രാജ്യത്തെ സമ്പദ് വ്യവസ്ഥ എന്‍.ഡി.എ സര്‍ക്കാരിന്റെ കയ്യിൽ ഭദ്രം ; നരേന്ദ്ര മോദി !

രാജ്യത്തെ സമ്പദ് വ്യവസ്ഥയെ എന്‍.ഡി.എ സര്‍ക്കാര്‍ രക്ഷിച്ചെന്ന വാദമുയര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത് . താറുമാറായിക്കിടന്നിരുന്ന സമ്പദ് വ്യവസ്ഥയെ കരകയറ്റാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തിയതെന്നും മോദി അവകാശപ്പെട്ടു. കഴിഞ്ഞ കുറേ വര്‍ഷങ്ങളാണ് രാജ്യത്തെ സാമ്പത്തികാവസ്ഥ ദുരന്തത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയായിരുന്നെന്നും എന്‍.ഡി.എ അതിനെ നിശ്ചയ ബോധത്തോടെയും ചിട്ടയോടെയും രക്ഷിക്കുകയായിരുന്നെന്നും മോദി പറഞ്ഞു.വ്യവസായികളുടെ സംഘടനയായ അസോചാമിന്റെ നൂറാംവാര്‍ഷികാഘോഷം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആഗോള സാമ്പത്തിക കേന്ദ്രമാക്കി രാജ്യത്തെ മാറ്റാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും മോദി പറഞ്ഞു.‘കര്‍ഷകരേയും തൊഴിലാളികളേയും വ്യവസായികളേയും കേള്‍ക്കുന്ന സര്‍ക്കാരാണ് ഇത്. അഞ്ചുവര്‍ഷങ്ങള്‍ക്കുമുമ്പ് രാജ്യത്തിന്റെ സാമ്പത്തികാവസ്ഥ എന്തായിരുന്നെന്ന് നമുക്കറിയാം. നമ്മുടെ സര്‍ക്കാര്‍ അതിലെല്ലാം മാറ്റം വരുത്തിയിരിക്കുന്നു. സമ്പദ്ഘടനയെ അച്ചടക്കത്തിലേക്കെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങളായിരുന്നു ഞങ്ങള്‍ നടത്തിയത്. വ്യവസായ മേഖല ഉയര്‍ത്തുന്ന ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതില്‍ സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിച്ചാണ് സര്‍ക്കാരിന് ഈ നേട്ടം കൈവരിക്കാനായത്’, മോദി വ്യക്തമാക്കി .
https://www.facebook.com/Malayalivartha



























