ലോകപോലീസ് ഇന്ത്യക്കൊപ്പം; ഇന്ത്യന്‍ സര്‍ക്കാര്‍ പാസാക്കിയ പൗരത്വനിയമത്തില്‍ വേര്‍തിരിവുകള്‍ ഇല്ലെന്ന് യു.എസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് മൈക്ക് പോംപിയോ

ഇന്ത്യന്‍ സര്‍ക്കാര്‍ പാസാക്കിയ പൗരത്വനിയമത്തില്‍ വേര്‍തിരിവുകള്‍ ഇല്ലെന്ന് യു.എസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് മൈക്ക് പോംപിയോ. ഇന്ത്യയില്‍ പാസ്സാക്കിയ പൗരത്വ നിയമ ഭേദഗതി മതപരമായ വേര്‍തിരിവുകള്‍ ഉണ്ടാക്കില്ലേയെന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ ജനാധിപത്യത്തെ ബഹുമാനിക്കുന്ന രാജ്യമാണ് അമേരിക്കയെന്നും അദേഹം പറഞ്ഞു.
ചില രാജ്യങ്ങളിലെ മതന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിനു വേണ്ടിയാണ് ഇത്തരത്തില്‍ ഒരു ഭേദഗതി പാസ്സാക്കിയതെന്നും ആ രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങള്‍ എന്താണെന്നു മനസ്സിലാക്കിയാല്‍ എന്തുകൊണ്ടാണ് മതത്തെ അഭിസംബോധന ചെയ്യുന്നതെന്ന് മനസ്സിലാകുമെന്നും തുടര്‍ന്ന് സംസാരിച്ച ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍ പറഞ്ഞു.
ഭീകരതയ്ക്കെതിരെ പോരാടാന്‍ തന്ത്രപ്രധാനമായ പ്രതിരോധകരാറില്‍ഇന്ത്യയും അമേരിക്കയും ഇന്ന് ഒപ്പുവച്ചു. 2+2 നയതന്ത്ര ഉച്ചകോടിയില്‍ വച്ചാണ് ഇരുരാജ്യങ്ങളും കരാറില്‍ ഒപ്പുവച്ചത്. അതിര്‍ത്തി കടന്നുള്ള ഭീകരവാദം നിയന്ത്രിക്കുന്നതിനായി ഇന്ത്യാ അമേരിക്ക സുരക്ഷാ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ തമ്മില്‍ കൂടുതല്‍ സഹകരണമുണ്ടാക്കാനും യോഗത്തില്‍ തീരുമാനിച്ചു. ഇന്തോ പസഫിക് മേഖലയുടെ സ്വാതന്ത്രത്തെയും സമാധാനത്തെയും സംബന്ധിച്ച് ഇന്ത്യയ്ക്കും അമേരിക്കയ്ക്കും ഒരേ കാഴ്ചപ്പാടാണുള്ളതെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു. ആഗോള ഭീകരവാദത്തിനെതിരായി ഇന്ത്യയുമായി ചേര്‍ന്ന് അമേരിക്ക പ്രവര്‍ത്തിക്കുമെന്നും ഇരു രാജ്യങ്ങളും തമ്മില്‍ ഈ വിഷയത്തില്‍ ശക്തമായ ബന്ധം നിലനിര്‍ത്തുമെന്നും അമേരിക്കന്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് മൈക്ക് പോംപിയോ അറിയിച്ചു.
https://www.facebook.com/Malayalivartha



























