അമിത് ഷായുടെ വസതിക്കു മുന്നില്‍ പ്രതിഷേധം; പ്രണബ് മുഖര്‍ജിയുടെ മകളടക്കം കസ്റ്റഡിയില്‍; തമിഴ്‌നാട്ടില്‍ 600 പ്രതിഷേധക്കാര്‍ക്കെതിരെ പോലീസ് കേസെടുത്തു

പൗരത്വ ഭേദഗതി നിയമത്തിനും എന്‍.ആര്‍.സിക്കുമെതിരെ ആഭ്യന്തര മന്ത്രി അമിത് ഷായുടെ വസതിക്കു മുന്നില്‍ പ്രതിഷേധിച്ച മഹിള കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു. മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ മകള്‍ ശര്‍മിഷ്ട മുഖര്‍ജിയടക്കം 50 പേരാണ് പൊലീസ് കസ്റ്റഡിയിയിരിക്കുന്നത്. മന്ദിര്‍ മാര്‍ഗ് പൊലീസ് സ്റ്റേഷനിലേക്കാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മാറ്റിയത്.
തമിഴ്‌നാട്ടില്‍ 600 പ്രതിഷേധക്കാര്‍ക്കെതിരെ പോലീസ് കേസെടുത്തു. നടന്‍ സിദ്ധാര്‍ത്ഥ്, കര്‍ണാടക സംഗീതജ്ഞന്‍ ടിഎം കൃഷ്ണ, എംപി തിരുമവലവന്‍, എംഎച്ച് ജവാഹിറുള്ള, എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഇവര്‍ ചെന്നൈയിലെ വള്ളുവര്‍ കോട്ടമില്‍ വലിയ പ്രതിഷേധം നടത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.
വിവിധ ഇടങ്ങളില്‍ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം ആളിക്കത്തുകയാണ്. ദില്ലി മെട്രോ സ്‌റ്റേഷന്‍ വീണ്ടും അടച്ചിരിക്കുകയാണ്. ഉത്തര്‍പ്രദേശില്‍ സംഘര്‍ഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. കാണ്‍പൂര്‍, ഫിറോസാബാദ്, ഹാപൂര്‍ എന്നിവിടങ്ങളില്‍ സമരം ശക്തമാകുകയാണ്. ഫിറോസ്പൂരില്‍ പോലീസിന് നേരെ പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞു. ഇവിടെ വാഹനങ്ങള്‍ക്ക് തീവെച്ചതായും റിപ്പോര്‍ട്ടുണ്ട്. ഹാപൂരില്‍ പോലീസ് പ്രതിഷേധക്കാര്‍ക്ക് നേരെ ലാത്തിച്ചാര്‍ജ് നടത്തി. അതേസമയം എന്ത് വന്നാലും എന്‍ആര്‍സി ബീഹാറില്‍ നടപ്പാക്കില്ലെന്ന് നിതീഷ് കുമാര്‍ പറഞ്ഞു. എന്‍ഡിഎ കക്ഷിയായ ജെഡിയുവില്‍ നിന്നാണ് ഇത്തരമൊരു പ്രതികരണം ഉണ്ടായിരിക്കുന്നത്.
ദില്ലിയില്‍ ജന്ദര്‍ മന്ദറിലേക്ക് നടത്തിയ പ്രതിഷേധം പോലീസ് ദില്ലി ഗേറ്റില്‍ വെച്ച് തടഞ്ഞു. ഇവിടെ ബാരിക്കേഡുകള്‍ സ്ഥാപിച്ചിരിക്കുകയാണ്. ഭീം ആര്‍മിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ഇതിനിടെ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ജാമിയ മിലിയ ക്യാമ്ബസ് സന്ദര്‍ശിച്ചു. സര്‍വകലാശാലയില്‍ പോലീസ് അതിക്രമിച്ച് കയറിയതിനെ കുറിച്ച് കമ്മീഷന്‍ അന്വേഷണം നടത്തുന്നത്. അതേസമയം ദില്ലി നഗരം സ്തംഭിച്ച അവസ്ഥയിലാണ്. ഇവിടെ ഗതാഗതക്കുരുക്കും രൂക്ഷമാണ്.
https://www.facebook.com/Malayalivartha



























