ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞ്... റെയില്‍, വ്യോമഗതാഗതം താളം തെറ്റി

ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞ് മൂലം റോഡ്, റെയില്‍, വ്യോമഗതാഗതം താളം തെറ്റി. ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ പല വിമാന സര്‍വീസുകളും വൈകുകയാണ്. മോശം കാലാവസ്ഥ വിമാന സര്‍വീസുകളെ ബാധിച്ചിരിക്കുകയാണ്. ജീവനക്കാരുടെ കുറവും സര്‍വീസുകളെ ബാധിക്കുന്നുണ്ടെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി ട്വീറ്റ് ചെയ്തു. എയര്‍ലൈന്‍ കമ്പനികളുമായി ബന്ധപ്പെട്ട് മാത്രം യാത്രക്കെത്തണമെന്ന് യാത്രികരോട് അതോറിറ്റി നിര്‍ദേശിച്ചു.കഴിഞ്ഞ ദിവസം പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങളെ തുടര്‍ന്നും വിമാന സര്‍വീസുകള്‍ താളം തെറ്റിയിരുന്നു.
ഡല്‍ഹി-ഗുഡ്ഗാവ് ദേശീയപാതയിലുണ്ടായ ഗതാഗത കുരുക്കിനെ തുടര്‍ന്ന് ജീവനക്കാര്‍ക്ക് സമയത്ത് എത്താന്‍ കഴിയാത്തത് മൂലമാണ് സര്‍വീസുകള്‍ വ്യാപകമായി റദ്ദാക്കിയത്.
"
https://www.facebook.com/Malayalivartha



























