മോദിയോടാ കളി, അടിതെറ്റിയ അടല്‍ ഘട്ടിലെ പടവുകൾ ഇനിയുണ്ടാവില്ല; പടവുകള്‍ പൊളിച്ചുപണിയാൻ സർക്കാരിന്റെ കർശന നിർദ്ദേശം...

പ്രാധനമന്ത്രി നരേന്ദ്ര മോഡി കാൺപൂരിലെ അടല്‍ഘട്ടില്‍ തടഞ്ഞുവീണ സംഭവം കഴിഞ്ഞ ദിവസമായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉടന്‍ പിടിച്ചെഴുന്നേല്‍പിച്ച മോഡിക്ക് പരിക്കൊന്നുമില്ലാതെ രക്ഷപ്പെടുകയായിരുന്നു. നമാമി ഗംഗാ പദ്ധതിയുടെ കീഴില്‍ ഗംഗാ നദി സന്ദര്‍ശിക്കാനെത്തിയ പ്രധാനമന്ത്രി തീരത്തുനിന്ന് മടങ്ങി അടല്‍ ഘട്ടിന്റെ പടികള്‍ കയറുമ്പോഴാണ് തടഞ്ഞുവീണത്. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ബിഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ മോഡി, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് എന്നിവരും മോഡിയോടൊപ്പം ഉണ്ടായിരുന്നു. മോദിയുടെ വീഴ്ച മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ നരേന്ദ്ര മോദി തട്ടിവീഴാനിടയാക്കിയ പടവുകള്‍ പൊളിച്ചുപണിയുകയാണ്..
ഉത്തര്‍പ്രദേശിലെ കാണ്‍പുരിലുള്ള അടല്‍ ഘട്ടിലെ പടവുകളാണ് പൊളിച്ചുപണിയാന്‍ തീരുമാനിച്ചത്. പടവുകള്‍ തമ്മിലുള്ള ഉയരവ്യത്യാസമാണ് പ്രധാനമന്ത്രി തട്ടി വീഴുന്നതിന് ഇടയാക്കിയതെന്ന് ചൂണ്ടിക്കാട്ടിയാണ് പുനര്‍നിര്‍മിക്കാന്‍ തീരുമാനിച്ചത്. പടവുകളില്‍ ഒന്നിന് മറ്റൊന്നിനെ അപേക്ഷിച്ച് ഉയരത്തില്‍ വ്യത്യാസമുണ്ട്. ഇതാണ് പ്രധാനമന്ത്രി വീഴുന്നതിന് ഇടയാക്കിയത്. നിരവധി പേര്‍ ഈ പടവിന്റെ നിര്‍മാണ പിഴവ് മൂലം നേരത്തെയും വീണിരുന്നു. ഈ പടവ് പൊളിച്ചുമാറ്റി, മറ്റുള്ളവയ്ക്കു സമാനമായ രീതിയില്‍ പുനര്‍നിര്‍മിക്കുമെന്ന് ഡിവിഷണല്‍ കമ്മീഷണര്‍ സുധീര്‍ എം. ബോബ്‌ഡെ പറഞ്ഞു. അടല്‍ ഘട്ടിലെ ബോട്ട് ക്ലബ്ബിലേയ്ക്കുള്ള വഴിയിലാണ് ഈ പടവുകളുള്ളത്. നമാമി ഗംഗ പദ്ധതിയുടെ ഭാഗമായി എന്‍ജിനീയേഴ്‌സ് ഇന്ത്യ ലിമിറ്റഡ് ആണ് അടല്‍ ഘട്ട് പദ്ധതി നടപ്പാക്കിയത്. പടവുകള്‍, ശ്മശാനം തുടങ്ങിയവയെല്ലാം ഉള്‍പ്പെടുന്നതാണ് ഇത്. എല്ലാ പടവുകള്‍ക്കും ഒരേ ഉയരംവരുന്ന രീതിയില്‍ എത്രയും പെട്ടെന്ന് പടവുകള്‍ പൊളിച്ചുപണിയാന്‍ നിര്‍മാതാക്കളോട് നിര്‍ദേശിക്കുമെന്ന് ബോബ്‌ഡെ വ്യക്തമാക്കി. പടവുകള്‍ക്കിടയില്‍ ഇരിക്കുന്നതിനും ആരതി നടത്തുന്നതിനും അല്‍പം സ്ഥലം ലഭ്യമാക്കണമെന്ന് ചില ഭക്തരുടെ ആവശ്യപ്രകാരമാണ്. പടവുകളില്‍ ഒന്ന് വ്യത്യസ്തമായ ഉയരത്തില്‍ നിര്‍മിച്ചതെന്ന് നിര്‍മാണ കമ്പനി വ്യക്തമാക്കുന്നു. ആവശ്യമെങ്കില്‍ പടവുകള്‍ പൊളിച്ച് പുതിയത് നിര്‍മിക്കാന്‍ തയ്യാറാണെന്നും കമ്പനി വ്യക്തമാക്കി.
