പശ്ചിമബംഗാളില്‍ ഇരുപതുകാരിയായ യുവതി എന്‍ആര്‍സി വിവരങ്ങള്‍ ശേഖരിക്കുന്നതായി അഭ്യൂഹം... ആള്‍ക്കൂട്ടം യുവതിയുടെ വീടിന് തീയിട്ടു

പശ്ചിമബംഗാളില്‍ ഇരുപതുകാരിയായ യുവതി എന്‍ആര്‍സി വിവരങ്ങള്‍ ശേഖരിക്കുന്നതായി പ്രചരിച്ചതോടെ യുവതിയുടെ വീടിന് ആള്‍ക്കൂട്ടം തീയിട്ടു. ഇന്നലെ ബംഗാളില്‍ ബിര്‍ഭൂം ജില്ലയിലെ ഗൗര്‍ബസാറിലായിരുന്നു സംഭവം നടന്നത്. ഇരുപതുകാരിയായ യുവതി എന്‍ആര്‍സി വിവരങ്ങള്‍ ശേഖരിക്കുന്നതായി പ്രചരിച്ചതോടെയാണ് ഇവരുടെ വീടിന് ആള്‍ക്കൂട്ടം തീയിട്ടത്. സംഭവത്തെ തുടര്‍ന്ന് ചുംകി ഖാതുന്‍ എന്ന യുവതിയും മാതാപിതാക്കളും പോലീസ് സംരക്ഷണയിലാണ്. ഒരു എന്‍ജിഒയുടെ താല്‍ക്കാലിക ജീവനക്കാരിയായിരുന്നു ചുംകി.
ഗ്രാമീണ സ്ത്രീകളെ സ്മാര്‍ട്ട്‌ഫോണ്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ പരിശീലിപ്പിക്കുകയാണ് ചുംകിയുടെ സന്നദ്ധ സംഘടന ചെയ്തുവന്നത്. ഇതിന്റെ ഭാഗമായി ആളുകളില്‍നിന്ന് ഇവര്‍ വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ഇത് എന്‍ആര്‍സിക്കായാണ് എന്ന പ്രചരിച്ചതോടെയാണ് അക്രമം ഉണ്ടായത്.
"
https://www.facebook.com/Malayalivartha