അവർ മിടുക്കരല്ലേ .....? കെജ്രിവാള്‍ അങ്ങനെ പറയുമ്പോൾ ..!

പൗരത്വ ഭേദഗതി നിയമത്തിൽ വാദങ്ങളും പ്രതിവാദങ്ങളും കളംനിറയുമ്പോൾ ..ആം ആദ്മിയും ബിജെപിയും തങ്ങളുടെ പ്രസ്താവനകളിൽ കൊമ്ബകോർക്കുകയാണ്. രാജ്യതലസ്ഥാനത്ത് പ്രതിഷേധം ശക്തമാവുമ്പോഴും അക്രമങ്ങളെ നേരിടാന്‍ ആം ആദ്മി പാര്‍ട്ടി ഒന്നും ചെയ്യുന്നില്ലെന്ന ബിജെപിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ രംഗത്ത് .. കലാപം നടത്താന്‍ മിടുക്കുള്ളവര്‍ ആരാണെന്ന് ജനങ്ങള്‍ക്കറിയാമെന്ന് കെജ്രിവാള്‍ പറഞ്ഞു.
അക്രമാസക്തമായ ഈ പ്രതിഷേധങ്ങളുടെ ലക്ഷ്യം വരാനിരിക്കുന്ന തിരഞ്ഞെടുപ്പാണ്. പരാജയപ്പെടുമെന്ന് ഭയമുള്ളവരാണ് ഈ ആക്രമണങ്ങള്‍ക്ക് പിന്നിലുള്ളത്. കലാപം നടത്താന്‍ കഴിവുള്ളവര്‍ ആരാണെന്ന് ഈ രാജ്യത്തെ ജനങ്ങള്‍ക്കറിയാം. അതുകൊണ്ട് തലസ്ഥാനത്തെ ജനങ്ങള്‍ സമാധാനം കാത്തുസൂക്ഷിക്കണമെന്ന് കെജ്രിവാള്‍ പറയുന്നു
അതേസമയം അക്രമാസക്തമായ പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ആം ആദ്മിയുടെ ഇടപെടല്‍ ഉണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട് . പക്ഷെ ഇങ്ങനെ ചെയ്യേണ്ട എന്ത് കാര്യമാണ് ഞങ്ങള്‍ക്കുള്ളത്? ഇതില്‍നിന്നും ഞങ്ങള്‍ക്കൊന്നും നേടാനില്ല. പ്രയോജനമുണ്ടാക്കാന്‍ ശ്രമിക്കുന്നത് പ്രതിപക്ഷമാണ്. എന്നാല്‍ നിങ്ങള്‍ കരുതുന്നതിനേക്കാല്‍ മിടുക്കരാണ് ഡല്‍ഹിയിലെ ജനങ്ങള്‍. ഇതിനുള്ള മറുപടി അവര്‍ നല്‍കും.- കെജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു.
പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹിയില്‍ നടന്ന പ്രക്ഷോഭങ്ങള്‍ക്കിടെ വ്യാപകമായ അക്രമസംഭവങ്ങള്‍ നടക്കുന്ന പശ്ചാത്തലത്തിലാണ് ഇതിനെ നേരിടാന്‍ സംസ്ഥാനസര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന് പ്രതിപക്ഷം ആരോപണമുന്നയിച്ചത്.
https://www.facebook.com/Malayalivartha



























