ജയ്പൂര്‍ സ്‌ഫോടന കേസില്‍ നാല് പ്രതികള്‍ക്ക് വധശിക്ഷ; കേസിലെ അഞ്ചാം പ്രതി ഷഹബാസ് ഹുസ്സൈനെ വെറുതെ വിട്ടു

ജയ്പൂര്‍ സ്‌ഫോടനകേസിലെ നാല് പ്രതികള്‍ക്ക് വധശിക്ഷ. കേസിലെ അഞ്ചാം പ്രതി ഷഹബാസ് ഹുസ്സൈനെ കുറ്റക്കാരനല്ലെന്ന് കണ്ട് വിട്ടയച്ചിരുന്നു. കേസില്‍ വിചാരണ നടത്തിയ പ്രത്യേക കോടതിയുടേതാണ് വിധി. മുഹമ്മദ് സെയ്ഫ്, മുഹമ്മദ് സര്‍വാര്‍ ആസ്മി, മുഹമ്മദ് സല്‍മാന്‍, സെയ്ഫുര്‍ റഹ്മാന്‍ എന്നിവര്‍ക്കാണ് വധശിക്ഷ വിധിച്ചത്. മാനക് ചൗക് പൊലീസ് സ്‌റ്റേഷനില്‍ സ്‌ഫോടനം നടത്തിയതിനാണ് മുഹമ്മദ് സെയ്ഫിനെ ശിക്ഷിച്ചത്. ചാന്ദ്‌പോലെ ഹനുമാന്‍ ക്ഷേത്രത്തില്‍ സ്‌ഫോടനം നടത്തിയതിനാണ് മുഹമ്മദ് സര്‍ഫാസ് ആസ്മിക്കെതിരെ ശിക്ഷ വിധിച്ചത്. സാങ്കനേരി ഹനുമാന്‍ ക്ഷേത്രത്തിലെ സ്‌ഫോടനത്തിന് മുഹമ്മദ് സല്‍മാനും ബോംബ് നിര്‍മ്മിച്ചതിന് സെയ്ഫുറഹ്മാന്‍ അന്‍സാരിയേയും കുറ്റക്കാരനെന്ന് കണ്ടെത്തി. 2008 മെയ് 13നാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ 70ഓളം പേര്‍ മരിക്കുകയും 185 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പത്ത് ഇടങ്ങളിലാണ് പ്രതികള്‍ സ്‌ഫോടകവസ്തുക്കള്‍ സ്ഥാപിച്ചത്. ഇതില്‍ ഒമ്ബതിടത്തും സ്‌ഫോടനം നടന്നു.
https://www.facebook.com/Malayalivartha



























