പരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധം രാജ്യം മുഴുവനും ആളിപ്പടുന്ന കാഴ്ചയാണ് വെള്ളിയാഴ്ച കണ്ടത്, ഡല്‍ഹി ജുമാമസ്ജിദ് മുതല്‍ കേരളത്തിന്റെ തെക്കേയറ്റമായ തിരുവനന്തപുരം വരെ സമരം ആളിപ്പടരുന്നു..

പരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധം രാജ്യം മുഴുവനും ആളിപ്പടുന്ന കാഴ്ചയാണ് വെള്ളിയാഴ്ച കണ്ടത്. ഡല്‍ഹി ജുമാമസ്ജിദ് മുതല്‍ കേരളത്തിന്റെ തെക്കേയറ്റമായ തിരുവനന്തപുരം വരെ സമരം ആളിപ്പടരുന്നു... എന്തുകൊണ്ടാണ് ഇത്തരത്തിലൊരു സമരവേലിയേറ്റം ഇന്ത്യമുഴുവന്‍ വ്യാപിക്കാന്‍ കാരണമെന്ന് ഈ അവസരത്തില്‍ പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. കേവലം രാഷ്ട്രീയനേട്ടങ്ങള്‍ക്കപ്പുറം ജനംമുഴുവനും തെരുവില്‍ ഇറങ്ങുന്ന സാഹചര്യമാണുള്ളത്. എന്തുകൊണ്ട് ഇവര്‍ ഇത്തരത്തിലിറങ്ങുന്നത് എന്ന് അന്വേഷിക്കുമ്പോഴാണ് നിയമഭേദഗതിയിലെ കുരുക്കുകള്‍ മനസ്സിലാകുന്നത്.
സുപ്രീം കോടതി മേല്‍ നോട്ടത്തില്‍ അസമില്‍ തയ്യാറാക്കിയ ദേശീയ പൗരത്വപട്ടികയില്‍ (എന്‍.ആര്‍.സി) നിന്ന് 19 ലക്ഷത്തോളം പേര്‍ പുറത്തായിരുന്നു. കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത സൈനികന്‍ മുഹമ്മദ് സനാവുള്ളയും അതില്‍ ഉണ്ടായിരുന്നു എന്നത് എടുത്ത് പറയേണ്ടതാണ്. പട്ടികയില്‍ നിന്ന് പുറത്തായവരെല്ലാം ബംഗ്ലാദേശില്‍ നിന്ന് അഭയാര്‍ത്ഥികളായി എത്തിയവരും നുഴഞ്ഞുകയറ്റക്കാരും മാത്രം ആയിരുന്നില്ല. തലമുറകളായി ആസാമില്‍ ജീവിക്കുന്ന ഹിന്ദുക്കളും മുസ്്‌ലിംകളും ഉണ്ടായിരുന്നു. സര്‍ക്കാര്‍ ആവശ്യപ്പെട്ട രേഖകള്‍ കൊടുക്കാന്‍ കഴിയാത്തവരോ, കൊടുത്ത രേഖകളില്‍ പേര്, വിലാസം തുടങ്ങിയവയില്‍ വ്യത്യാസം ഉള്ളത് കൊണ്ടോ, രേഖകള്‍ അസ്വീകാര്യമല്ലാത്തത് കൊണ്ടോ ആണ് ഈ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് പരത്വം നഷ്ടപ്പെട്ടത്.
മുഹമ്മദ് സനാവുള്ളയെ തടവില്‍ പാര്‍പ്പിച്ച ശേഷമാണ് വിട്ടയച്ചത്. രജിസ്റ്ററില്‍ നിന്ന് പുറത്തായവര്‍ക്ക് കോടതി വീണ്ടും അവസരം നല്‍കിയിട്ടുണ്ട്. പട്ടികയ്ക്ക് പുറത്താകുന്ന, ഇന്ത്യക്കാരായ മുസ്്‌ലിമിന് പിന്നീട് ഇവിടെ ജീവിക്കാനാവില്ല. അവരെ പുറത്താക്കുകയോ, ജയിലില്‍ അടയ്ക്കുകയോ ചെയ്യും. ഹിന്ദുവിനോ, ക്രിസ്ത്യാനിക്കോ മറ്റ് മതസ്ഥര്‍ക്കോ ഇത് പ്രശ്‌നമല്ല. അവര്‍ക്കുള്ള രക്ഷാകവചം കേന്ദ്രസര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. അതാണ് പരത്വ ഭേദഗതി നിയമം. മുസ്്‌ലിമല്ലാത്തവര്‍ രേഖകള്‍ മാറ്റിവെച്ച് പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ മത പീഢനത്തില്‍ നിന്ന് രക്ഷപ്പെടാനാണ് ഇന്ത്യയില്‍ അഭയം തേടിയതെന്ന് ഒരു നുണ പറഞ്ഞാല്‍ മതി. പൗരത്വം റെഡി.
മുസ്്‌ലിം പൗരന്‍ ഹാജരാക്കിയ രേഖകള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയോ, സോഫ്റ്റ് വെയറിനോ ബോധ്യപ്പെടാത്തതിനാല്‍ പൗരത്വം നിഷേധിക്കപ്പെടുന്നവര്‍ക്ക് അത് തിരികെ ലഭിക്കാതെ പോവുകയും മുസ്്‌ലിമല്ല എന്ന കാരണത്താല്‍ മറ്റുള്ളവര്‍ പറയുന്ന നുണയിലൂടെ പൗരത്വം തിരികെ ലഭിക്കുകയും ചെയ്യുന്നു. മതേതര രാജ്യമായ ഇന്ത്യയുടെ ഭരണഘടനയ്ക്ക് നിരക്കാത്തതാണ് ഈ നിയമഭേദഗതി. അതുകൊണ്ടാണ് രാജ്യം മുഴുവന്‍ തെരുവിലിറങ്ങിയത്. പൗരത്വ നിയമ ഭേദഗതിക്ക് പിന്നാലെ പൗരത്വ രജിസ്റ്ററും തയ്യാറാക്കാനുള്ള ഒരുക്കത്തിലാണ് കേന്ദ്രസര്‍ക്കാര്‍. ആസാമിലെ അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കുന്നതിനാണ് പൗരത്വ രജിസ്റ്റര്‍ കൊണ്ടുവന്നതെങ്കിലും രാജ്യം മുഴുവനും അത് നടപ്പാക്കുമെന്നാണ് കേന്ദ്രആഭ്യന്തരമന്ത്രി അമിത്ഷാ പാര്‍ലമെന്റില്‍ പറഞ്ഞത്. അതിനാല്‍ പ്രതിഷേധം ഇനിയും ആളിപ്പടരും എന്ന് തന്നെയാണ് നിലവിലെ സാഹചര്യങ്ങള്‍ വ്യക്തമാക്കുന്നത്.
https://www.facebook.com/Malayalivartha



























