ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പ് ഇന്ന്... ഡിസംബര്‍ 23നാണ് ഫലപ്രഖ്യാപനം

ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പ് ഇന്ന്. ആറ് ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന 16 നിയമസഭാ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.
40,000 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് പോളിംഗ് കേന്ദ്രങ്ങളില്‍ വിന്യസിച്ചിരിക്കുന്നത്.5 മണ്ഡലങ്ങളില്‍ രാവിലെ 7 മണി മുതല്‍ വൈകിട്ട് 3 മണിവരെയും മറ്റ് മണ്ഡലങ്ങളില്‍ വൈകിട്ട് 5 മണിവരെയുമാണ് വോട്ടെടുപ്പ് നടക്കുന്നത്. ഡിസംബര്‍ 23നാണ് ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരുന്നത്.
https://www.facebook.com/Malayalivartha



























