പൗരത്വ ഭേദഗതി നിയമത്തിനെതിരെ മദ്രാസ് സര്‍വകലാശാലയില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥികളെ പോലീസ് അറസ്റ്റ് ചെയ്തു... ഇന്നലെ രാത്രിയാണ് പോലീസ് കാമ്പസില്‍ നിന്ന് വിദ്യാര്‍ത്ഥികളെ അറസ്റ്റു ചെയ്ത് നീക്കിയത്, പൗരത്വ ഭേദഗതി നിയമം റദ്ദാക്കുംവരെ പ്രതിഷേധം തുടരുമെന്ന് അറസ്റ്റിലായ വിദ്യാര്‍ഥികള്‍

പൗരത്വ ഭേദഗതി നിയമത്തിനെതിരെ മദ്രാസ് സര്‍വകലാശാലയില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥികളെ പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാത്രി പതിനൊന്നോടെയാണു പോലീസ് കാമ്പസില്‍നിന്നു വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തു നീക്കിയത്. 30 വിദ്യാര്‍ഥികളെയാണ് അറസ്റ്റ് ചെയ്തതെന്നാണു വിവരം. കാമ്പസിലെ മുഴുവന്‍ പ്രതിഷേധക്കാരെയും അറസ്റ്റ് ചെയ്തു നീക്കിയെന്നാണു റിപ്പോര്‍ട്ട്. കേന്ദ്ര സര്‍ക്കാരിന്റെ പൗരത്വ ഭേദഗതി നിയമം റദ്ദാക്കുംവരെ പ്രതിഷേധം തുടരുമെന്ന് അറസ്റ്റിലായ വിദ്യാര്‍ഥികള്‍ പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തില്‍ വിദ്യാര്‍ഥി പ്രതിഷേധം ശക്തമായതോടെ മദ്രാസ് സര്‍വകലാശാല തിങ്കളാഴ്ച വരെ അടച്ചിരിക്കുകയാണ്.
ഇതേതുടര്‍ന്നു വിദ്യാര്‍ഥികള്‍ക്ക് ഹോസ്റ്റല്‍ ഒഴിയാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതിനു വിസമ്മതിച്ചവരെയാണ് അറസ്റ്റ് ചെയ്തു നീക്കിയത്. കഴിഞ്ഞദിവസം ഡല്‍ഹിയില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്കു നേരേ പോലീസ് അതിക്രമമുണ്ടായതോടെയാണ് മദ്രാസ് സര്‍വകലാശാലയിലും സമരം ശക്തമാക്കിയത്. ചൊവ്വാഴ്ച പോലീസ് പിടികൂടിയ രണ്ട് വിദ്യാര്‍ഥികളെ വിട്ടയക്കണമെന്നും പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്നുമാണ് വിദ്യാര്‍ഥികളുടെ ആവശ്യം.
https://www.facebook.com/Malayalivartha



























