'ഭൂരിപക്ഷത്തിന് ക്ഷമ കെട്ടാൽ സംഭവിക്കുന്നത് ...' കർണാടക മന്ത്രിയുടെ ഭീഷണി ഇങ്ങനെ ..!

ഭൂരിപക്ഷത്തിന് ക്ഷമകെട്ടാൽ ഗോധ്ര ആവർത്തിച്ചേക്കുമെന്ന ഭീഷണിയുമായി കർണാടക സാംസ്കാരിക വകുപ്പ് മന്ത്രി സി ടി രവി. സി ടി രവിയുടെ പ്രസ്താവന ഇങ്ങനെയാണ് 'ഇതേ അവസ്ഥയിലാണ് ഗോധ്രയിൽ ഒരു തീവണ്ടി തീ വച്ച് നശിപ്പിച്ചത്. ആ മാനസികാവസ്ഥയുള്ള ആളുകൾ കർസേവകരെ തീവച്ചു കൊന്നു. ഇവിടത്തെ ഭൂരിപക്ഷം ക്ഷമയുള്ളവരായതിനാൽ എല്ലായിടത്തും തീ വയ്ക്കാനാണ് നിങ്ങൾ നോക്കുന്നത്. നിങ്ങളൊന്ന് തിരിഞ്ഞ് നോക്കിയാൽ മതി. ഭൂരിപക്ഷത്തിന്‍റെ ക്ഷമ കെട്ടാൽ എന്ത് സംഭവിക്കുമെന്നറിയാൻ..''എന്ന് സി ടി രവി.
ബുധനാഴ്ച പൗരത്വ നിയമഭേദഗതിക്ക് എതിരായ സമരത്തിനിടെ, കർണാടകയിൽ നിയമഭേദഗതി നടപ്പാക്കാൻ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ ശ്രമിച്ചാൽ സംസ്ഥാനത്ത് തീക്കട്ട തെറിക്കുമെന്ന് ഖാദർ പ്രസംഗിച്ചിരുന്നു. ഇതിനെതിരായാണ് സി ടി രവിയുടെ പ്രസ്താവന. കർണാടക മന്ത്രിയുടെ ഭീഷണിയെ തുടർന്ന് പലരും വിമർശനങ്ങൾ ഉന്നയിച്ച് രംഗത്ത് എത്തിയിരുന്നു.
https://www.facebook.com/Malayalivartha



























