2008-ലെ ജയ്പുര്‍ സ്ഫോടനപരമ്പരയിലെ നാലു പ്രതികള്‍ക്ക് വധശിക്ഷ

ജയ്പുരില്‍ 2008-ല്‍ 80 പേര്‍ കൊല്ലപ്പെട്ട ബോംബ് സ്ഫോടനങ്ങളില്‍ കുറ്റക്കാരെന്ന് ഇക്കഴിഞ്ഞ ബുധനാഴ്ച കോടതി കണ്ടെത്തിയ നാലു പ്രതികള്‍ക്ക് കോടതി വധശിക്ഷ വിധിച്ചു. സവര്‍ അസ്മി, മുഹമ്മദ് സയിഫ്, സയ്ഫുര്‍ റഹ്മാന്‍, സല്‍മാന്‍ എന്നിവര്‍ക്കാണ് കോടതി വധശിക്ഷ വിധിച്ചത്.
4 പ്രതികള്‍ കുറ്റക്കാരാണെന്നു വിധിച്ച കോടതി ഒരാളെ കുറ്റവിമുക്തനാക്കുകയും ചെയ്തിരുന്നു. ഷഹബാസ് ഹുസൈനെയാണ് വെറുതേവിട്ടത്. പത്തുവര്‍ഷം മുന്‍പ് നടന്ന സ്ഫോടനങ്ങളില്‍ 170-ഓളം പേര്‍ക്ക് പരുക്കേള്‍ക്കുകയുമുണ്ടായി.
തീവ്രവാദിസംഘടനായ ഇന്ത്യന്‍ മുജാഹിദ്ദീന്റെ സഹസ്ഥാപകന്‍ യാസിന്‍ ഭട്കലാണ് ആക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍. മൂന്നു പ്രതികള്‍ തിഹാര്‍ ജയിലിലാണ്. മറ്റു രണ്ടുപേര്‍ ബട്‌ല ഹൗസില്‍ വച്ച് ഡല്‍ഹി പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടുവെന്ന് കരുതുന്നു.
2008 മേയ് 13-നാണ് ജയ്പുരില്‍ സ്ഫോടന പരമ്പര അരങ്ങേറിയത്. ജയ്പുരിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലുമായി ഒന്‍പത് ബോംബ് ആക്രമണങ്ങളാണ് അരങ്ങേറിയത്.
https://www.facebook.com/Malayalivartha



























