മംഗളൂരുവില്‍ നിരോധനാജ്ഞ ലംഘിച്ച് പൗരത്വ നിയമ ഭേദഗതി ബില്ലിനെതിര പ്രതിഷേധം... ബിനോയ് വിശ്വം കസ്റ്റഡിയില്‍

മംഗളൂരുവില്‍ നിരോധനാജ്ഞ ലംഘിച്ച് പൗരത്വ നിയമ ഭേദഗതി ബില്ലിനെതിര പ്രതിഷേധിച്ചതോടെ ബിനോയ് വിശ്വത്തെ കസ്റ്റഡിയിലായി. സിപിഐ നേതൃത്വത്തില്‍ ലാല്‍ബാഗിലാണ് പ്രതിഷേധ പ്രകടനം നടത്തിയത്. കര്‍ഫ്യൂ ലംഘിക്കുമെന്ന് കഴിഞ്ഞ ദിവസം തന്നെ സിപിഐ അറിയിച്ചിരുന്നു. വെള്ളിയാഴ്ചതന്നെ ബിനോയ് വിശ്വം ട്രയിന്‍ മാര്‍ഗം മംഗളൂരുവില്‍ എത്തിയിരുന്നു.
സമരത്തിനായികേരളത്തില്‍ നിന്നും പ്രവര്‍ത്തകരെ എത്തിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും കേരള-മംഗളൂരു ഗതാഗതം പൂര്‍ണമായും തടസപ്പെട്ടതിനാല്‍ പ്രവര്‍ത്തകര്‍ക്ക് മംഗളൂരുവിലെത്തിനായില്ല. തുടര്‍ന്ന് മംഗളൂരുവില്‍ നിന്നുളള പ്രവര്‍ത്തകരേയും കൂട്ടിയാണ്ബിനോയ് വിശ്വംകര്‍ഫ്യൂ ലംഘിച്ചത്.
മഹാത്മാഗാന്ധിയുടേയും അംബേദ്കറുടേയും ചിത്രങ്ങളുമായി നഗരത്തിലെത്തിയ ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിക്കുകയായിരുന്നു.സിപിഐ കര്‍ണാടക സംസ്ഥാന സെക്രട്ടറി സാത്തി സുന്ദരേഷിനേയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
"
https://www.facebook.com/Malayalivartha



























