ദക്ഷിണ റെയില്‍വേ വാണിജ്യാവശ്യത്തിന് പ്ലാറ്റ്‌ഫോമുകള്‍ വാടകയ്ക്ക് നല്‍കുന്നു

നോണ്‍ ഫെയര്‍ റവന്യൂ സ്‌കീം-2019 പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ എല്ലാ റെയില്‍വേ സ്റ്റേഷനുകളുടെയും പ്ലാറ്റ്‌ഫോമുകള്‍ വാണിജ്യ ആവശ്യത്തിനു വാടകയ്ക്കു നല്‍കുന്നു ദക്ഷിണ റെയില്‍വേ. ആവശ്യമായി വരുന്ന സ്ഥലത്തിന് അനുസരിച്ചാകും വാടക നിശ്ചയിക്കുക. റെയില്‍വേ സ്റ്റേഷന്റെ ക്ലാസ് അനുസരിച്ചു വാടകയിലും വ്യത്യാസമുണ്ടാകും.
തിരുവനന്തപുരം, എറണാകുളം ജംക്ഷന്‍, കോഴിക്കോട് എന്നീ നോണ്‍ സബര്‍ബന്‍ ഗ്രൂപ്പ് 1 വിഭാഗത്തിലെ റെയില്‍വേ സ്റ്റേഷനുകളിലാണ് ഉയര്‍ന്ന വാടക നിരക്കുള്ളത്. ഗ്രൂപ്പ് 2-ല്‍ തൃശൂര്‍ അടക്കമുള്ള സ്റ്റേഷനുകള്‍ വരും. കോട്ടയം, കൊല്ലം, ആലപ്പുഴ തുടങ്ങിയവ ഗ്രൂപ്പ് 3-ല്‍ വരുന്നവയാണ്. ഇത്തരം സ്റ്റേഷനുകളില്‍ ചെറിയ കിയോസ്‌കുകള്‍ സ്ഥാപിക്കാന്‍ ഒരു ദിവസത്തേക്ക് 2000 രൂപയാണ് വാടക.
7000 രൂപ പ്രതിദിന വാടകയോടെ വാഹന കമ്പനികളുടെ വാഹനങ്ങള്‍ പ്രദര്‍ശിപ്പിച്ചു വില്‍ക്കാനും സൗകര്യം ഉണ്ടാകും. ഇത്തരത്തിലുള്ള സൗകര്യത്തിന് 18 ശതമാനം ജിഎസ്ടിയും നല്‍കണം. യാത്രക്കൂലിയില്‍ നിന്നല്ലാതെ വരുമാനമുണ്ടാക്കാനുള്ള വഴി തേടിയാണ് റെയില്‍വേ പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നത്. നിലവില്‍ ദക്ഷിണ റെയില്‍വേയില്‍ മാത്രമാണ് ഈ പദ്ധതി നടപ്പാക്കുന്നത്.
https://www.facebook.com/Malayalivartha



























