കേരളത്തിലേത് അടക്കമുള്ള മാധ്യമങ്ങള്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഹിന്ദുക്കള്‍ക്ക് പൗരത്വം നല്‍കരുതെന്ന് ആവശ്യപ്പെട്ട് നടത്തുന്ന പ്രക്ഷോഭങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്നതായി ആക്ഷേപം

പൗരത്വ ഭേദഗതി നിയമം ഭരണഘടനയ്ക്കും ന്യൂനപക്ഷങ്ങള്‍ക്കും എതിരാണെന്ന് ആരോപിച്ച് രാജ്യം മുഴുവന്‍ പ്രതിഷേധാഗ്നി പടത്തുന്നവരും അവ തല്‍സമയം ജനങ്ങളില്‍ എത്തിക്കുന്ന കേരളത്തിലേത് അടക്കമുള്ള മാധ്യമങ്ങള്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഹിന്ദുക്കള്‍ക്ക് പൗരത്വം നല്‍കരുതെന്ന് ആവശ്യപ്പെട്ട് നടക്കുന്ന പ്രക്ഷോഭങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്നതായി ആക്ഷേപം. ഹിന്ദുത്വത്തെക്കുറിച്ച് വാചാലരാകുന്ന ബിജെ.പിയും സംഘപരിവാറും ഹിന്ദുക്കള്‍ക്ക് പൗരത്വം നല്‍കുന്നതിനെതിരെ സമരം നടത്തുന്ന, മണിപ്പൂരിലെ പ്രക്ഷോഭകാരികളുടെ ആവശ്യം അംഗീകരിക്കാന്‍ തയാറായിട്ടുണ്ട്.
ആസാമില്‍ പരത്വ പട്ടികയില്‍ നിന്ന് പുറത്തായ 12 ലക്ഷം ഹിന്ദുക്കളെ ഓര്‍ത്താണ് കേന്ദ്രസര്‍ക്കാര്‍ പൗരത്വ ഭേദഗതി ബില്‍ തിരക്കിട്ട് നിയമമാക്കിയത്. ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് അഭയാര്‍ത്ഥികളായി എത്തിയ ഹിന്ദുക്കളുടെ കയ്യില്‍ മതിയായ രേഖകള്‍ ഇല്ലെങ്കിലും പൗരത്വം ലഭിക്കും. പക്ഷെ, മുസ്്‌ലിമിന് കിട്ടില്ല. അതാണ് ആസാമില്‍ തുടങ്ങിയ പ്രക്ഷോഭം രാജ്യം മുഴുവനും പടരാന്‍ കാരണമായത്. സമരങ്ങള്‍ അവസാനിപ്പിക്കാന്‍ മണിപ്പൂരിനോട് കാട്ടിയ ദാക്ഷിണ്യം മറ്റ് മൂന്ന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളോട് കാട്ടാന്‍ അമിത് ഷാക്ക് കഴിഞ്ഞാല്‍ അത് അദ്ദേഹത്തിന്റെ തൊപ്പിയിലെ പൊന്‍തൂവലാകും. അമ്പത് ലക്ഷം അഭയാര്‍ത്ഥികളുണ്ട് അസമില്‍. ഐ.എല്‍.പി അസമിന് ബാധകമാക്കുകയാണെങ്കില്‍ പൗരത്വ പട്ടികയില്‍ ഇടം കണ്ടെത്തിയ അഭയാര്‍ത്ഥികള്‍ക്കും പൗരത്വം കിട്ടാകനിയാകും.
