ഇനി റേഷന്‍കട വഴി ഇറച്ചിയും മീനും.... പോഷകാഹാരക്കുറവ് പരിഹരിക്കാനായി റേഷന്‍കടകള്‍ വഴി ഇനി ഇറച്ചിയും മീനും നല്‍കാനുള്ള നിര്‍ദ്ദേശം മുന്നോട്ട് വച്ച് നീതി ആയോഗ്

ഇനി റേഷന്‍കട വഴി ഇറച്ചിയും മീനും.... പോഷകാഹാരക്കുറവ് പരിഹരിക്കാനായി റേഷന്‍കടകള്‍ വഴി ഇറച്ചിയും മീനും നല്‍കാനുള്ള നിര്‍ദേശം മുന്നോട് വച്ച് നീതി ആയോഗ്. മാംസാഹാരം സബ്സിഡി നിരക്കില്‍ പൊതുവിതരണ സംവിധാനത്തിലൂടെ നല്‍കുന്നതിലൂടെ പോഷകാഹാര പ്രശ്നങ്ങള്‍ പരിഹരിക്കാമെന്ന് നീതി ആയോഗ്. പോഷകാഹാരക്കുറവ് അടിസ്ഥാനമാക്കിയുള്ള ആഗോള പട്ടിണി സൂചികയില്‍ രാജ്യം പിന്നിലായ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.
മാംസാഹരത്തിന്റെ ഉയര്‍ന്നവില കാരണം ദരിദ്രര്‍ ഭക്ഷണത്തില്‍ നിന്ന് ഇവ ഒഴിവാക്കുകയാണ് പതിവ്. ഇക്കാരണത്താലാണ് മാംസം വിതരണം ചെയ്യുന്ന കാര്യം നീതി ആയോഗ് പരിഗണിക്കുന്നത്. പ്രമുഖ എന്‍.ജി.ഒ. 'വെല്‍റ്റ് ഹങ്കര്‍ ഹല്‍ഫെറ്റി' ഈയിടെ പുറത്തുവിട്ട ആഗോള പട്ടിണിസൂചികയില്‍ പാകിസ്താനും പിന്നില്‍ 102-ാം സ്ഥാനത്തായിരുന്നു ഇന്ത്യ. 117 രാജ്യങ്ങളാണ് സൂചികയിലുള്ളത്. കഴിക്കുന്ന ഭക്ഷണത്തിലെ മാംസ്യത്തിന്റെ അളവിനെ അടിസ്ഥാനപ്പെടുത്തിയാണിതിന്റെ സര്‍വേ നടന്നത്.
https://www.facebook.com/Malayalivartha



























