പൗരത്വ ഭേദഗതി ബില്‍... പ്രതിഷേധത്തിന് നേരെ ദില്ലി പൊലീസിന്റെ ലാത്തിച്ചാര്‍ജ്; സമരക്കാര്‍ക്ക് നേരെ ജലപീരങ്കിയും കണ്ണീര്‍വാതകവും; സംഘര്‍ഷത്തെ തുടര്‍ന്ന് നിരവധി വാഹനങ്ങള്‍ അഗ്‌നിക്കിരയായി

പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധത്തിന് നേരെ ദില്ലി പൊലീസിന്റെ അക്രമം രൂക്ഷമാകുന്നു. ജുമാമസ്ജിദില്‍ നിന്നും സമാധാനപരമായി തുടങ്ങിയ പ്രതിഷേധ പ്രകടനത്തെ പൊലീസ് ദില്ലി ഗേറ്റില്‍ വച്ച് ക്രൂരമായി നേരിടുകയായിരുന്നു. സമരക്കാര്‍ക്ക് നേരെ ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു.സംഘര്‍ഷത്തെ തുടര്‍ന്ന് നിരവധി വാഹനങ്ങള്‍ അഗ്‌നിക്കിരയായി. പൊലീസിന്റെ അക്രമ ദൃശ്യങ്ങള്‍ സംപ്രേക്ഷണം ചെയ്ത മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെയും അക്രമണമുണ്ടായി.
https://www.facebook.com/Malayalivartha



























