മംഗളൂരു സംഘര്‍ഷത്തിന് പിന്നില്‍ കേരളത്തില്‍ നിന്നുള്ളവരാണെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി ബസവ് രാജ

മംഗളൂരു സംഘര്‍ഷത്തിന് പിന്നില്‍ കേരളത്തില്‍ നിന്നുള്ളവരാണെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി ബസവ് രാജ. ബന്തര്‍ പൊലീസ് സ്റ്റേഷന്‍ തീവെക്കാന്‍ ശ്രമിച്ചപ്പോഴാണ് വെടിവെച്ചതെന്നും ആഭ്യന്തര മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, പൊലീസ് വെടിവെപ്പില്‍ രണ്ട് പേര്‍ മരിച്ച സംഭവത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിപ്പിച്ചു.
മംഗളൂരു കമീഷണറേറ്റ് പരിധിയില്‍ മുഴുവനാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചത്. നേരത്തെ അഞ്ച് പൊലീസ് സ്റ്റേഷനുകളുടെ പരിധിയില്‍ മാത്രമായിരുന്നു കര്‍ഫ്യൂ.
https://www.facebook.com/Malayalivartha



