238 ഗോത്രങ്ങളാണ് ഏഴ് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലുള്ളത്. ഇവിടങ്ങളിലേക്ക് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ കുടിയേറാന്‍ ഗോത്ര ജനത അനുവദിക്കില്ല. കുടിയേറ്റത്തിനെതിരെ സായുധ പോരാട്ടം നടത്തിയ പാരമ്പര്യമാണ് ഇവിടങ്ങളിലെ സംഘടനകള്‍ക്ക്. അസം ഗണ പരിഷത്ത് ഉള്‍പ്പെടെയുള്ള സംഘടനകള്‍ ഇത്തരം സമരങ്ങളിലൂടെ ജനകീയാടിത്തറ വിപുലപ്പെടുത്തിയവരാണ്. അതിനാല്‍ ഇവിടങ്ങളില്‍ തങ്ങളുടെ അജണ്ട നടപ്പാക്കാന്‍ പ്രധാനമന്ത്രിക്കും കേന്ദ്രആഭ്യന്തരമന്ത്രിക്കും ഏറെ പ്രയാസമാണ്. അഭയാര്‍ത്ഥികളായ ഹിന്ദുക്കള്‍ക്ക് പൗരത്വം നല്‍കുന്നതിനെതിരെയും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ മുഖംതിരിഞ്ഞ് നില്‍ക്കുകയാണ്. മറ്റിടങ്ങളിലാകട്ടെ, പൗരത്വ ഭേദഗതി നിയമത്തില്‍ മുസ്‌ലിംകളെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ചുമാണ് സമരങ്ങള്‍ ശക്തമാകുന്നത്. ആദ്യത്തെ പ്രശ്‌നത്തിന് ജനശ്രദ്ധ കിട്ടിതിരിക്കുകയും ന്യൂനപക്ഷങ്ങളുടെ കാര്യത്തില്‍ അമിത ആവേശം കാണിക്കുകകയും ചെയ്യുന്നത് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ വോട്ട് ബാങ്ക് രാഷ്ട്രീയമാണെന്ന് ബി.ജെ.പി ആരോപിക്കുന്നു.
മണിപ്പൂരിന് ഇന്നര്‍ പെര്‍മിറ്റ് ലൈന്‍ നല്‍കി അവിടുത്തെ പ്രക്ഷോഭത്തെ ശമിപ്പിച്ച് അമിത്ഷാ വിജയിച്ചു. ഭാഷയുടെയും ഗോത്രത്തിന്റെയും അടിസ്ഥാനത്തിലാണ് ഇന്ത്യയിലെ സംസ്ഥാനങ്ങള്‍ നിലകൊള്ളുന്നത്. ഓരോ സംസ്ഥാനങ്ങളും ഇന്നര്‍ പെര്‍മിറ്റ് ലൈന്‍ ആവശ്യപ്പെട്ടാലുള്ള സ്ഥിതി എന്താകുമെന്ന് പ്രവചിക്കാനാവില്ല. തമിഴ്‌നാട്ടിലും ആന്ധ്രയിലും തെലുങ്കാനയിലും മഹാരാഷ്ട്രയിലും ഈ ആവശ്യമുയര്‍ത്തിയുള്ള പ്രക്ഷോഭങ്ങള്‍ ഉയര്‍ന്ന് വന്നാല്‍ ജനപിന്തുണ ലഭിക്കും. കാരണം അത്തരം സമരങ്ങള്‍ക്ക് ഏറെ വളക്കൂറുള്ള മണ്ണാണ് അവിടങ്ങളിലുള്ളത്. തമിഴ്‌നാട്ടിലെ ഹിന്ദി വിരോധം തന്നെ ഉദാഹരണം. അതുകൊണ്ട് ഹിന്ദുക്കളെയും മുസ്്‌ലിംകളെയും ഗോത്രജനതയെയും ഒരുപോലെ കണ്ട്, അവരുടെ പ്രശ്‌നങ്ങള്‍ പരിഗണിച്ച് പരിഹരിക്കുന്നതായിരിക്കും കേന്ദ്രസര്‍ക്കാരിന് മുന്നിലുള്ള പോംവഴി. അതിന് മുന്നോടിയായാണ് പൗരത്വ ഭേദഗതി നിയമത്തില്‍ ഭേദഗതി വരുത്താന്‍ ആരില്‍ നിന്നും അഭിപ്രായം സ്വീകരിക്കാന്‍ തയ്യാറാണെന്ന് കേന്ദ്രആഭ്യന്തരമന്ത്രാലയം വ്യക്തമാക്കിയത് അതിന്റെ സൂചനയാണ്.
https://www.facebook.com/Malayalivartha



























