പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തില്‍ അലിഗഢില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തില്‍ അലിഗഢില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇന്നലെ പ്രാര്‍ഥനക്കായി പള്ളികളിലെത്തുന്നവര്‍ സംഘടിക്കാന്‍ സാധ്യതയുണ്ടെന്ന പൊലീസ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. ജില്ലാ മജിസ്‌ട്രേറ്റ് ചന്ദ്രഭൂഷണ്‍ സിങ്ങാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചത്. പ്രദേശത്ത് പൊലീസ് കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. കൂടാതെ 10 കമ്പനി പി.എ.സി സേനയെയും നാലു കമ്പനി ദ്യുത കര്‍മ്മ സേനയെയും വിന്യസിച്ചിട്ടുണ്ട്. വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ നിരീക്ഷണത്തിനായി പൊലീസ് അഞ്ച് ഡ്രോണ്‍ കാമറകള്‍ വിന്യസിച്ചു. പൊലീസ് ഇവിടെ ഫ്‌ലാഗ് മാര്‍ച്ചും നടത്തി.
അലിഗഢ് ഉള്‍പ്പെടെ ഡല്‍ഹിയിലെ 14 പൊലീസ് സ്‌റ്റേഷന്‍ പരിധികളില്‍ 12ലും നിരോധനാജ്ഞ നിലനില്‍ക്കുന്നുണ്ട്. മനുഷ്യവിഭവ മന്ത്രാലയം ഓഫീസ് പ്രവര്‍ത്തിക്കുന്ന ശാസ്ത്രി ഭവന് മുന്നിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
" frameborder="0" allow="autoplay; encrypted-media" allowfullscreen>
https://www.facebook.com/Malayalivartha



























