പൗരത്വ ഭേദഗതി നിയമത്തിനെതിരേ സംസ്ഥാന വ്യാപകമായി പ്രതിഷേധം... ആസാമില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനസ്ഥാപിച്ചു

ആസാമില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനസ്ഥാപിച്ചു. ഒരാഴ്ചത്തെ വിലക്കിനുശേഷമാണു നിരോധനം പിന്‍വലിക്കുന്നത്. ഈ മാസം പതിനൊന്നിനാണു സംസ്ഥാനത്ത് ഇന്റര്‍നെറ്റ് വിലക്കിയത്. പൗരത്വ ഭേദഗതി നിയമത്തിനെതിരേ സംസ്ഥാന വ്യാപകമായി പ്രതിഷേധം ഉയര്‍ന്നതിനു പിന്നാലെയായിരുന്നു നടപടി. ആദ്യം ചില മേഖലകളിലാണു നിരോധനം ഏര്‍പ്പെടുത്തിയതെങ്കിലും പിന്നീട് സംസ്ഥാന വ്യാപകമായി വിലക്കു വ്യാപിപ്പിക്കുകയായിരുന്നു.
വോയിസ്, എസ്എംഎസ്, ഡാറ്റ സേവനങ്ങളാണു റദ്ദു ചെയ്തത്. ഇന്റനെറ്റ് സേവനങ്ങള്‍ പുനസ്ഥാപിക്കാന്‍ കഴിഞ്ഞ ദിവസം ഗോഹട്ടി ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനു നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് വിലക്കു നീക്കുന്നതെന്നാണു സൂചന. ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കു വിലക്കേര്‍പ്പെടുത്തിയിരുന്നെങ്കിലും ആസാമില്‍ പൗരത്വ നിയമത്തിനെതിരായ പ്രതിഷേധം തുടരുകയാണ്.
https://www.facebook.com/Malayalivartha



























