Widgets Magazine
05
Nov / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് പാൽവിലയിൽ ചെറിയ വർദ്ധന വരുത്തുന്നത് പരിഗണനയിലുണ്ടെന്ന് മന്ത്രി ജെ. ചിഞ്ചുറാണി...


ബിസിനസ് രംഗത്തെ അതികായനും ഹിന്ദുജ ഗ്രൂപ്പിന്റെ ചെയർമാനുമായ ഗോപിചന്ദ് പരമാനന്ദ് ഹിന്ദുജ അന്തരിച്ചു...


ശബരിമല സ്വർണകൊള്ളക്കേസിൽ മുൻ ദേവസ്വം കമ്മീഷണർ എൻ വാസു പ്രതിപ്പട്ടികയിൽ... രണ്ടാമത്തെ അന്വേഷണ പുരോഗതി റിപ്പോർട്ട് പ്രത്യേക സംഘം ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും


സി.ബി.ഐ ഉദ്യോഗസ്ഥർ തമിഴഗ വെട്രി കഴകം ആസ്ഥാനം സന്ദർശിച്ചു.. പാർട്ടി നടത്തിയ പ്രചാരണവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ..സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ടു..


തിരുവനന്തപുരത്തും കോഴിക്കോടും കള്ളക്കടൽ ജാഗ്രതാ നിർദ്ദേശം: കേരളത്തിൽ ഈ മാസം സാധാരണയേക്കാൾ കൂടുതൽ മഴ സാധ്യത...

യുദ്ധക്കളമായി രാജ്യ തലസ്ഥാനം..... പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭം അക്രമാസക്തമായപ്പോള്‍ യുദ്ധക്കളമായി രാജ്യതലസ്ഥാനം, വിദ്യാര്‍ഥികളും നാട്ടുകാരും ജാമിഅ നഗറില്‍ സംഘടിപ്പിച്ച പ്രതിഷേധത്തില്‍ വന്‍ സംഘര്‍ഷമുണ്ടായി, നിരവധി വാഹനങ്ങള്‍ക്ക് തീയിട്ടു, പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു

16 DECEMBER 2019 07:02 AM IST
മലയാളി വാര്‍ത്ത

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തില്‍ ആയിരങ്ങള്‍ അണിനിരന്നപ്പോള്‍ യുദ്ധക്കളമായി ഡല്‍ഹി ജാമിഅ മില്ലിയ യൂണിവേഴ്‌സിറ്റി. വിദ്യാര്‍ഥികളും നാട്ടുകാരും ജാമിഅ നഗറില്‍ സംഘടിപ്പിച്ച പ്രതിഷേധത്തില്‍ വന്‍ സംഘര്‍ഷമുണ്ടായി. നിരവധി വാഹനങ്ങള്‍ക്ക് തീയിട്ടു. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. ക്യാമ്പസിനുള്ളില്‍ കടന്ന പൊലീസ് കണ്ണീര്‍വാതക ഷെല്‍ പ്രയോഗിച്ചു.
അതേസമയം വിദ്യാര്‍ഥികളല്ല അക്രമം നടത്തിയതെന്ന് ജാമിഅ വിദ്യാര്‍ഥി യൂനിയനും ജാമിഅ സര്‍വകലാശാല അധികൃതരും വ്യക്തമാക്കി. ക്യാമ്പസ് പൊലീസിന്റെ നിയന്ത്രണത്തിലാണിപ്പോള്‍. ഇന്നലെ വൈകുന്നേരം സര്‍വകലാശാലയില്‍ നിന്ന് ആരംഭിച്ച പ്രതിഷേധ മാര്‍ച്ച് ജന്തര്‍ മന്തറില്‍ അവസാനിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്.
ജാമിഅ യൂണിവേഴ്സിറ്റിക്ക് സമീപമുള്ള കാളിന്ദി കുഞ്ച് റോഡിലാണ് പ്രതിഷേധം നടന്നത്. മൂന്ന് ബസുകള്‍ക്ക് പ്രതിഷേധക്കാര്‍ തീയിട്ടതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പൊലീസ് അതിക്രമത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥികളില്‍ പലരുടെയും പരിക്ക് ഗുരുതരമാണ്. പൊലീസ് ക്യാമ്പസിലെ ലൈബ്രറിയിലേക്കും കണ്ണീര്‍വാതകം എറിഞ്ഞു. കാമ്പസില്‍ കടന്ന പൊലീസ് നിരവധി വിദ്യാര്‍ത്ഥികളെ കസ്റ്റഡിയിലെടുത്തു. പോലീസ് ബലമായി കാമ്പസില്‍ പ്രവേശിച്ച് വിദ്യാര്‍ത്ഥികളെ ആക്രമിച്ചതായി സര്‍വകലാശാല പ്രതികരിച്ചു.പ്രതിഷേധത്തെ അപകീര്‍ത്തിപ്പെടുത്താനും അവഹേളിക്കാനുമുള്ള ശ്രമമാണ് അക്രമത്തിലൂടെ നടന്നതെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. വിദ്യാര്‍ത്ഥികളോട് സമാധാനം കാത്തുസൂക്ഷിച്ച് കാമ്പസിലേക്ക് മടങ്ങണമെന്ന് ജാമിഅ വൈസ് ചാന്‍സലര്‍ നജ്മ അക്തര്‍ അഭ്യര്‍ത്ഥിച്ചു. സര്‍വകലാശാല സ്ഥിതിചെയ്യുന്ന മജന്ത ലൈനിലെ മെട്രോ പ്രവര്‍ത്തനത്തെ പ്രതിഷേധം ബാധിച്ചു. ഇവിടത്തെ അഞ്ച് സ്റ്റേഷനുകളുടെ ഗേറ്റുകള്‍ അടച്ചു. അക്രമത്തെ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അപലപിച്ചു. പൗരത്വ നിയമം പാസാക്കിയതുമുതല്‍ രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ അക്രമങ്ങള്‍ തുടരുകയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാൽവിലയിൽ ചെറിയ വർദ്ധന വരുത്തുന്നത് പരിഗണനയിലുണ്ടെന്ന് മന്ത്രി  (7 minutes ago)

