നാല് മെട്രോ സ്റ്റേഷനുകള്‍ അടച്ചു... രാജ്യ തലസ്ഥാനത്ത് പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരായ പ്രതിഷേധം ആളിക്കത്തുന്നു

രാജ്യ തലസ്ഥാനത്ത് പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരായ പ്രതിഷേധം ആളിക്കത്തുന്നു. ജാമിയ മില്ലിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ ഇന്ന് ചെങ്കോട്ടയിലേക്ക് മാര്‍ച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതേതുടര്‍ന്നു ജാമിയ മില്ലിയ ഇസ്ലാമിയ, ജസോല വിഹാര്‍, ഷഹീന്‍ ബാഗ്, മുനിര്‍ക്ക് തുടങ്ങിയ മെട്രോ സ്റ്റേഷനുകള്‍ അടച്ചു. മെട്രോ സ്റ്റേഷനുകള്‍ അടച്ചതോടെ വിദ്യാര്‍ഥികളോട് ചെറുസംഘങ്ങളായി ചെങ്കോട്ടയിലേക്ക് എത്തിച്ചേരാന്‍ നേതാക്കള്‍ ആവശ്യപ്പെട്ടു.
അതേസമയം ചെങ്കോട്ടയ്ക്കു സമീപം അധികൃതര്‍ നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ജനന്ദര്‍ മന്ദറിലേക്ക് നടത്താനിരുന്ന മാര്‍ച്ചിന് പോലീസ് അനുമതി നിഷേധിച്ചു. ജെഎന്‍യു, ഡല്‍ഹി യൂണിവേഴ്സിറ്റി തുടങ്ങിയ കലാലയങ്ങളിലും വിദ്യാര്‍ഥികള്‍ നിയമത്തിനെതിരെ നടത്തുന്ന പ്രതിഷേധവും തുടരും.
"
https://www.facebook.com/Malayalivartha



























