ചന്ദ്രശേഖര്‍ ആസാദ് ...മാറുന്ന ഇന്ത്യയുടെ പ്രതിശ്ചായ; പ്രതിഷേധവുമായി റസൂൽ പൂക്കുട്ടി

പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധവുമായി ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടിയും. അടുത്തിടെ യുവാക്കളുടെ ഇടയിൽ ആരാധനാപാത്രമായി മാറിയ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ അഭിനന്ദിച്ചുകൊണ്ടാണ് റസൂല്‍ പൂക്കുട്ടി രംഗത്തെത്തിയിരിക്കുന്നത്. ദില്ലി ജുമാ മസ്‍ജിദില്‍ നിന്ന് ചന്ദ്രശേഖര്‍ ആസാദ് പുറത്തിറങ്ങിവരുന്ന ഫോട്ടോ ഷെയര്‍ ചെയ്തുകൊണ്ടാണ് അദ്ദേഹം അഭിനന്ദനം അറിയിച്ചിരിക്കുന്നത്.
ഇന്ത്യയിലെ ഏറ്റവും വലിയ പള്ളിയിൽ നിന്ന് പുറത്തുവരുന്ന ഒരു ദളിത് ഹിന്ദു നേതാവ് മുറുകെപിടിക്കുന്നത് പരിശുദ്ധ ഖുറാനോ പുണ്യ ഭഗവദ്ഗീതയോ അല്ല, മറിച്ച് ഇന്ത്യൻ ഇന്ത്യൻ ഭരണഘടനയാണ്. മാറുന്ന ഇന്ത്യയുടെ ഏറ്റവും പ്രതീക്ഷ നൽകുന്ന പ്രതിച്ഛായ ... ഞാൻ എന്റെ രാജ്യത്തെ സ്നേഹിക്കുന്നു, അതിന്റെ വൈവിധ്യത്തെ, ജയ് ഹിന്ദ്!- റസൂൽ പൂക്കുട്ടി തന്റെ ഫേസ്ബുക് പോസ്റ്റിൽ കുറിക്കുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ അനവധി സെലിബിട്ടികൾ രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ആസാദിനെ അഭിനന്ദിച്ചുകൊണ്ടു റസൂൽ പൂക്കുട്ടി തന്റെ ഫേസ്ബുക് പോസ്റ്റിൽ കുറിച്ചത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവർക്കു പിന്തുണയുമായി ആസാദ് എത്തിയിരുന്നു. ഇദ്ദേഹത്തെ കസ്റ്റഡിയിലെടുക്കാൻ കഴിഞ്ഞ ദിവസം ഡൽഹി പൊലീസ് ശ്രമം നടത്തിയിരുന്നു. ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ കഴിഞ്ഞ ദിവസം ദില്ലി ജുമാ മസ്‍ജിദില്‍ ചന്ദ്രശേഖര്‍ ആസാദിന്‍റെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധം നടന്നു.ഇതിനിടെ ഇന്ന് പുലര്‍ച്ചെയാണ് പൊലീസ് ചന്ദ്രശേഖര്‍ ആസാദിനെ കസ്റ്റഡിയിലെടുത്തത്.
https://www.facebook.com/Malayalivartha



























