഷ വിഭാഗങ്ങളെ സംരക്ഷിക്കുകയെന്ന ലക്ഷ്യമൊക്കെ സ്വാഗതാര്‍ഹമാണ്. എന്നാല്‍ പുതിയ നിയമത്തിന്റെ പരിരരക്ഷ മുസ്ലീങ്ങള്‍ക്ക് ലഭിക്കുന്നില്ലഎന്നും യുഎന്‍ കമ്മീഷന്‍ ചൂണ്ടിക്കാനിക്കുന്നു.
അക്ഷരാർത്ഥത്തിൽ  ഇന്ത്യ  ഇപ്പോൾ മറ്റു രാജ്യങ്ങൾക്കു മുന്നിൽ ചർച്ച വിഷയമായിരിക്കുകയാണ്. മതനിരപേക്ഷത കാ ത്ത് സൂക്ഷിക്കുന്ന രാജ്യം എന്ന് ഇന്ത്യ അവകാശപ്പെടുമ്പോഴും ഭരണഘടന ആ അവകാശങ്ങളെ വിഭാവനം ചെയ്യുമ്പോഴും മത വിവിവേചനം എന്ന അജണ്ടയും ആരോപണങ്ങളും ഇന്ത്യയെ ലോകരാജ്യങ്ങളുടെ മുൻപിൽ തല താഴ്ത്തി നിൽക്കാൻ നിര്ബന്ധിതമാക്കുകയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെയ്യാറ്റിന്‍കരയില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് നാല് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്  (9 minutes ago)

പ്രമുഖ എനര്‍ജി ഡ്രിങ്ക് ബ്രാന്‍ഡുകള്‍ക്ക് നോട്ടീസ് നല്‍കി എഫ്എസ്എസ്എഐ  (20 minutes ago)

ഓണ്‍ലൈന്‍ വഴി രാജ്യവ്യാപകമായി കഞ്ചാവ് വിതരണം ചെയ്തിരുന്ന സംഘത്തെ പിടികൂടി  (32 minutes ago)

കെഎസ്ആര്‍ടിസിയിലെ സ്ത്രീകളുടെ സൗജന്യയാത്രയില്‍ പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ്  (46 minutes ago)

ആടിപ്പാടി അടിച്ചുപൊളിച്ച് ദിലീപും കാവ്യയും  (1 hour ago)

PALAKKAD ജാമ്യമില്ലാ വകുപ്പുകൾ  (2 hours ago)

ബലൂചിസ്ഥാനിൽ യാത്രാ ബസ് ആഴത്തിലുള്ള കൊക്കയിലേക്ക് മറിഞ്ഞ് വൻ ദുരന്തം....നിരവധി മരണം, എട്ട് പേർക്ക് പരുക്ക്  (2 hours ago)

CM VIJAY കരൂർ ദുരന്തത്തിൽ സർക്കാർ തീരുമാനം  (2 hours ago)

മലയാളികൾ കരുതിയിരിക്കുക..  (2 hours ago)

"അന്ന് കൂടെ നിന്നിട്ട് ഇന്ന് ഒറ്റുന്നോ പിണറായിയെ വലിച്ച് കീറി അദാനി..! രക്ഷകനായി സതീശൻ..! ക്ലിഫ് ഹൗസിലെത്തി CM-നെ ഗൗതം അദാനി കാണും..!"  (3 hours ago)

എൽ.പി.ആർ. വർമ അവാർഡ് ചലച്ചിത്ര പിന്നണി ഗായിക കെ.എസ്. ചിത്രയ്ക്ക്  (3 hours ago)

പത്തനംതിട്ട ജില്ലയിൽ ആദ്യമായി ഷി​ഗെല്ല സ്ഥിരീകരിച്ചു...  (3 hours ago)

നിയന്ത്രണം നഷ്ടപ്പെട്ട ടാങ്കര്‍ ലോറി ടോള്‍ പ്ലാസയിലെ ഡിവൈഡറിലേക്ക് ഇടിച്ചുകയറി... വൻ തീപിടുത്തത്തിൽ നാലു മരണം  (4 hours ago)

അസഭ്യം പറയുന്ന സിയയുടെ പഴയ വീഡിയോ  (4 hours ago)

ചടങ്ങിന് മൊസാദ് എത്തും..  (4 hours ago)

Malayali Vartha Recommends