പൗരത്വ ബില്ലിനെതിരേ ഡല്‍ഹി ജുമാ മസ്ജിദിന് മുന്നില്‍ ആയിരങ്ങള്‍ അണിനിരന്ന് പ്രതിഷേധം

പൗരത്വ ബില്ലിനെതിരേ ഡല്‍ഹി ജുമാ മസ്ജിദിന് മുന്നില്‍ ആയിരങ്ങള്‍ അണിനിരന്ന് പ്രതിഷേധം. ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്. പ്രതിഷേധം പുറത്തേയ്ക്ക് വ്യാപിക്കാതിരിക്കാന്‍ വന്‍ പോലീസ് സന്നാഹവും മസ്ജിദിന് മുന്നില്‍ തമ്ബടിച്ചിട്ടുണ്ട്. വെള്ളിയാഴ്ച നമസ്‌കാരത്തിന് ശേഷമാണ് ജുമാ മസ്ജിദിന് മുന്നില്‍ പ്രതിഷേധം തുടങ്ങിയത്. ഇവിടേയ്ക്ക് ചന്ദ്രശേഖര്‍ ആസാദ് എത്തുകയായിരുന്നു.
നമസ്‌കാരത്തിന് ശേഷം പ്രതിഷേധമുണ്ടാകുമെന്ന് സൂചന ലഭിച്ച പോലീസ് നമസ്‌കാരത്തിനെത്തിയവരുടെ തിരിച്ചറിയല്‍ രേഖ പരിശോധിച്ച ശേഷമാണ് അകത്തേക്ക് വിട്ടത്. ദേശീയ പതാകയുമായി നമസ്‌കാരത്തിനെത്തിയവരെ പോലീസ് തടഞ്ഞതും തര്‍ക്കങ്ങള്‍ക്കിടയാക്കി. ഭീം ആര്‍മിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ നടത്താനിരുന്ന പ്രതിഷേധത്തിന് നേരത്തെ പോലീസ് അനുമതി നിഷേധിച്ചിരുന്നു.
എന്നാല്‍ ഇതിന് പിന്നാലെയാണ് ജുമാ മസ്ജിദ് കേന്ദ്രീകരിച്ച് പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കിയത്. പോലീസിനെ അമ്പരപ്പിച്ച് ആയിരക്കണക്കിന് പ്രതിഷേധക്കാരാണ് ജുമാ മസ്ജിദിന് മുന്നില്‍ തടിച്ചുകൂടിയിരിക്കുന്നത്.
"
https://www.facebook.com/Malayalivartha



























