പൗരത്വ നിയമത്തിനെതിരെ ഇന്ത്യയിലെ തെരുവുകളില്‍ അക്രമം അഴിച്ചുവിടുന്നവര്‍ക്കെതിരെ ചൈനീസ് മാധ്യമങ്ങള്‍

പൗരത്വ നിയമത്തിനെതിരെ ഇന്ത്യയിലെ തെരുവുകളില്‍ അക്രമം അഴിച്ചുവിടുന്നവര്‍ക്കെതിരെ ചൈനീസ് മാധ്യമങ്ങള്‍. പ്രതിഷേധങ്ങളെ നിയന്ത്രിക്കാന്‍ ചില സംസ്ഥാനങ്ങളിലെ ഇന്റര്‍നെറ്റ് റദ്ദാക്കിയതില്‍ കേന്ദ്രസര്‍ക്കാരിനെ അഭിനന്ദിച്ചാണ് ചൈനീസ് ദേശീയ മാധ്യമങ്ങള്‍ രംഗത്തെത്തിയത്. രാജ്യസുരക്ഷക്കായുള്ള ഇന്റര്‍നെറ്റ് സെന്‍സര്‍ഷിപ്പ് സാധാരണരീതിയാണ്.
ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഔദ്യോഗിക ദിനപത്രമായ പീപ്പിള്‍സ് ഡെയ്ലി ഇന്ത്യയില്‍ അക്രമം അഴിച്ചുവിടുന്നവര്‍ക്കെതിരെ എഡിറ്റോറിയല്‍ തന്നെ എഴുതിയിട്ടുണ്ട്. അസമിലും മേഘാലയയിലും ഇന്ത്യ നടത്തിയ നടപടി അര്‍ഥമാക്കുന്നത് 'അടിയന്തിര സാഹചര്യങ്ങളില്‍ ഇന്റര്‍നെറ്റ് അടച്ചുപൂട്ടുന്നത് പരമാധികാരമുള്ള രാജ്യങ്ങളുടെ സ്റ്റാന്‍ഡേര്‍ഡ് നീക്കം' മാത്രമാണെന്ന് പീപ്പിള്‍സ് ഡെയ്ലി പറയുന്നു. രാജ്യത്തിനെതിരെ ഭീഷണി ഉയരുകയാണെങ്കില്‍ അടിയന്തരാവസ്ഥയില്‍ ഇന്റര്‍നെറ്റ് നിര്‍ത്തലാക്കാം.
ഇന്റര്‍നെറ്റിന്റെ ആവശ്യമായ നിയന്ത്രണം ദേശീയ താല്‍പ്പര്യങ്ങളെ അടിസ്ഥാനമാക്കിയുള്ള പരമാധികാര രാജ്യങ്ങളുടെ അവകാശമാണ് സൈബര്‍ സ്‌പേസിലെ ദേശീയ പരമാധികാരത്തിന്റെ സ്വാഭാവിക വിപുലീകരണമാണെന്നും ഇന്ത്യയിലെ ഇന്റര്‍നെറ്റ് റദ്ദാക്കല്‍ ഇക്കാര്യം തെളിയിച്ചിട്ടുണ്ടെന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. പൗരത്വഭേദഗതിക്കെതിരെ തെരുവില്‍ അക്രമം അഴിച്ചുവിടുന്ന സിപിഎം അടക്കമുള്ള പാര്‍ട്ടികളെ തള്ളിയാണ് പീപ്പിള്‍സ് ഡെയ്ലി എഡിറ്റോറിയല്‍ എഴുതിയിരിക്കുന്നത്. ഇത്തരം അക്രമികള്‍ രാജ്യസുരക്ഷയെയാണ് വെല്ലുവിളിക്കുന്നതെന്നും പത്രം പറയുന്നു.
https://www.facebook.com/Malayalivartha



