അതേസമയം പൗരത്വ ഭേദഗതി നിയമം നടപ്പിലായതോടെ മോദിയ്‌ക്കെതിരെയും പ്രതിഷേധം ആളിക്കത്തുകയാണ്. രാജ്യത്തുടനീളം വീണ്ടും സംഘര്‍ഷാവസ്ഥത്ത കനക്കുകയാണ് ചെയ്യുന്നത്. കിഴക്കന്‍ ഡല്‍ഹിയിലെ സീലംപൂരിലും ജഫറാബാദിലും പ്രതിഷേധം അക്രമാസക്തമായി തുടരുകയാണ്. അതേസമയം പൗരത്വ ഭേദഗതി ബിൽ നിയമമാകുമ്പോൾ രാജ്യത്തെ ഒരു സംസ്ഥാനത്തിനും അതു നടപ്പാക്കാതിരിക്കാനാവില്ല എന്ന് തന്നെ പറയാം. ഒന്നാമതായി, പൗരത്വം നൽകുന്നതു സംസ്ഥാനമല്ല, കേന്ദ്ര സർക്കാരാണ്. രണ്ടാമതായി, പാർലമെന്റ് പാസ്സാക്കുകയും രാഷ്ട്രപതി അനുമതി നൽകുകയും ചെയ്താൽ ആ നിയമം രാജ്യത്തെങ്ങും ബാധകമാണ്. അതുകൊണ്ടുതന്നെ ബിൽ നടപ്പാക്കില്ല എന്ന് പറയുന്നതു പ്രായോഗികമല്ല. പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്നും ഈ ബില്ലിനെ സുപ്രീംകോടതിയിൽ ചോദ്യം ചെയ്യുമെന്നും കേരളം വ്യക്തമാക്കിക്കഴിഞ്ഞു. വിവിധ രാഷ്ട്രീയ കക്ഷികളും ബില്ലിനെതിരെ സുപ്രീം കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ സ്ഥിതി കുറേക്കൂടി ഗുരുതരമാണ്. അവിടെ 7 സംസ്ഥാനങ്ങളിൽ എല്ലാറ്റിലും ഇപ്പോൾ തന്നെ ബംഗ്ലദേശിൽ നിന്ന് വൻതോതിൽ കുടിയേറ്റം നടന്നുകഴിഞ്ഞു. അസം, ത്രിപുര, സിക്കിം, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിൽ ഭൂരിപക്ഷം ഹിന്ദുക്കളാണ്. മണിപ്പുർ, നാഗാലാൻഡ്, മിസോറം, മേഘാലയ എന്നിവിടങ്ങളിൽ ക്രിസ്ത്യാനികളാണ് ഭൂരിപക്ഷം.
ഈ സംസ്ഥാനങ്ങളിൽ പൗരത്വ ഭേദഗതി ബില്ലിനെതിരെയുള്ള പ്രക്ഷോഭം ഒരു പോലെയല്ല. എല്ലായിടത്തും പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നുമില്ല. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ പലേടത്തും ഇന്നർ ലൈൻ പെർമിറ്റ് അനുവദിച്ചിട്ടുണ്ട്. അതു പോലെ പലേടത്തും ഓട്ടോണമസ് ജില്ലാ കൗൺസിലുകളുമുണ്ട്. ഇവയുള്ള പ്രദേശങ്ങളെ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അരുണാചൽപ്രദേശ്, നാഗാലാൻഡ്, മിസോറം എന്നീ സംസ്ഥാനങ്ങൾ പൂർണമായും ഇന്നർ ലൈൻ പെർമിറ്റ് പരിധിയിൽ വരുന്നതാണ്. സംസ്ഥാന സർക്കാരിന്റെ അനുമതിയില്ലാതെ മറ്റു പൗരന്മാർക്ക് ഇവിടെ കയറാനാവില്ല. അസമിലും ത്രിപുരയിലും ചില പ്രദേശങ്ങൾ മാത്രമേ െഎഎൽപിയുടെ കീഴിൽ വരുന്നുള്ളൂ. അസമിൽ സ്ഥിതി പാടേ വ്യത്യസ്തമാണ്. അസം കരാർ പ്രകാരം 1971 മാർച്ച് 25 ആണ് പൗരത്വത്തിനുള്ള അവസാന തീയതി (കട്ട് ഓഫ് ഡേറ്റ്). ദേശീയ പൗര റജിസ്റ്റർ നിലവിൽ വന്നപ്പോഴും ഇതുതന്നെ ആയിരുന്നു തീയതി. എന്നാൽ ഇപ്പോൾ പൗരത്വ ഭേദഗതി നിയമപ്രകാരം അത് 2014 ഡിസംബർ 31 ആക്കിയിരിക്കുകയാണ്. അസം കരാറിനെ ഇതോടെ കേന്ദ്രം അസാധുവാക്കി എന്നാണ് ജനങ്ങളുടെ പരാതി. അതുകൊണ്ടുതന്നെ അവിടെ പ്രക്ഷോഭം ശക്തവുമാണ്.
https://www.facebook.com/Malayalivartha



