നെട്ടോട്ടം ഓടി ഐഎസ്‌ഐ  (15 minutes ago)

ഗോപിചന്ദ് പരമാനന്ദ് ഹിന്ദുജ അന്തരിച്ചു...  (22 minutes ago)

പാസഞ്ചർ ട്രെയിൻ ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിച്ചുണ്ടായ  (39 minutes ago)

മുൻ ദേവസ്വം കമ്മീഷണർ എൻ വാസു പ്രതിപ്പട്ടികയിൽ...  (57 minutes ago)

ഐസിസി വനിതാ ടീമിനെ പ്രധാനമന്ത്രി നാളെ കാണും  (8 hours ago)

യുഎഇയിലെ കാറപകടത്തില്‍ 29 കാരന് ദാരുണാന്ത്യം  (8 hours ago)

പാല്‍ വില കൂട്ടുന്നത് തിരഞ്ഞെടുപ്പിന് ശേഷം പരിഗണിക്കുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി  (11 hours ago)

ഛത്തീസ്ഗഡില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആറ് പേര്‍ മരിച്ചു  (11 hours ago)

ശബരിമല പൂജകള്‍ നാളെ മുതല്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം  (11 hours ago)

ക്ലാസ് സമയത്ത് കുട്ടികളെ കൊണ്ട് കാല്‍ മസാജ് ചെയ്യിച്ച അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍  (11 hours ago)

സീരിയല്‍ നടിക്കുനേരെ ലൈംഗിക അതിക്രമം നടത്തിയ കേസില്‍ മലയാളി യുവാവ് അറസ്റ്റില്‍  (12 hours ago)

അബദ്ധത്തില്‍ രണ്ടുമാസം പ്രായമുള്ള കുഞ്ഞ് കിണറ്റില്‍ വീണ സംഭവം: ഗ്രില്ലും ആള്‍മറയും ഉള്ള കിണറ്റില്‍ കുട്ടി എങ്ങനെ വീണുയെന്ന് പൊലീസ്  (13 hours ago)

ജോണ്‍ട്യൂറിംഗ് വാട്‌സണ്‍ സോഫ്റ്റ്വെയര്‍ സൊല്യൂഷന്‍സ് ഇന്‍ഫോപാര്‍ക്കില്‍ പുതിയ ഓഫീസ് തുറന്നു...  (13 hours ago)

ഇടതുപക്ഷസർക്കാരിന്റെ ജനക്ഷേമപ്രവർത്തനങ്ങളെ പ്രതിപക്ഷം ഭയക്കുന്നു: മുഹമ്മദ് മൊഹിസിൻ എം.എൽ.എ...  (13 hours ago)

Malayali Vartha Recommends